ഹേമ കമ്മീഷൻ റിപ്പോർട്ടിൽ വളരെ ശക്തമായി നിലപാട് തന്നെയാണ് നടൻ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. അമ്മ തിരുത്തി എഴുതണമെന്നും പൃഥ്വിരാജ് അവകാശപ്പെടുന്നു. പഴുതടച്ച അന്വേഷണം തന്നെയാണ് വേണ്ടത്. സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല, അതുകൊണ്ട് സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ല എന്ന് പറയാൻ സാധിക്കില്ല എന്നും എനിക്ക് അവരുടെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ എന്ന് ആണ് പൃഥ്വിരാജ് പറയുന്നത്. അതോടൊപ്പം തന്നെ ശിക്ഷിക്കപ്പെടേണ്ടവരാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് ഇതിൽ അഭിപ്രായം പറയുക മാത്രമല്ല അല്ലെങ്കിൽ എനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ മാത്രമേ എനിക്ക് സാധിക്കുമെന്ന് പറയാതെ എല്ലാവരും ഇക്കാര്യത്തിൽ ഉത്തരവാദിത്വം എടുക്കുകയാണ് വേണ്ടത് എന്നും പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
അമ്മയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നത് 100% ഉറപ്പാണ് എന്നും ഈ വാർത്ത കേട്ടപ്പോൾ ഞെട്ടൽ ഒന്നും തോന്നിയിട്ടില്ല എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. പവർ ഗ്രൂപ്പ് ഉണ്ട് എന്ന് തനിക്ക് അനുഭവപ്പെട്ടിട്ടില്ല. ആരോപണ വിധേയരായവർ സ്ഥാനമൊഴിയണമെന്നും സ്ഥാനമൊഴിഞ്ഞു വേണം ഈ അന്വേഷണത്തെ നേരിടാൻ എന്നും പൃഥ്വിരാജ് പറയുന്നു. പരാതികൾ കൈകാര്യം ചെയ്യുന്നതിലും വീഴ്ചകൾ വന്നിട്ടുണ്ട് എന്ന് പൃഥ്വിരാജ് സമ്മതിക്കുന്നു. ആരോപണ വിധേയരുടെ പേരുകൾ പുറത്തു വിടേണ്ടത് അത്യാവശ്യമാണ് എന്നും ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ആരോപണ വിധേയരായവരുടെ പേരുകൾ സംരക്ഷിക്കപ്പെടേണ്ട കാര്യമില്ല.
Story Highlights ;Prithiviraj Reacts Hema Committee