History

ആരായിരുന്നു ചാൾസ് ശോഭരാജ് | Charles Sobharaj History

ഒരു ക്രിമിനൽ ഹീറോ ഇമേജിൽ നിൽക്കുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ ചാൾസ് ശോഭരാജ്

ചാൾസ് ശോഭരാജ് എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഒരുപക്ഷേ ദാമോദർജിയെ തന്നെയായിരിക്കും. ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. ദാമോദർജിയുടെ വാക്കുകളിലൂടെ നമ്മൾ കേട്ട ശോഭരാജിന്റെ ധൈര്യം ചെറുതല്ല. സത്യമാണ് അത്രയും ധൈര്യശാലിയായ ഒരു വ്യക്തിയായിരുന്നു ചാൾസ് ശോഭരാജ്. നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടും ഒരിക്കൽ പോലും ആ കുറ്റകൃത്യങ്ങളിൽ പശ്ചാത്തപിക്കാതെ ഒരു ക്രിമിനൽ ഹീറോ ഇമേജിൽ നിൽക്കുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ ചാൾസ് ശോഭരാജ്. ഇയാളുടെ സംഭവബഹുലമായ പല കഥകളും നോവലുകൾക്കും സിനിമകൾക്കും വരെ പ്രചോദനമായിട്ടുണ്ട്. കുറച്ചു കൂടി വ്യക്തമായി പറയുകയാണെങ്കിൽ സിനിമ കഥകളെ വെല്ലുന്നതായിരുന്നു ജീവിതം എന്നു പറയുന്നത്. തങ്ങളുടെ മുന്നിൽ നിൽക്കുന്ന സുമുഖനായ യുവാവ് ഒരു സീരിയൽ കൊലയാളിയാണെന്ന് പല സ്ത്രീകളും തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ബിക്കിനി കില്ലർ എന്ന പേരിൽ ശോഭരാജ് അറിയപ്പെടാറുണ്ടായിരുന്നു.

ശോഭരാജ് ചെയ്തു കൂട്ടിയത് 30 അധികം കൊലപാതകങ്ങളാണ്. ഇത് അനൗദ്യോഗിക കണക്ക് ആണ്. ഔദ്യോഗിക കണക്കെടുത്തു നോക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ ഉണ്ടായിരിക്കും. പലതും തെളിവില്ലാത്തതിനാൽ എവിടെയും എത്താതെ മാറിപ്പോയി. സ്ത്രീകളെ വശീകരിക്കുന്നതിനുള്ള ഒരു കഴിവ് ഇയാൾക്ക് ഉണ്ടായിരുന്നു. അതിന്റെ ഏറ്റവും ഉദാഹരണം ആയിരുന്നു കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചതിനു ശേഷം രണ്ട് തവണ ഇയാൾ പ്രണയവിവാഹം കഴിച്ചത്. ചാൾസ് ശോഭരാജിന്റെ ഇരകളിൽ പലരും സ്ത്രീകൾ തന്നെയായിരുന്നു. പലരുടെയും മൃതദേഹം ബിക്കിനി വേഷത്തിലാണ് കണ്ടത്. അതുകൊണ്ടു തന്നെ ബിക്കിനി കില്ലർ എന്നൊരു പേരും ഇയാൾക്ക് ഉണ്ടായി. പോലീസിൽ നിന്നും നിയമത്തിൽ നിന്നും ഒക്കെ ഒരു സർപ്പത്തെപ്പോലെ വഴുതി രക്ഷപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു ചാൾസ് ശോഭരാജ്. ഇത്രയും ഒരു ക്രൂരനായ വ്യക്തിയായി ഇയാളെ മാറ്റിയത് എന്തായിരിക്കാം.? തീർച്ചയായും അത് അയാളുടെ കുട്ടിക്കാല അനുഭവങ്ങൾ തന്നെ ആയിരിക്കാം. 1944 ഏപ്രിൽ ആറിനാണ് ശോഭരാജ് ജനിക്കുന്നത്. ദുരിതം നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു ശോഭരാജിന് ഓർമിക്കാനുള്ളത്. പിതൃത്വം നിഷേധിച്ച പിതാവ് പിന്നീട് മകനെ ഉപേക്ഷിച്ചു. ഭർത്താവ് ഉപേക്ഷിച്ചതോടെ അമ്മ ഒരു ഫ്രഞ്ച് സൈനികനെ വിവാഹം ചെയ്തു. പിന്നീട് ഈ ദമ്പതിമാർക്ക് കുട്ടികൾ പിറന്നതോടെ സ്വാഭാവികമായും രണ്ടാം അച്ഛനിൽ നിന്നും ആ കുടുംബത്തിൽ നിന്നും ശോഭരാജിനെ നേരിട്ടത് അവഗണനയുടെ കയ്പ്പുനീർ മാത്രമായിരുന്നു. ആ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ അയാൾക്ക് കഴിഞ്ഞില്ല. ആകർഷകമായ വ്യക്തിത്വത്തിലൂടെ സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവ് കൈമുതലാക്കി ശോഭരാജ് കൂടുതൽ സ്ത്രീകളുമായി അടുപ്പത്തിലായി. നിരവധി പ്രണയബന്ധം പുലർത്തി.

ഒരു സ്ത്രീയോട് വിവാഹാഭ്യർത്ഥന നടത്തിയ ദിവസം തന്നെ പോലീസ് പിടിയിലുമായി. വാഹനം മോഷ്ടിച്ച സംഭവത്തിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കേസിൽ ആയിരുന്നു നടപടി. ആദ്യം ഇത്തരത്തിലുള്ള ചെറിയ ചെറിയ കേസുകളിൽ ആയിരുന്നു പിടിക്കപ്പെട്ടിരുന്നത് എങ്കിൽ പിന്നീട് അങ്ങോട്ട് അത് വലിയ വലിയ പ്രശ്നങ്ങൾക്ക് കാരണമായി. പല സ്ത്രീകളെയും വശീകരിച്ച് ലഹരിയും വിഷവും നൽകി അവരെ കൊല്ലാൻ തുടങ്ങി. കമിതാക്കളെ കൊല്ലുന്നതിൽ ഒരു പ്രാഗല്ഭ്യം ഇയാൾ കാണിച്ചിരുന്നു. കൊലപ്പെടുത്തിയ ആളുകളുടെ പാസ്പോർട്ട് ഉപയോഗിച്ച് അടുത്ത രാജ്യങ്ങളിലേക്ക് കടക്കുന്നതും ശോഭരാജിന്റെ ഒരു വ്യത്യസ്തമായ ശൈലിയായിരുന്നു. പലപ്പോഴും കൊലയ്ക്ക് ശേഷം മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിച്ചു കളയും. നിരവധി രാജ്യങ്ങളിലായി നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടും ഇയാൾ പലവട്ടം അറസ്റ്റിലായി. എങ്കിലും എല്ലായിടത്തു നിന്നും വിദഗ്ധമായി രക്ഷപ്പെടാനും സാധിച്ചു. 1976 ന്യൂഡൽഹിയിൽ വച്ച് ശോഭരാജ് സമാനമായ കൃത്യത്തിന് ശ്രമിച്ചതായി ഒരു വാർത്തയുണ്ട്. പോലീസ് കസ്റ്റഡിയിൽ ഡൽഹിയിലെത്തിയ ചാൾസ് ശോഭരാജ് തീഹാർ ജയിലിലേക്ക് മാറ്റപ്പെട്ടുവെങ്കിലും അവിടെയും ഒരു സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. വിലയേറിയ വസ്ത്രങ്ങളും ഭക്ഷണവും ഒക്കെയായി ജയിലിലൂടെ ഒരു വിഐപിയെ പോലെയായിരുന്നു ശോഭരാജ് നടന്നത് എന്ന് പല മാധ്യമങ്ങളും തുറന്നു പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥർക്ക് പണവും പാരിദോഷികവും നൽകാൻ ശോഭരാജിനും മടി ഉണ്ടായിരുന്നില്ല. ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നത് അയാളുടെ സാഹചര്യങ്ങൾ തന്നെയായിരിക്കും. പക്ഷേ ഒന്നോ അതിൽ അധികമോ കുറ്റങ്ങൾ ചെയ്തു കഴിയുമ്പോൾ ഏതൊരു മനുഷ്യനും സ്വഭാവികമായി ചെയ്ത കുറ്റങ്ങളിൽ ഒന്നില്ലെങ്കിലും ഒരു കുറ്റബോധം ഉണ്ടാകും. എന്നാൽ അതില്ലാത്ത വ്യക്തിയായിരുന്നു ശോഭരാജ് എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്
ഒരു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ ശോഭരാജ് തന്നെയാണ് ഈ കാര്യം പറഞ്ഞത്. തെറ്റുകളിൽ ഒന്നിലും ഒരു കുറ്റബോധത്തിന്റെ കണിക പോലും തന്നെ അവശേഷിക്കുന്നില്ലന്ന്. 2015 പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ മെയിൻ ഔർ ചാൾസ് ഇയാളുടെ കേസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നിങ്ങൾക്ക് ശോഭരാജിനെ പറ്റി കൂടുതലായി എന്തെങ്കിലും അറിയാമെങ്കിൽ അത് കമന്റ് ചെയ്യാൻ മറക്കരുത്.
Story Highlights ;Charles Sobharaj History