ടൈം ട്രാവൽ എന്നൊരു രീതിയെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുള്ളതായിരിക്കും അത്തരത്തിൽ ഒരു മെഷീൻ ലഭിക്കുകയായിരുന്നുവെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചിട്ടും ഉണ്ടാകും. ഏറ്റവും കൂടുതൽ ടൈം ട്രാവൽ ചെയ്ത് പോകാൻ കൊതിക്കുന്നത് അവരുടെ ബാല്യകാലത്തേക്ക് തന്നെയായിരിക്കും. എന്നാൽ ഇവിടെ ടൈം ട്രാവൽ അവകാശപ്പെടുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ലോകാവസാനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ പലതവണയാണ് പല സ്ഥലങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുള്ളത്. അത്തരത്തിൽ ഇപ്പോൾ ഒരു പുതിയ അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുകയാണ്. 15 വർഷങ്ങൾക്ക് ശേഷം ലോകം അവസാനിക്കും എന്നാണ് ഈ അവകാശവാദത്തിൽ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഭൂമിയിൽ അന്യഗ്രഹ ജീവികൾ വസിക്കുന്നുണ്ട് എന്നും ഈ വ്യക്തി അവകാശപ്പെടുന്നു. സമയം വരുമ്പോൾ അവൻ നമ്മെ ആക്രമിക്കും എന്നും പറയുന്നുണ്ട് അതായത് 2024 അത് സംഭവിക്കും എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഒരു ടൈം ട്രാവലർ ചെയ്തു തന്റെ സ്വന്തം ഭാവിയിലേക്ക് പോയി വർത്തമാനകാലത്തിലേക്ക് മടങ്ങും എന്നും ഇദ്ദേഹം തന്റെ പ്രവചനത്തിൽ പറയുന്നു. തന്റെ ഭാവിയിൽ നിന്ന് മടങ്ങിയെത്തിയതിനാൽ ലോകം എപ്പോൾ അവസാനിക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നാണ് അദ്ദേഹം ഇതിന്റെ കാരണമായി പറയുന്നത്.
ലോകാവസാനത്തിന്റെ വർഷവും ഈ ഒരു ടൈം ട്രാവലറിൽ പറയുന്നുണ്ട്. 835 വർഷങ്ങൾക്ക് ശേഷമായിരിക്കും ലോകത്തിൽ നിന്നും മടങ്ങിയെത്തിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് ഈ വ്യക്തി ഭാവിയിൽ 858 വർഷം ഇതിനോടകം കണ്ടിട്ടുണ്ട് എന്നും പറയുന്നുണ്ട്.. അതേ ഭാവിയിൽ അദ്ദേഹം തിരിച്ച് 2023 ലേക്ക് എത്തി എന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ടാണ് ഭൂമി ഇപ്പോൾ അവസാനിക്കും എന്ന് തനിക്ക് കൃത്യമായി പറയാൻ കഴിയുന്നത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. കൃത്യം പതിനഞ്ച് വർഷത്തിനുള്ളിൽ ഈ ലോകം അവസാനിക്കുമെന്നും ആ മനുഷ്യൻ പ്രവചിക്കുന്നുണ്ട്. ഭൂമിയിലെ അന്യഗ്രഹ ജീവികളുടെ യുദ്ധമൂലം ആകും എന്നും പറയുന്നു. ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് സ്വന്തമായി താനൊരു ടൈം ട്രാവലർ ആണ് എന്ന് പറയുന്നത്..സോഷ്യൽ മീഡിയയിലെ@darknesstimetravel എന്ന അക്കൗണ്ടിലാണ് ഈ വ്യക്തി ഈ വെളിപ്പെടുത്തൽ നടത്തിയത്. വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ആയിരക്കണക്കിന് ആളുകളാണ് ഇതിപ്പോൾ പിന്തുടർന്നു കൊണ്ടിരിക്കുന്നത്. ഭാവിയെ കുറിച്ചുള്ള ഒരുപാട് വെളിപ്പെടുത്തലുകളും ഇതോടൊപ്പം തന്നെ അയാൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോൾ നിരവധി ആളുകൾ ഫോളോ ചെയ്യുന്നുണ്ട്.
അന്യഗ്രഹ ജീവികൾ ഇതിനോടകം തന്നെ നമ്മുടെ ഭൂമിയിൽ എത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.. വരുന്ന 15 വർഷത്തേക്ക് അവർ നമ്മുടെ ഭൂമിയുടെ പ്രവർത്തനങ്ങൾ ഒക്കെ രഹസ്യമായി മനസ്സിലാക്കും എന്നും 2024 വരെ നമ്മെ ഒന്നും ചെയ്യാതെ മാറി നിൽക്കും എന്നും പതുക്കെ 2024ന് ശേഷം അവ നമ്മോട് പോരാടാൻ തുടങ്ങും എന്നുമാണ് ഇദ്ദേഹത്തിന്റെ പ്രവചനം. 2024 യുദ്ധം ആരംഭിക്കും എന്നും ഇത് 2038 വരെ തുടരുമെന്ന് ഒക്കെ അദ്ദേഹം ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. ഉടനെ തന്നെ നമ്മുടെ ലോകത്തിൽ ഒരുപാട് മാറ്റങ്ങൾ വരുമെന്ന താരത്തിലാണ് ഇദ്ദേഹം സംസാരിക്കുന്നത്.. ഇത് കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നു എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. ഇദ്ദേഹം പറയുന്നതൊക്കെ സത്യമാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അന്യഗ്രഹ ജീവികൾ നമ്മുടെ ഭൂമിയിൽ എത്തുമെന്നും അവർ നമ്മുടെ ഭൂമിയെ ഇല്ലാതാക്കും എന്നുമൊക്കെയുള്ള തരത്തിലുള്ള വാർത്തകൾ ഇതിനോടകം തന്നെ പലരും പ്രവചിച്ചിട്ടുള്ളതാണ്. എന്നാൽ 2024 തന്നെ അന്യഗ്രഹ ജീവികൾ നമ്മുടെ ഭൂമിയിലേക്ക് എത്തുമെന്നുള്ള വാർത്ത വളരെയധികം ഞെട്ടിക്കുന്ന ഒന്നു തന്നെയാണ് എന്നാണ് പലരും പറയുന്നത്. മാത്രമല്ല ഇത്തരത്തിലൊക്കെ നടക്കും എന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നും ചിലർ കമന്റുകളിലൂടെയും മറ്റും അഭിപ്രായപ്പെടുന്നുണ്ട്.. എന്നാൽ ചില പ്രവചനങ്ങൾ ഒന്നും അങ്ങനെ വെറുതെ ആണെന്ന് കരുതി തള്ളിക്കളയാനും സാധിക്കില്ല.. കാരണം ഇതിനു മുൻപ് കോവിഡ് വരും എന്ന് പലരും പ്രവചിച്ചിരുന്നതാണ് അന്നൊക്കെ അത്തരത്തിൽ ഒരു അസുഖം വരില്ല എന്നും അങ്ങനെയൊരു അസുഖത്തിന് കുറെ ആളുകളെ ഒരുമിച്ച് വീട്ടിൽ ഇരുത്താൻ സാധിക്കുമോ എന്നും ചോദിച്ചവർ നിരവധി ആയിരുന്നു.. അത്തരം ആളുകൾക്കുള്ള ഒരു മറുപടിയായിരുന്നു കോവിഡ് വലിയ രീതിയിൽ തന്നെ ഒരു തരംഗം സൃഷ്ടിച്ചിരുന്നത്.. അതുപോലെ 2024 ഇൽ അന്യഗ്രഹ ജീവികളുടെ മേധാവിത്വം നമ്മുടെ ഈ ലോകത്തിൽ ഉണ്ടാകുമോ എന്ന് ഭയക്കുകയാണ് ഓരോരുത്തരും.
Story Highlights ;For the next 15 years, aliens will secretly understand the workings of our Earth