കാളിന്ദി
ഭാഗം 49
അതിരാവിലെ തന്നെ കല്ലുവും ശോഭയും ശ്രീക്കുട്ടിയും ഒക്കെ ഉണർന്നു.
കട്ടൻ കാപ്പി ഒക്കെ കുടിച്ച ശേഷം
മൂവരും കൂടി ജോലികൾ എല്ലാം ചെയ്തു തീർക്കുക ആണ്..
ആളുകൾ ഒക്കെ എത്തി തുടങ്ങും മുൻപ് എല്ലാം ഒതുക്കി പെറുക്കി വെയ്ക്കണം..
ശ്രീക്കുട്ടി ആണെങ്കിൽ ഒരുങ്ങാനായി അവിടെ അടുത്ത് ഉള്ള ഒരു ബ്യുട്ടീഷ്യന്റെ അടുത്ത പോകാൻ ആണ്..
8മണി ആകുമ്പോൾ ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നത്.
“എടി ശ്രീക്കുട്ടി.. നേരത്തെ കാലത്തെ കുളിച്ചു ഒരുങ്ങി അങ്ങോട്ട് ചെല്ല് കേട്ടോ നിയ്.. 10മണിക്ക് മുന്നേ തിരിച്ചു എത്തിക്കോണം “..
കണ്ണൻ താക്കീതു പോലെ പറഞ്ഞു.
“ശരി ഏട്ടാ…”
“മ്മ്… നിന്റെ കൂടെ ആരാ വരുന്നത് ”
. “ദേവു വരും ”
“ആഹ്… എന്നാൽ വേഗം ആയിക്കോട്ടെ ”
. അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും കണ്ടു മുറ്റം അടിച്ചു വാരനായി ചൂല് എടുത്തു കൊണ്ട് വരുന്ന കല്ലുവിനെ..
തലേ ദിവസം രാത്രി യിൽ അവൾക്ക് നടുവിന് വേദന ആയിരുന്നു എന്ന് പറഞ്ഞത് കണ്ണൻ ഓർത്തു.
അവൻ വേഗം പിന്നാമ്പുറത്തേക്ക് നടന്നു പോയി.
“കല്ലു ”
“എന്താ ഏട്ടാ…”
“ആ ചൂല് അവിടെ എവിടെ എങ്കിലും കൊണ്ട് പോയി വെയ്ക്കു പെണ്ണെ ”
. അവൻ നാല് പാടും നോക്കി കൊണ്ട് പറഞ്ഞു.
കല്ലു ആണെങ്കിൽ നെറ്റി ചുളിച്ചു അവനെ നോക്കി.
“പറഞ്ഞത് കേൾക്കു ”
അവൻ മെല്ലെ ആണ് പറഞ്ഞതെങ്കിലും ശബ്ദം കടുത്തിരുന്നു.
. “നിനക്ക് നടു വേദന അല്ലേ…അതുകൊണ്ട് നീ ഇപ്പൊ ഈ പണിക്ക് ഒന്നും നിൽക്കണ്ട…”
അതും പറഞ്ഞു കൊണ്ട് അവൻ അവളുട അടുത്ത് നിന്നും പോയി.
കല്ലുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
തന്റെ ഏട്ടന് എത്രത്തോളം കരുതലും സ്നേഹവും ആണ് തന്നോട് എന്ന് അവൾ ഓർത്തു..
“കല്ലു ചേച്ചി…”
ദേവു ആണ്..
“ആഹ് ദേവു എഴുന്നേറ്റോ ”
“മ്മ്… ഇത്തിരി ലേറ്റ് ആയി ”
“ഹേയ്.. 6മണി കഴിഞ്ഞേ ഒള്ളൂ ”
“ചേച്ചി ആ ചൂല് ഇങ്ങോട്ട് താ.. ഞാൻ മുറ്റം അടിക്കാം…”
“സാരമില്ല ദേവു… ”
“അതല്ല ചേച്ചി.. ഏട്ടൻ ആണെങ്കിൽ ചേച്ചിയെ തിരക്കുന്നുണ്ട്.. അതോണ്ടാ ”
“ആണോ.. എന്നാലേ ഞാൻ ഇപ്പൊ വരാം ”
അവൾ പറഞ്ഞപ്പോൾ കല്ലു ആണെങ്കിൽ കണ്ണന്റെ അരികിലേക്ക് പോയി.
“എന്നേ വിളിച്ചോ ഏട്ടാ ”
“മ്മ്.. ”
“എന്താ ”
. “അടുക്കളയിലേക്ക് ചെല്ല്… മുറ്റം ഒക്കെ ദേവു അടിച്ചോളും…”
അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു ആരെയോ വിളിച്ചു കൊണ്ട് കസേരയിൽ ഇരുന്നു.
രാജി ചേച്ചി കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു വന്നു.
കല്ലു പാതിയെ കൈ നീട്ടിയപ്പോൾ അവൻ കാലു രണ്ടും ഇട്ടു ഇളക്കി.
‘
“മ്മ്.. മാമിയെ ഇഷ്ടം ആയി അല്ലേടാ മുത്തേ ”
ശ്രീക്കുട്ടി വന്നു അവന്റ കവിളിൽ തലോടി.
❤️❤️❤️
10മണി കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി ഒരുങ്ങി വന്നിരുന്നു.
ധാവണി ഒക്കെ അണിഞ്ഞു മുടി നിറയെ മുല്ലപ്പൂവ് ഒക്കെ വെച്ചു നിന്നപ്പോൾ അവൾ സുന്ദരി ആയിരുന്നു.
എല്ലാവരും അവളെ പ്രശംസിച്ചു.
“ശ്രീക്കുട്ടി… നന്നായിട്ടുണ്ട് കേട്ടോ..”
കല്ലു അവളുടെ കൈയിൽ പിടിച്ചു കുലുക്കി.
“സത്യം ആണോ കല്ലു ”
“പിന്നല്ലാതെ… ദേ ആ കണ്ണാടിയിലേക്ക് ഒന്ന് നോക്കിക്കേ…
കല്ലു അവളെ പിടിച്ചു തിരിച്ചു നിറുത്തി..
രാജിയും ശോഭയും ഒക്കെ അതു കണ്ടു ചിരിച്ചു.
“കല്ലു… അച്ഛമ്മ വന്നേക്കുന്നു.. ഇങ്ങോട്ട് വാ മോളെ..”
അച്ഛൻ വിളിച്ചപ്പോൾ അവൾ വേഗം ഉമ്മറത്തേക്ക് ചെന്നു.
“അച്ഛമ്മേ…”
അവൾ ഓടി ചെന്നു അവരെ കെട്ടി പിടിച്ചു.
“മടുത്തോ അച്ഛമ്മേ ”
ശോഭയും പെൺകുട്ടികളും ഒക്കെ ഇറങ്ങി വന്നു അവർക്കരികിലേക്ക്…
ഉഷയും ഭർത്താവും ഒപ്പം ഉണ്ട്.
“ഹേയ് മടുത്തൊന്നും ഇല്ല മോളെ… ”
അവർ കല്ലുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറി.
“എങ്ങനെ ഉണ്ട് രാജാ.. ക്ഷീണം ഒക്കെ മാറിയോ ”
അച്ഛമ്മ ആണെങ്കിൽ രാജന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
“കുറവായി വരുന്നു അമ്മേ… അമ്മ വാ.. ഇവിടെ വന്നിരിക്ക് ”
അയാൾ കസേര എടുത്തു അച്ഛമ്മയ്ക്ക് ഇരിക്കാനായി ഇട്ടു കൊടുത്തു.
കല്ലുവിന്റെ അപ്പച്ചിയേയും ഭർത്താവിനെയിം ഒക്കെ ശോഭയും മക്കളുമൊക്ക സ്വീകരിച്ചു ഇരുത്തി.
“കണ്ണൻ ഇവിടെ ഇല്ലേ മോളെ ”
“കുളിക്കാൻ കേറിയത… ഇപ്പൊ എത്തും ”
ശ്രീക്കുട്ടി പറഞ്ഞു.
കല്ലു വേഗം അവർക്ക് കുടിക്കാനായി ചായ എടുത്തു കൊണ്ടുവന്നു…
അല്പം കഴിഞ്ഞതും കണ്ണൻ കുളി ഒക്കെ കഴിഞ്ഞു വന്നു.
“അച്ഛമ്മേ…. എന്തൊക്കെ ഉണ്ട് വിശേഷം ”
“നന്നായി പോകുന്നു മോനെ…”
“കാലിനു വേദന ഒക്കെ കുറവുണ്ടോ ‘
“ആഹ് ലേശം ആശ്വാസം ഉണ്ട് ”
“ഹ്മ്മ്… എന്നാൽ ഞാൻ അങ്ങോട്ട് ചെന്ന് റെഡി ആകട്ടെ… ”
കണ്ണൻ ഉഷയോടും ഭർത്താവിനോടും ഒക്കെ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.
കല്ലു അപ്പോൾ ചുരിദാർ ഇടുക ആയിരുന്നു.
“ടി കല്ലു.. വാതിൽ തുറക്ക് ”
“അഞ്ചുമിനിറ്റ് ഏട്ടാ ”
“എടി… വേഗം ആട്ടേ…”
“ഹാ ”
പീക്കോക്ക് ബ്ലൂ കളർ ചുരിദാർ അണിഞ്ഞു കൊണ്ട് കല്ലു വേഗം വന്നു വാതിൽ തുറന്നു.
“ആഹ്ഹ… സൂപ്പർ ആയിട്ടുണ്ട് കേട്ടോ ”
അവൻ അവളുടെ കവിളിൽ നുള്ളി.
“ഓഹ്.. വേദനിക്കുന്നു.. വിട് ”
അവൾ അവനെ തള്ളി മാറ്റി..
പെട്ടന്നു അവൻ അവളെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു..
“ദേ.. ഏട്ടാ.. ഇത്തിരി കൂടുന്നുണ്ട് കേട്ടോ..മാറങ്ങോട്ട് ”
അവൾ ദേഷ്യപ്പെട്ടു.
“ഓഹ്.. എന്റെ പെണ്ണിന് ദേഷ്യം ഒക്കെ വരുമോ.. ഞാൻ ഒന്ന് കാണട്ടെ ”
“ദേ.. കണ്ണേട്ടാ.. കളിക്കാതെ പോകാൻ നോക്ക്… എനിക്ക് സമയം ഇല്ല കേട്ടോ.. അച്ഛമ്മ യോട് ഒന്നും സംസാരിച്ചു പോലും ഇല്ല…”
അവൾ അവനെ തള്ളി മാറ്റിയിട്ട് ഇറങ്ങി പോയി.
“നീ ഒരുങ്ങുന്നില്ലേ ”
“ആദ്യം കണ്ണേട്ടൻ ഒരുങ്ങി ഇറങ്ങു.. എന്നിട്ട് ഞാൻ റെഡി ആകാം ”
അവൾ അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് പോയി.
11മണി കഴിഞ്ഞപ്പോൾ ചെക്കന്റെ ആളുകൾ ഒക്കെ എത്തി.
എല്ലാവർക്കും ശ്രീക്കുട്ടിയെ ഇഷ്ടം ആയിരുന്നു… സുനീഷിന്റെ അമ്മ വന്നു അവളെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു… എല്ലാവരും സന്തോഷത്തിൽ ആണ്.
കണ്ണനും അച്ഛനും സുമേഷും ഒക്കെ കൂടി എല്ലാ കാര്യങ്ങൾക്കു മേൽനോട്ടം ഒക്കെ വഹിച്ചു കൊണ്ട് നടന്നു.
അച്ഛമ്മയെയും കല്ലുവിന്റെ അപ്പച്ചിയേയും സുമേഷിന്റെ അമ്മയെയും ഒക്കെ വിളിച്ചു ശോഭ അവരോട് സംസാരിപ്പിച്ചു.
എല്ലാവരും കുശലങ്ങൾ ഒക്കെ പറഞ്ഞു ഉള്ള സ്ഥലത്തു ഒക്കെ ഇരുന്നു.
“എന്നാൽ പിന്നെ ആ ചടങ്ങ് അങ്ങ് നടത്തിയാലോ.. സമയം കളയണ്ട…”സുനീഷിന്റെ അമ്മാവൻ പറഞ്ഞപ്പോൾ ശ്രീക്കുട്ടിയെ രാജനും ശോഭയും കൂടി പുറത്തേക്ക് വിളിച്ചു കൊണ്ട് വന്നു.
സുനീഷിന്റെ അടുത്തായി അവൾ നിന്നു.
അവൾ ആണ് ആദ്യം അവനു മോതിരം അണിയിച്ചത്. ശ്രീക്കുട്ടിയുടെ കൈ ആണെങ്കിൽ ചെറുതായി വിറച്ചുപോയിരുന്നു…. ശേഷം അവനും അവൾക്ക് വെളുത്തു നീണ്ട മോതിര വിരലിലേക്ക് തന്റെ പേര് കൊത്തിയ മോതിരം ഇട്ടു കൊടുത്തു…
മിഥുനവും കർക്കിടവും കഴിഞ്ഞു ചിങ്ങത്തിൽ കല്യാണം ഉറപ്പിക്കാൻ ആണ് തീരുമാനിച്ചത്..
അപ്പോളേക്കും ശ്രീക്കുട്ടിയുടെ പരീക്ഷ കഴിയും.
“അത് മതി അങ്ങനെ ചെയ്യാം നമ്മൾക്ക് അല്ലേ മോനെ ”
അച്ഛൻ ചോദിച്ചപ്പോൾ അവൻ തലയാട്ടി..
അങ്ങനെ ഊണ് ഒക്കെ കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ മടങ്ങി.
********
അങ്ങനെ വിവാഹ നിശ്ചയത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു ഓരോരുത്തർ ആയി മടങ്ങി പോയി..
ഇനി കല്യാണത്തിന് ആയിട്ടുള്ള കാത്തിരിപ്പിൽ ആയിരുന്നു എല്ലാവരും.
ശ്രീക്കുട്ടി പരീക്ഷയുടെ തിരക്കിൽ ആണ്.
കണ്ണൻ എല്ലാ ദിവസവും വണ്ടി ഓട്ടം പോകുന്നുണ്ട്. ഇടയ്ക്ക് ഒരു തവണ കൂടി അവർ അച്ഛമ്മയെ കാണാൻ പോയിരിന്നു..
രാജനും അത്യാവശ്യം ആരോഗ്യം വീണ്ടെടുത്തു വരുന്നു.
ശോഭ യും കല്ലുവും ഇപ്പൊൾ സ്നേഹത്തിൽ ഒക്കെ ആണ്. അതുകൊണ്ട് കുടുംബം സമാധാനത്തോടെ കഴിയുന്നു.
*******
ഇടവപ്പാതി ശക്തിയായി തകർത്തു പെയ്യുന്നുണ്ട്…
ഉച്ച ആയപ്പോൾ തുടങ്ങിയ മഴ ആണ്.. ഇതുവരെ തോന്നില്ല..
കണ്ണൻ ആണെങ്കിൽ ഒരു ഓട്ടോ പിടിച്ചു നാല് മണി ആയപ്പോൾ വിട്ടിൽ എത്തിയത്..
“നിന്റെ ബൈക്ക് എവിടെ ”
“ബാപ്പുട്ടീടെ വിട്ടിൽ കയറ്റി വെച്ചു അച്ഛാ… നല്ല മഴ അല്ലായിരുന്നോ ”
“ഹ്മ്മ്… അതേ മോനേ ”
“അമ്മയും ശ്രീക്കുട്ടി എന്ത്യേ ”
“എല്ലാവരും അകത്തൊക്കെ കിടപ്പുണ്ട് ”
“ആഹ്ഹ ”
തന്റെ മുറിയിലേക്ക് അവൻ നടന്നു പോയി..
അവൻ ചെന്നു നോക്കിയപ്പോൾ കല്ലു എന്തൊക്കെയോ ആലോചനയിൽ ആണ്..
“എന്താ കല്ലു…”
കണ്ണന്റെ ശബ്ദം കേട്ടതും അവൾ കസേരയിൽ നിന്നു എഴുനേറ്റു.
മുഖം ഒക്കെ വാടി ഇരിക്കുന്നു.
“എന്ത് പറ്റി..”
“ഹേയ് ഒന്നും ഇല്ല ”
. “പിന്നെ എന്താ ഒരു തെളിച്ചം ഇല്ലാത്തത് “…
“അത് ഏട്ടന്റെ തോന്നൽ ആവും.. എനിക്ക് കുഴപ്പമില്ല ”
. അവൾ അവനെ നോക്കി ഒരു കണ്ണിറുക്കി.
“അല്ല… എന്തോ ഉണ്ട് ”
. “ഇല്ല ഏട്ടാ ”
.
“അപ്ലിക്കേഷൻ ഫോം കൊടുക്കാൻ തുടങ്ങിയോ…”
“രണ്ട് ആഴ്ച കൂടി കഴിയും എന്ന് മരിയ വിളിച്ചു പറഞ്ഞു ”
“മ്മ്…..”
“ഏട്ടന് ചായ എടുക്കണോ ”
“വേണ്ട…ഞാൻ കുടിച്ചു .”
“ഏട്ടൻ എന്താണ് ഇത്രയും ലേറ്റ് ആയത് ”
. “ഒരു ഓട്ടം കിട്ടി ”
..
“നാളെ ഉണ്ടോ ഏട്ടാ ”
“മ്മ്…. എന്തേ ”
“ഒന്നുല്ല…. എനിക്ക് ഒന്നു അമ്പലത്തിൽ പോകണമെന്നുണ്ട് ”
“ആഹ് പോകാല്ലോ.. കാലത്തെ റെഡി ആയിക്കോ ”
“മ്മ്.. ശരി ഏട്ടാ ”
അവൾ അമ്മ വിളിച്ചപ്പോൾ മുറിയിൽ നിന്നും ഇറങ്ങി പോയി.
എന്ത് പറ്റിയത് കല്ലുവിന് എന്ന് കണ്ണന് എത്ര ആലോചിച്ചിട്ട് പോലും മനസിലായില്ല
അവൻ ആണെങ്കിൽ അവളുടെ ഫോൺ എടുത്തു നോക്കി..
പക്ഷെ ആരും വിളിച്ചിട്ടൊന്നും ഇല്ല..
ഇനി അച്ഛമ്മയ്ക്ക് എങ്ങാനും എന്തെങ്കിലും വയ്യഴിക ഉണ്ടോ എന്ന് അറി യാൻ ആണ് അവൻ ഫോൺ എടുത്തു നോക്കിയത്..
പക്ഷെ അവർ ആരും വിളിച്ചിട്ടൊന്നും ഇല്ല..
ശെടാ… ഇത് എന്ത് പറ്റി അവൾക്ക്… താൻ ഇവിടെ നിന്നു പോകുമ്പോൾ ആള് ഹാപ്പി ആയിരുന്നല്ലോ
ആഹ്… രാത്രിയിൽ കിടക്കുമ്പോൾ ഒന്നുടെ ചോദിക്കാം… പാവത്തിന്റെ വിഷമം നിറഞ്ഞ മുഖം കണ്ടപ്പോൾ അവനു എന്തോ വല്ലാത്ത ഒരു നോവ് തന്നിൽ പടർന്ന പോലെ തോന്നി..
തുടരും.