മലയാള സിനിമ മുഴുവൻ ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ഞെട്ടലിലാണ്. റിപ്പോർട്ടിന്റെ ചെറിയൊരു ഭാഗം പുറത്തു വന്നതോടെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തായിട്ടുണ്ട്. കുറച്ചുകൂടി പുറത്തേക്ക് വരുമ്പോൾ എന്തൊക്കെ ആയിരിക്കും അറിയാൻ സാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും സാധിക്കുന്നില്ല. ഇതിനോടൊപ്പം പല നടിമാരും തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുന്ന വിഷയങ്ങളുമാണ്. ഇതിൽ ഒരു നടിയുടെ പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീദേവിക എന്ന നടിയാണ് സംവിധായകനായ തുളസിദാസിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നത്. അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് സംവിധായകൻ തുളസിദാസിൽ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നത് എന്നായിരുന്നു പറഞ്ഞത്.
തുടർന്ന് തന്റെ അമ്മ സിനിമയിലെ പ്രധാന നടനോടു പറഞ്ഞാണ് അയാളുടെ ശല്യം കുറച്ചെങ്കിലും ഒഴിവാക്കിയത് എന്നും ശ്രീദേവിക പറയുന്നുണ്ട്. അതോടൊപ്പം കലണ്ടർ അടക്കമുള്ള ചില ചിത്രങ്ങളെ കുറിച്ചും ചില ആളുകൾ സംശയങ്ങളുമായി എത്തുന്നുണ്ട്. ഈ പ്രധാന ചിത്രങ്ങളിൽ എല്ലാം നായകൻ പൃഥ്വിരാജ് ആയിരുന്നു. സാധാരണ ഇത്തരത്തിലുള്ള സംഭവങ്ങളിൽ പ്രതികരിക്കുന്ന പൃഥ്വിരാജ് എന്തുകൊണ്ടാണ് ഇവിടെ മൗനം പാലിക്കുന്നത് എന്ന് പലരും ചോദിച്ചു കൊണ്ടിരിക്കുന്നു. അതിജീവിത ആക്രമിക്കപ്പെട്ടപ്പോൾ അവർക്ക് എല്ലാ പിന്തുണയും നൽകി അരികിൽ നിന്നത് പൃഥ്വിരാജ് ആയിരുന്നു.
വളരെ ശക്തമായ രീതിയിൽ അവരുടെ ജീവിതത്തിലെ മോശം സാഹചര്യത്തിൽ അവരെ സിനിമയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നതും പൃഥ്വിരാജ് ആയിരുന്നു. എന്നാൽ അതേ പൃഥ്വിരാജ് ഇപ്പോൾ മൗനം പാലിക്കുന്നു. ശ്രീദേവികയും അദ്ദേഹത്തിന്റെ സഹപ്രവർത്തക അല്ലെ എന്നും എന്തുകൊണ്ടാണ് ഈ സാഹചര്യത്തിൽ പൃഥ്വിരാജ് മിണ്ടാതിരിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട്. കാരണം അദ്ദേഹം അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് സിനിമയിലെ നായികയ്ക്ക് മോശമനുഭവം ഉണ്ടായത്. ഇക്കാര്യത്തിൽ എന്താണ് പൃഥ്വിരാജിന് പറയാനുള്ളത് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദിക്കുന്നത്.
Story Highlights ;Prithiviraj and Sreedhevika