ഓടിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മേൽക്കൂര ആകാശത്തു വച്ചു തകർന്ന് പോവുക. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. എത്ര ഭീകരമായിരിക്കും ആ അവസ്ഥ. ആ വിമാനത്തിനുള്ളിലുള്ളവരുടെ മാനസികാവസ്ഥ അപ്പോൾ എന്തായിരിക്കും. അത്തരത്തിൽ ഒരു വിമാനത്തിനും സംഭവിക്കാതിരിക്കട്ടെ എന്ന് തന്നെ നമുക്ക് പ്രാർത്ഥിക്കാം. എന്നാൽ നിർഭാഗ്യവശാൽ അലോഹ എയർലൈൻസ് ഫ്ലൈറ്റ് 243ന് ഒരിക്കൽ ഇത്തരത്തിൽ ഒരു ദുർവിധി ഉണ്ടായിട്ടുണ്ട്. ഹവായിയിലെ ഹിലോയ്ക്കും ഹോണോലുലുവിനും ഇടയിൽ ഷെഡ്യൂൾ ചെയ്ത അലോഹ എയർലൈൻസ് വിമാനമായിരുന്നു ഇത്. 1988 ഏപ്രിൽ 28നാണ് ഈ വിമാനത്തിൽ സ്ഫോടനാത്മകമായ തരത്തിൽ ഡികംപ്രഷൻ ഉണ്ടാവുകയും ഇതിനെ തുടർന്ന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത്. എന്നാൽ മൗയിലെ കഹുലുയി വിമാനത്താവളത്തിൽ ഈ വിമാനം സുരക്ഷിതമായി തന്നെ ഇറക്കാനും കഴിഞ്ഞു. ഫ്ലൈറ്റ് അറ്റൻഡറുടെ ഒരു മരണം ഈ ഒരു സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു യാത്രക്കാർക്കും പരിക്കേറ്റു എന്നതല്ലാതെ ആർക്കും മരണം സംഭവിച്ചില്ല. ഈ വിമാനത്തിന് സംഭവിച്ചത് ആയിരുന്നു സാരമായി കേടുപാടുകൾ. സംഭവം നടക്കുന്നത് ഇങ്ങനെയാണ്. ഹിലോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അഞ്ച് ജീവനക്കാരും 90 യാത്രക്കാരുമായി ഹോണോലുവിലേക്ക് പുറപ്പെട്ട വിമാനം. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ ആർക്കും കണ്ടെത്താനും സാധിച്ചില്ല. നേരത്തെ തന്നെ ഹോണോലുലുവിൽ നിന്ന് ഹിലോ, മൗയി എന്നിവിടങ്ങളിലേക്കുള്ള മൂന്ന് റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് പൂർത്തിയായിരുന്നു. കാലാവസ്ഥ സാഹചര്യങ്ങളും എല്ലാവരും പരിശോധിച്ചു.
എന്നാൽ റൂട്ടിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. കാലാവസ്ഥ പ്രതിഭാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് സാധാരണമായി നടക്കുന്ന പതിവ് ടേക്ക് ഓഫിനു ശേഷം വിമാനം അതിന്റെ സാധാരണ ഫ്ലൈറ്റ് ഉയരമായ 24000 അടി എത്തി. അതായത് ഏകദേശം 7300 മീറ്റർ. 23 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായി കഹുലിയു ദ്വീപിലെ മൗയി ദ്വീപിന്റെ സമയത്ത് വിമാനത്തിന്റെ മേൽക്കൂരയുടെ ഇടതു വശത്തുള്ള ഒരു ഭാഗം വലിയ ശബ്ദത്തോടെ പൊട്ടിതെറിച്ചു തുടങ്ങി. വിമാനം ഇടത്തോട്ടും വലത്തോട്ടും ഉരുളുന്നതായി ക്യാപ്റ്റന് അപ്പോൾ തോന്നുകയും ചെയ്തു. യാതൊരു രീതിയിലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഇൻസുലേഷൻ കഷണങ്ങൾ പൊങ്ങിക്കിടക്കുന്നത് ഓഫീസർമാർ ശ്രദ്ധിച്ചു. വാതിൽ തകർന്നു ക്യാപ്റ്റന് നീലാകാശം കാണാമെന്ന് സ്ഥിതി എത്തി. വിമാനത്തിന്റെ മുകൾഭാഗം മുഴുവൻ അടങ്ങുന്ന മേൽക്കൂരയുടെ വലിയൊരു ഭാഗം അവിടെ നിന്നും തകർന്നു പോയിരിക്കുന്നു. 58 കാരിയായ ക്ലാര എന്ന ഫ്ലൈറ്റ് അറ്റൻഡർ ഈ സംഭവത്തിൽ മരണപ്പെടുകയും ചെയ്തിരുന്നു. അവരുടെ ശരീരം പോലും ആർക്കും ലഭിച്ചില്ല. അവർ വിമാനത്തിൽ നിന്നും പറന്നു പോവുകയായിരുന്നു ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് മറ്റ് 8 പേർക്കും ഗുരുതരമായി പരിക്കേറ്റു. ബാക്കിയെല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതാണ് സഹായകരമായി മാറിയത്. തുടർന്ന് ക്യാപ്റ്റൻ അടിയന്തരമായി വിമാനം ലാൻഡ് ചെയ്യുകയായിരുന്നു ചെയ്തത്. അടിയന്തര ലാന്റിങ്ങിനായി ആയിരുന്നു കഹുലുയ വിമാനത്താവളത്തിലേക്ക് ഈ വിമാനം വഴി തിരിച്ചു വിട്ടത്. ഏതായാലും മറ്റാർക്കും അനിഷ്ട സംഭവങ്ങൾ ഒന്നും ഈ വിമാനത്തിൽ സംഭവിച്ചിട്ടില്ല. യാത്രക്കാരനായ ഒരു വ്യക്തി പിന്നീട് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. താൻ വിമാനത്തിലേക്ക് കയറുമ്പോൾ വിള്ളൽ കണ്ടിരുന്നു. എന്നാൽ അത് ആരെയും അറിയിച്ചില്ല. ഒരുപക്ഷേ അദ്ദേഹം ഇത് ആരോടെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ വലിയൊരു അപകടം തന്നെ ഒഴിഞ്ഞു പോകുമായിരുന്നു എന്നത് സത്യമാണ്.
19 വർഷം പഴക്കമുള്ള ഒരു വിമാനം ഉപ്പും ഈർപ്പവും സമ്പർക്കം പുലർത്തുന്ന തീരപ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു വിമാനം. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്രയും ഒരു ഡികംപ്രഷൻ ഉണ്ടായതും ഇങ്ങനെയൊരു അപകടം ഉണ്ടായതുമെന്നുമാണ് അന്വേഷണ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ നമുക്ക് നൂറിൽ നൂറ് മാർക്ക് കൊടുക്കേണ്ടത് ഈ വിമാനത്തിന്റെ പൈലറ്റിന് തന്നെയാണ്. കാരണം ഇത്തരം ഒരു സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായും ഏതൊരു വ്യക്തിയും അവിടെ സ്റ്റക്കായി പോവുകയാണ് ചെയ്യുക. എന്നാൽ അങ്ങനെ നിൽക്കാതെ വളരെ മികച്ച രീതിയിൽ ആ സമയത്ത് പ്രവർത്തിക്കുകയാണ് പൈലറ്റ് ചെയ്തത്.. അടിയന്തരമായി ആ വിമാനം ലാൻഡ് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കൂടുതൽ ജീവനുകൾ നഷ്ടമാകും എന്നത് ഉറപ്പായിരുന്നു. അതിനിട നൽകാതെ ഈ അപകടം ഉണ്ടായ സമയത്ത് തന്നെ സമയോചിതമായ നിലപാടെടുത്ത പൈലറ്റിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ആ 90 പേരുടെയും ജീവൻ അദ്ദേഹത്തിന്റെ കൈയിലായിരുന്നു.
Story Highlights ; When the roof of the flying plane collapsed