പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനും നവാഗതരും സീനിയേഴ്‌സും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സാധാരണയായി നടത്തുന്ന പരിപാടിയാണ് ഐസ് ബ്രേക്കിംഗ് ഫംഗ്ഷന്‍സ്. ഇത്തരത്തില്‍ ഐസ് ബ്രേക്കിംഗ് പരിപാടിക്കിടെ ഉത്തരാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു നൃത്തം ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ കൊടുങ്കാറ്റായിരിക്കുകയാണ്. സാനിയ റൈത്വാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 28 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
View this post on Instagram
കോളേജിലെ ഒരു ഐസ് ബ്രേക്കിംഗ് പരിപാടിക്കിടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയില്‍, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് നൃത്തം ചെയ്യുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചുറ്റും നില്‍ക്കുന്നതും കാണാം. എന്നാല്‍ പ്ലേ ചെയ്ത ഗാനം രക്ഷാ ബന്ധനുമായി ബന്ധപ്പെട്ടതാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
വീഡിയോയില്‍ കാണുന്ന ആണ്‍കുട്ടി സീനിയര്‍ വിദ്യാര്‍ത്ഥിയും പെണ്‍കുട്ടി ജൂനിയറുമാണ്.
പെണ്‍കുട്ടി ആണ്‍കുട്ടിയെ ഡാന്‍സ് ഫ്‌ളോറിലേക്ക് വിളിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങുമ്പോള്‍, ഇതൊരു രക്ഷാബന്ധന്‍ ഗാനമാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നതും പിന്നീട് അവരില്‍ ഉണ്ടാകുന്ന രസകരമായ മാറ്റങ്ങളുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ ചുറ്റും നില്‍ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും പൊട്ടിച്ചിരിക്കുന്നതും കാണാം. പാട്ടിന്റെ വരികള്‍ മനസ്സിലാക്കിയ ആണ്‍കുട്ടി ചിരിച്ചുകൊണ്ട് നൃത്തവേദിയില്‍ നിന്ന് വേഗത്തില്‍ ഓടിപ്പോവുകയും ചെയ്യുന്നുണ്ട്.
നിമിഷനേരം കൊണ്ട് വൈറലായ വീഡിയോയുടെ താഴെ നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്. ‘ഐസ് ബ്രേക്കിംഗ് അല്ല, ഹൃദയം തകര്‍ക്കുന്നു.’എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇനിയൊരിക്കലും അവന്‍ നൃത്തം ചെയ്യില്ല’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘അവരുടെ സന്തോഷം നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിച്ചു.’ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
STORY HIGHLIGHTS: Student’s ice-breaker dance goes viral