മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് കൃഷ്ണ കുമാർ. സിനിമ ലോകം മുഴുവൻ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ് എന്ന് പറയാം. സിനിമ മേഖലയിലുള്ള പലരും യാതൊരു അക്ഷരവും മിണ്ടാൻ തയ്യാറാവാതെ നിൽക്കുകയാണ്. എന്നാൽ ഇവരിൽ നിന്നുമൊക്കെ വ്യത്യസ്തനായി തന്റെ അഭിപ്രായം ശക്തമായ രീതിയിൽ പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടനായ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ വാക്കുകളിൽ നടിമാരുടെ അമ്മമാരെ കൂടി വിമർശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
” ഹേമ കമ്മീഷൻ റിപ്പോർട്ട് വളരെ നിശിതമായി അമ്മമാരെ കൂടി വിമർശിച്ചിട്ടുണ്ട്. നടിമാരുടെ അമ്മമാരെ കുറിച്ചാണ് പറയുന്നത്, എന്റെ മകളെ എങ്ങനെയെങ്കിലും ഒന്ന് സിനിമയിൽ അഭിനയിപ്പിക്കണം എന്നു പറഞ്ഞ് കൊടുക്കൽ വാങ്ങലിന് സമ്മതിക്കുന്ന അമ്മമാർ ഒന്നുകൂടി ചിന്തിക്കണം. ഇതിനു മുൻപും സിനിമയിൽ ഇങ്ങനെയുള്ള കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട്. ഇനിയും ഇതിനെതിരെ നിയമനടപടികൾ വന്നില്ലെങ്കിൽ ഇനിയുള്ള കാലവും ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ നടത്തും. അതുകൊണ്ട് നടിമാരുടെ അമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ഇത്തരത്തിൽ എന്ത് അനുഭവിച്ചാലും മകളെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് നിൽക്കരുത് എന്ന്”.
കൃഷ്ണ കുമാറിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെയാണ് ശ്രദ്ധ നേടിയത്. പല നടിമാരുടെയും അമ്മമാർ സമ്മതപൂർവ്വം നടിമാരെ ചില സംവിധായകർക്കും നിർമ്മാതാക്കൾക്കും കാഴ്ച വയ്ക്കാറുണ്ട് എന്ന തരത്തിലായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നിരുന്നത്. ഈ റിപ്പോർട്ടിനെ കുറിച്ചായിരുന്നു കൃഷ്ണ കുമാർ സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയിൽ സക്സസ് അല്ലാത്ത ഒരു വ്യക്തി ആയതുകൊണ്ട് തന്നെ താൻ ഒരു പവർ ഗ്രൂപ്പിന്റെയും മാഫിയ സംഘത്തിന്റെയും അംഗമല്ല എന്നും കൃഷ്ണ കുമാർ വ്യക്തമായി പറഞ്ഞു.
Story Highlights ;Krishna Kumar speaks hema committee