സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള നടിയാണ് ശ്വേതാ മേനോൻ. മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയതാണ് ശ്വേത. ഈ ചിത്രം മുതൽ തന്നെ വളരെ മികച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം ജൈത്ര യാത്ര നടത്തുന്നത്. ഇപ്പോൾ ഇതാ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ തന്റെ ശക്തവും വ്യക്തവുമായ നിലപാട് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് താരം. വളരെ വ്യക്തമായി തന്നെ നിലപാട് പറഞ്ഞ താരത്തിന് നിരവധി ആരാധകരാണ് മികച്ച പിന്തുണയുമായി എത്തുന്നത്. സ്ത്രീകൾക്ക് ശത്രു സ്ത്രീകൾ തന്നെയാണ് എന്നായിരുന്നു ശ്വേത പറഞ്ഞത്.
മാത്രമല്ല സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകും എന്നും അതിൽ പുരുഷന്മാർ മാത്രമായിരിക്കില്ല ചിലപ്പോൾ സ്ത്രീകളും ഉണ്ടാകാമായിരിക്കും എന്നുമാണ് ശ്വേത പറഞ്ഞിരുന്നത്. അതോടൊപ്പം മാധ്യമപ്രവർത്തകർക്കും കിടിലൻ മറുപടി തന്നെയാണ് ശ്വേത കൊടുക്കുന്നത്.
” ഞാൻ പണ്ട് ഒരു പരാതി കൊടുത്തപ്പോൾ നിങ്ങൾ എന്റെ ക്യാരക്ടർ അസാസിനേഷൻ ചെയ്ത ആളുകളാണ്. ഒന്നാലോചിച്ചു നോക്കൂ ഒരു പെണ്ണ് പരാതിയുമായി മുന്നോട്ട് വരുമ്പോൾ അവളുടെ ക്യാരക്ടർ അസാസിനേഷൻ ചെയ്യുകയാണ് മീഡിയ. അതുകൊണ്ടാണ് സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വരാത്തത് ”
ഇങ്ങനെയായിരുന്നു ശ്വേതാ മേനോന്റെ മറുപടി. നല്ല കിടിലൻ മറുപടി തന്നെയാണ് ശ്വേത പറഞ്ഞത് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. പലപ്പോഴും ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെയാണ് ആളുകൾ മുൻപോട്ട് വരാത്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കുറ്റം ചെയ്ത വ്യക്തിയെക്കാൾ കൂടുതലായും സൈബർ ആക്രമണം എപ്പോഴും അനുഭവിക്കേണ്ടി വരുന്നത് ഇരയാക്കപ്പെട്ട വ്യക്തിയ്ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെയാണ് പലരും തങ്ങൾക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങൾ തുറന്നു പറയാത്തത് എന്നാണ് ഇപ്പോൾ ശ്വേതയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.
Story Highlights ;Swetha Menon speaks Hema Committee