കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റെയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.