ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമെതെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഒരു പേര് അമേരിക്ക എന്ന് തന്നെയായിരുന്നു. സമ്പന്നതയിൽ മുന്നിൽ നിന്ന് അമേരിക്കയെ പോലും ഇന്ന് പുറന്തള്ളാൻ ഉള്ള ആസ്തി ചൈന എന്ന രാജ്യത്തിനുണ്ട്.. വളരെ ചെറിയ സമയം കൊണ്ടാണ് ചൈന ആരെയും അമ്പരപ്പിക്കുന്ന ഒരു അത്യുഗ്രൻ വിജയം സ്വന്തമാക്കിയത്. ഇന്ന് ചൈനയുടെ ആസ്തിയും ചൈനയുടെ സാങ്കേതികവിദ്യകളും ഒക്കെ മറ്റ് ഏതൊരു രാജ്യത്തിനും അസൂയ ഉളവാക്കുന്നത് തന്നെയാണ്. എന്നാൽ ഒരുപാട് നിഗൂഢതകളും അത്ഭുതങ്ങളും ഒക്കെ നിറഞ്ഞ ഒരു നാട് കൂടിയാണ് ചൈനയെന്ന് പറയണം. ചരിത്രപരമായും സാംസ്കാരികപരമായും ഒക്കെ ഒരുപാട് വ്യത്യസ്തത പുലർത്തുന്ന ഒരു രാജ്യം തന്നെയാണ് ചൈന. എന്നാൽ ഇന്ന് ഇതിന്റെ ഒന്നും പേരിൽ അല്ല ചൈന അറിയപ്പെടുന്നത്. സാമ്പത്തിക വളർച്ചയുടെ പേരിലാണ്. എങ്കിലും ചൈനയെ കുറിച്ച് പലർക്കും അറിയാത്ത ചില കാര്യങ്ങളുമുണ്ട്. വളരെ രഹസ്യമായ ചില വിവരങ്ങൾ. ചൈനയിലെ ആകർഷകമായ ചില വിവരങ്ങൾ. അതിൽ ഒന്ന് ചൈനയുടെ സോഷ്യൽ സിസ്റ്റമാണ്. ഇത് ഒരു ഗവൺമെന്റ് സിസ്റ്റം ആണ്. ഇത് ഗവൺമെന്റ് തന്നെ ഏർപ്പെടുത്തിയിട്ടുള്ള ഒരു സംവിധാനമാണ്. അത് വ്യക്തികളെയും ബിസിനസുകളെയും അവരുടെ സാമൂഹികവും സാമ്പത്തികവുമായ രീതികളെയും ഒക്കെ അടിസ്ഥാനമാക്കിയാണ് സ്കോർ ചെയ്യുന്നത്. ഇത് അവിടെയുള്ള ആളുകൾക്കിടയിൽ ഉള്ള വിശ്വാസത്തെയും അവർക്ക് ഗവൺമെന്റിനോടുള്ള ഇഷ്ടവുമൊക്കെ വർധിക്കാനും മറ്റും രൂപകല്പന ചെയ്തിരിക്കുന്നതാണ്.
അതോടൊപ്പം തന്നെ ആളുകളുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാനും അത് സ്കോർ ചെയ്യാനും ഒക്കെ ഒരു ടീമുണ്ട്. ഇതിന്റെ നിരീക്ഷണത്തിന്റെയും ഡാറ്റാ ശേഖരണത്തിന്റെയും സംയോജനമാണ് ഈ ഒരു റേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി ഉപയോഗിക്കുന്നത്. അതുപോലെ സ്വകാര്യ ലംഘനങ്ങളെയും സർക്കാർ നിയന്ത്രണത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നത് കൊണ്ട് തന്നെ ചില സാഹചര്യത്തിൽ എങ്കിലും ഈ സോഷ്യൽ ക്രെഡിറ്റ് സമ്പ്രദായം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. അതുപോലെ തന്നെ 2016 ഇൽ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ് ആയ 500 മീറ്റർ അപ്പറേച്ചർ സ്ഫറിക്കൽ ടെലിസ്കോപ്പിന്റെ നിർമ്മാണം ചൈന പൂർത്തിയാക്കുകയും ചെയ്തു . ഗ്യൂഷോ പ്രവശിയിലെ ഒരു വിദൂര പ്രദേശത്താണ് ഈ ദൂരദർശൻ കാണാൻ സാധിക്കുന്നത്. അന്യഗ്രഹ ജീവികളെ തിരയുവാനും നമ്മുടെ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിഗൂഢതകളെ കുറിച്ച് പരിവേഷണം ചെയ്യുവാനും ഒക്കെയാണ് ഇവർ ഇത് ഉപയോഗിക്കുന്നത്. ചൈനയിൽ ഒരു ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ഉണ്ട്. 2018ലാണ് ഇത് ആരംഭിക്കുന്നത്. 160000 സോളാർ പാനലുകൾ ഉൾക്കൊള്ളാൻ സാധിക്കുന്ന പ്ലാന്റിൽ 40 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഉല്പാദിപ്പിക്കാൻ സാധിക്കുന്നത്. ഈ ഒരു പവർ പ്ലാന്റ് ചൈനയുടെ ഊർജ്ജ ആവശ്യങ്ങൾക്കുള്ള ഒരു മികച്ച പരിഹാരം തന്നെയായിരുന്നു. മാത്രമല്ല പുനരുപയോഗ ഊർജ്ജത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇത് തെളിയിക്കുന്നുണ്ട്. ഇനി ചൈനയിൽ കുതിച്ചുയരുന്ന ഒരു ഈകോമേഴ്സ് വ്യവസായം ഉണ്ട്..
854 ദശകത്തിലധികം ഇന്റർനെറ്റ് ഉപയോഗങ്ങളും 562 ദശലക്ഷത്തിലധികം ഓൺലൈൻ ഷോപ്പർമാരും ഉള്ള ചൈനയുടെ ഈകോമേഴ്സ് വ്യവസായം ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിയ ഒന്നാണ്.. ആലിബാബ പോലെയുള്ള ഭീമന്മാരാണ് ഈ വ്യവസായത്തിൽ ആധിപത്യം പുലർത്തി കൊണ്ടിരിക്കുന്നതും. ചൈനയിൽ ആളുകൾ ഷോപ്പിംഗ് നടത്തുന്ന രീതിയിലും ബിസിനസ് ചെയ്യുന്നതിലും വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട് രാജ്യം എന്നതാണ് സത്യം. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയിൽവേ സ്ട്രിംഗ്ലയാണ് ചൈനയ്ക്ക് അവകാശപ്പെടാൻ ഉള്ളത് 22,000 മൈൽ ട്രാക്കും ട്രെയിനുകളും 217 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് ഉള്ളത് ചൈനയിലെ യാത്രയെ മാറ്റിമറിക്കുകയും രാജ്യത്തിന്റെ പല പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട് ഹൈ സ്പീഡ് റെയിൽവേയും ശ്രദ്ധേയമായ ഒരു എൻജിനീയറിങ് നേട്ടം തന്നെയാണ് ചൈനയുടേത് അൽഭുതങ്ങളും രഹസ്യങ്ങളും ഒക്കെ ഒരുപാട് നിറഞ്ഞിരിക്കുന്ന ഒരു രാജ്യം തന്നെയാണ് ചൈനയെ കുറിച്ച് കൂടുതലായി മറ്റു രാജ്യങ്ങൾക്ക് ഒന്നുമറിയില്ല എന്നത് തന്നെയാണ് ചൈനയുടെ ഏറ്റവും വലിയ പ്രത്യേകത ചൈന എങ്ങനെയാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കുന്നത് മറ്റു രാജ്യങ്ങളെ അസൂയപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ സമ്പത്ത് വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നത് ഇതൊക്കെ മറ്റു രാജ്യങ്ങൾ വളരെയധികം കൗതുകപൂർവ്വം കേൾക്കാനും അറിയാനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് എന്നാൽ ഇതിനെക്കുറിച്ച് ഒന്നും ചെറിയൊരു സൂചന പോലും ചൈനയിൽ നിന്നും ഉണ്ടാവാറില്ല എന്നതാണ് സത്യം. ഒരു കാര്യം എടുത്തു പറയേണ്ടതാണ് ചൈനയിലെ ആളുകളുടെ ഒത്തൊരുമ അതുതന്നെയാണ് മറ്റു രാജ്യങ്ങളുടെ മേൽ ഒരു ആധിപത്യം സ്ഥാപിക്കാൻ ചൈനയെ സഹായിക്കുന്നതും.
Story Highlights ;Chaina economy