Literature

കാളിന്ദി  ഭാഗം 50/ kalindhi part 50

കാളിന്ദി

ഭാഗം 50

 

അവൾ അമ്മ വിളിച്ചപ്പോൾ മുറിയിൽ നിന്നും ഇറങ്ങി പോയി.

 

എന്ത് പറ്റിയത് കല്ലുവിന് എന്ന് കണ്ണന് എത്ര ആലോചിച്ചിട്ട് പോലും മനസിലായില്ല

 

 

അല്പം കഴിഞ്ഞു അവൻ അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ കല്ലുവിനോട് എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്.

 

അവൾ എല്ലാം മൂളി കേൾക്കുന്നു.

 

കാര്യം എന്താണ് എന്ന് അവനു വ്യക്തമാകുന്നുമില്ല.

 

അവൻ ഒന്ന് മുരടനക്കി.

 

പെട്ടന്ന് തന്നെ അമ്മ പറയുന്നത് അവസാനിപ്പിച്ചു.

 

ശോ.. ഈ പെണ്ണിന് ഇത് എന്ത് പറ്റി….

 

 

പെട്ടന്ന് എന്താണ് ഇവൾക്ക് പറ്റിയത്.. താൻ പോകുമ്പോൾ പോലും ഒരു കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ കവിളിൽ ഉമ്മ തന്നവൾ ആണ്.

 

“കല്ലു ”

 

“എന്താ ഏട്ടാ…”

 

 

“ഒരു ഗ്ലാസ്‌ ചായ…. അല്ലെങ്കിൽ വേണ്ട, ഇത്തിരി ചൂട് വെള്ളം ”

 

. “അതല്ലേ ആ പാത്രത്തിൽ ഇരിക്കുന്നത്.. എടുത്തു കുടിക്കെടാ നിയ്….”

 

അമ്മ അവനെ നോക്കി പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.

 

കല്ലു അവന്റ കൈലേക്ക് ചൂട് വെള്ളം കൊടുത്തു.

 

 

അന്ന് രാത്രിയിൽ കിടക്കാൻ നേരവും കണ്ണൻ അവളോട് വിവരം തിരക്കി എങ്കിലും അവൾ ഒന്നും പറയാൻ കൂട്ടാക്കി ഇല്ല..

 

നാളെ അമ്പലത്തിൽ ഒന്ന് പോകണം…ഏട്ടൻ കൂടെ വന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് അവൾ കണ്ണുകൾ അടച്ചു കിടന്ന

 

എങ്ങനെ എങ്കിലും ഒന്ന് നേരം വെളുത്താൽ മതി എന്നായിരുന്നു അവന്റ മനസിൽ അപ്പോളും.

 

***

 

 

കാലത്തെ ആദ്യം ഉണർന്നത് കല്ലു ആയിരുന്നു..

 

അവളുടെ കണ്ണുകൾ അറിയാതെ ഭിത്തിയിലേക്ക് നീണ്ടു.

 

കലണ്ടറിലെ അക്കങ്ങൾ അവൾ ഒന്നുടെ നോക്കി..

 

 

തലേ ദിവസം നടന്ന കാര്യങ്ങൾ അവൾ ഓർത്തു.

 

ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോൾ ആണ് അടുത്ത വീട്ടിലെ സൂസമ്മ ചേച്ചി അവരുടെ ഒരു ബ്ലോസ് തുന്നാൻ അമ്മയുടെ അടുത്തേക്ക് കൊണ്ട് വന്നത്.

 

 

കുടിക്കാനായി ഇത്തിരി വെള്ളം ചോദിച്ചപ്പോൾ കല്ലു അവർക്ക് കൊണ്ട് പോയി കൊടുത്തു

 

 

“ഇതെന്ന കല്ലു.. നിന്റ മുഖത്ത് okke വല്ലാത്ത ഒരു ക്ഷീണം.. കണ്ണൊക്കെ കഴിഞ്ഞല്ലോ…”

.

അവർ പറഞ്ഞപ്പോൾ കല്ലു ഒന്ന് ചിരിച്ചു.

 

“ചേച്ചിക്ക് തോന്നുന്നത് ആവും.. നിക്ക് ഒരു കുഴപ്പവും ഇല്ല.. ‘

 

 

അവൾ അടുക്കളയിലേക്ക് കയറി പോയി.

 

 

അമ്മയോട് എന്തൊക്കെയോ പിറു പിറുക്കുന്നത് കല്ലുവിന് കേൾക്കാം.. പക്ഷെ അവൾ അതൊന്നും ശ്രദ്ധിച്ചില്ല.

 

അമ്മയ്ക്കും തനിക്കും കഴിക്കാൻ ഉള്ള ഊണ് വിളമ്പി കൊണ്ട് ഇരുന്നപ്പോൾ ആണ് അമ്മ തന്റെ അടുത്തേക്ക് വന്നത്.

 

 

“ചേച്ചി പോയോ ”

 

“ഉവ്വ് ”

 

. “എന്നാൽ അമ്മ കൈ കഴുകിക്കോ.. ”

 

അവൾ ചോറും കറികളും എടുത്തു മേശമേൽ നിരത്തി.

 

 

“മോളെ കല്ലു ”

 

 

“എന്താ അമ്മേ.. ”

 

അവൾ അവരുടെ മുഖത്തേക്ക് നോക്കി.

 

“അല്ല മോളെ… ഈ മാസം നിനക്ക് ഡേറ്റ് ആയോ…”

 

. അവർ അതു ചോദിച്ചതും വയറ്റിൽ എന്തോ ഒരു കൊളുത്തി പിടുത്തം….

 

 

കല്ലു വും അപ്പോൾ ആണ് അതിനെ പറ്റി ആലോചിക്കുന്നത്…

 

 

കഴിഞ്ഞ മാസം 6നു ആയത് ആണ്.. ഇതിപ്പോ 13ആയി തീയതി…

 

അമ്മ തോളത്തു പിടിച്ചപ്പോൾ  അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി.

 

 

“അമ്മേ… അത് പിന്നെ ”

 

 

“ഈ മാസം ആയില്ലെങ്കിൽ നമ്മൾക്ക് ഒന്ന് പോയി ഡോക്ടർ നെ കാണിക്കാ കേട്ടോ… മോൾക്ക് നല്ല ക്ഷീണം ഉണ്ട്… ഞാൻ അത്രയും ഒന്ന് ശ്രദ്ധിച്ചില്ല… ഇതിപ്പോ സൂസമ്മ പറഞ്ഞപ്പോൾ ആണ്…..”

 

. അവൾ മുഖം കുനിച്ചു നിന്നതേ ഒള്ളൂ.

 

 

“മോളെ…. എന്ത് പറ്റി…”

 

. “ഒന്നുല്ല അമ്മേ

ഡേറ്റ് മാറി ഇടയ്ക്ക് വരാറുണ്ട് ”

 

 

“ഹ്മ്മ്… നോക്കാം കേട്ടോ..”

 

 

അവർ അവളെ ഒന്ന് തഴുകി യിട്ട് നടന്നു പോയി.

 

 

അകലെ ഉള്ള കൃഷ്ണൻ കോവിലിൽ സുപ്രഭാതം ഉയർന്നു കേൾക്കുന്നുണ്ട്.

 

കല്ലു നോക്കിയപ്പോൾ കണ്ണൻ നല്ല ഉറക്കത്തിൽ ആണ്..

 

താഴെ വീണു കിടക്കുന്ന പുതപ്പിന്റെ അഗ്രം എടുത്തു അവനെ ഒന്നൂടെ പുതപ്പിച്ചിട്ട് അവൾ അടുക്കളയിലേക്ക് ചെന്നു.

 

 

“ആഹ്.. ഗുഡ് മോണിംഗ് കല്ലുസേ ”

 

“ഗുഡ്മോർണിംഗ്….”

 

“എന്താണ് ഒരു ഉഷാർ ഇല്ലാത്തത്.. സുഖം ഇല്ലെടാ ”

 

 

“ഹേയ്.. കുഴപ്പമില്ലടാ ..”അവൾ ശോഭ എടുത്തു വെച്ച കാപ്പി എടുത്തു കൊണ്ട് പറഞ്ഞു.

 

 

“അമ്മേ….”

 

 

“എന്താ മോളെ ”

 

 

“ഞാൻ ഒന്ന് അമ്പലത്തിൽ പോകുവാണ്…. കണ്ണേട്ടനോട് ചോദിച്ചപ്പോൾ വരാം എന്ന് പറഞ്ഞു.. അമ്മ പോരുന്നോ ‘

 

 

“നിങ്ങള് പോയിട്ട് വാ മോളെ.. എല്ലാവരും കൂടി പോയാൽ പിന്നെ വീട്ടിലെ പണി ഒക്കെ ആരു ചെയ്യും ”

 

 

“ഹാ.. എന്നാൽ ഞാൻ പൊയ്ക്കോട്ടേ ”

 

 

“മ്മ്.. നിങ്ങൾ ചെല്ല്..”

 

. “ശ്രീക്കുട്ടി വരുന്നോ ”

 

“ഇല്ലടാ… എനിക്ക് സമയം പോകും “…

 

 

“എന്നാൽ ഞാൻ പോയി കണ്ണേട്ടനെ വിളിച്ചു ഏൽപ്പിക്കട്ടെ ”

 

കല്ലു ഇറങ്ങി പോകുന്നത് നോക്കി ശ്രീക്കുട്ടി സംശയത്തോടെ നിന്നു.

 

“കല്ലു ആകെ വിഷമത്തിൽ ആണല്ലോ അമ്മേ… ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു ”

 

 

ശോഭ അപ്പോൾ നടന്നാ കാര്യങ്ങൾ എല്ലാം പറഞ്ഞു..

 

 

“ഈശ്വരാ… സത്യം ആണോ… വിശേഷം ഉണ്ടോ അമ്മേ ”

 

 

കല്ലു അത്യാഹ്ലാദത്തിൽ ആണ്.

 

“എടി.. ഉറപ്പിക്കാറായില്ല.. നമ്മൾക്ക് നോക്കാം.. എന്നിട്ട് ആട്ടേ ”

 

 

“യ്യോ.. എന്റെ അമ്മേ… അവളുടെ കുഞ്ഞി വയറ്റിൽ വാവ ആയോ ”

 

“ടി.. കിടന്ന് തൊള്ള തുറക്കാതെ… എനിക്ക് തോന്നുന്നത് ഉണ്ടന്ന് ആണ്.. ”

 

 

“എന്റെ ഈശ്വരാ.. പോസിറ്റീവ് ആയാൽ മതി ആയിരുന്നു അല്ലേ അമ്മേ ”

 

. “അതേ… എന്തായാലും അമ്പലത്തിൽ പോയിട്ട് വരട്ടെ…”

 

“എന്നിട്ട് ഹോസ്പിറ്റലിൽ പോകാൻ ആണോ ”

 

“ഹ്മ്മ്.. അങ്ങനെ ഓർത്തോണ്ട് ഇരിക്കുവാ ഞാന് ”

 

 

“അമ്മേ.. അതിന്റ ആവശ്യം ഉണ്ടോ.. ആ ബിന്ദു ചേച്ചി യേ വിളിച്ചു ഹെൽത്ത്‌ il പോയി നോക്കിച്ചാൽ പോരേ ”

 

 

“ഓഹ്.. അവളൊക്കെ അറിഞ്ഞാൽ ലോകം മുഴുവൻ അറിയും ”

 

. “അതിനെന്താ…. ഇത് അങ്ങനെ മൂടി വെയ്ക്കാൻ പറ്റില്ലാലോ ”

 

. “അതുകൊണ്ട് അല്ല മോളെ… കല്ലു ഇന്നലെ എന്നോട് പറഞ്ഞു ചില മാസങ്ങളിൽ ഈ കുട്ടിക്ക് താമസിക്കും എന്ന്.. ഇനി അങ്ങനെ വെല്ലോ ആണെലോ ”

 

 

“യ്യോ.. അങ്ങനെ ആകുമോ ”

 

“അറിയില്ല.. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് ഒരുപാട് പ്രതീക്ഷ വേണ്ടന്ന് ”

 

. അത് കേട്ടതും ശ്രീക്കുട്ടി ആലോചന യിൽ ഇരുന്ന്.

 

“ശോഭേ…”

 

 

“ദേ.. അച്ഛൻ എഴുനേറ്റ്.. ”

 

 

“ഹ്മ്മ്… അവർ ഒരു ചെറിയ ഗ്ലാസിൽ കുറച്ചു കട്ടൻ കാപ്പി എടുത്തു കൊണ്ട് ഭർത്താവിന്റെ അടുത്തേക്ക് പോയി

 

 

*******

 

അമ്പലത്തിൽ പോകാനായി രണ്ട് പേരും ഇറങ്ങി വന്നു..

 

കണ്ണൻ ബൈക്ക് ന്റെ ചാവി ഇട്ടു കറക്കി കൊണ്ട് ആണ് വന്നത്..

 

 

ശോഭ അപ്പോൾ അടുത്ത വിട്ടിൽ പാല് മേടിക്കാൻ പോയത് ആണ്.

 

കണ്ണൻ ബൈക്ക് സ്റ്റാർട്ട്‌ ചെയുന്ന ശബ്ദം കേട്ട് അവർ ഓടി വന്നു.

 

 

“കല്ലു…”

 

“എന്താ അമ്മേ..”

 

“പതിയെ വണ്ടി ഓടിച്ചു പോകാൻ അവനോട് പറയണേ ”

 

 

“ശരി അമ്മേ ”

 

 

 

“കണ്ണേട്ടാ….”

 

റോഡിലേക്ക് വണ്ടി ഇറക്കിയത് കണ്ണനെ അവൾ തോണ്ടി.

 

“എന്നാ കല്ലു ”

 

 

“അത് പിന്നെ.. കുറച്ചു പാതിയെ വണ്ടി ഓടിച്ചു പോയാൽ മതി കേട്ടോ ”

..

 

“എന്താ… എന്ത് പറ്റി…”

 

അവൻ ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി.

 

 

“ഒന്നുല്ല… അമ്മ പറഞ്ഞു പതിയെ പോയാൽ മതി എന്ന്..”

 

. “കല്ലു… നിനക്ക് എന്ത് പറ്റി.. എന്തെങ്കിലും വയ്യഴിക ഉണ്ടോ ”

..

 

“ഇല്ലന്നേ.. അമ്മപറഞ്ഞത് കൊണ്ട് ഞാൻ ഏട്ടനോട് സൂചിപ്പിച്ചത്. നട അടയ്ക്കും.. വേഗം വാ ”

 

. അവൾ ദൃതികൂട്ടി

 

 

“നീ അല്ലേ പറഞ്ഞത് മെല്ലെ പോകാൻ… ”

 

 

“ഓഹ്.. എങ്ങനെ എങ്കിലുമൊന്ന് പോയാൽ മതി… വാ ”

 

. പരമ ശിവൻ ആയിരുന്നു അമ്പലത്തിലെ പ്രതിഷ്ഠ…

..

 

ധാരയ്ക്ക് സമയം ആകുന്നത് കൊണ്ട് എല്ലാവരും വേഗത്തിൽ തൊഴുതു ഇറങ്ങുക ആണ്.

 

ഭഗവനു ഒരു കുവളത്തില മാല ചാർത്താൻ വേണ്ടി കല്ലു മേടിച്ചു തട്ടത്തിൽ വെച്ചു.

 

എല്ലാം മറന്നു അവൾ ശ്രീ കോവിലിന്റെ മുന്നിൽ നിന്ന കണ്ണുകൾ പ്രാർത്ഥിച്ചു.

 

 

അമ്പലത്തിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കണ്ണൻ വണ്ടി കൊണ്ട് പോയി നിറുത്തിയത് ഹോട്ടൽ ആര്യാസ് ന്റെ മുന്നിലായിരുന്നു.

 

 

“വീട്ടിൽ ചെന്നിട്ട് കഴിക്കാം ഏട്ടാ…”

 

 

“ഇറങ്ങി വാ പെണ്ണെ…”

..

 

അവൻ വിളിച്ചപ്പോൾ കല്ലുവും ഒപ്പം ചെന്നു.

 

നല്ല മൊരിഞ്ഞ നെയ് റോസ്റ്റും മസാല ദോശ യുമായിരുന്നു കണ്ണൻ ഓർഡർ ചെയ്തത്..

 

 

അവനു നെയ് റോസ്‌റ് ആണ് ഇഷ്ടം..

 

 

“നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ കല്ലു ”

 

 

“ഇല്ല ഏട്ടാ…”

 

 

“ഹ്മ്മ്… ഇന്ന് ഞാൻ ഓട്ടം പോയിട്ട് വന്നു കഴിഞ്ഞു, നീ എന്നോട് കാര്യം പറഞ്ഞോണം കേട്ടോ…”

 

. “എന്ത്…”

 

. “നിന്റെ വിഷമ എന്താണ് എന്ന് ‘

 

 

“ഒന്നുല്ല ”

 

“കള്ളം പറയാനും തുടങ്ങി അല്ലേ ”

 

. “ഇല്ല ഏട്ടാ…”

 

. അവളുട കണ്ണുകൾ നിറഞ്ഞോ എന്ന് അവനു തോന്നി.

 

ഭക്ഷണം കൊണ്ട് വന്നു മേശമേൽ വെച്ചു.

 

മസാല അല്പം എടുത്തു വായിലേക്ക് വെച്ചതും കല്ലുവിന് ഓക്കാനിക്കാൻ തോന്നി..

 

“എന്താ…”

 

 

കണ്ണന് അത് കണ്ടു വെപ്രാളം ആയി..

 

 

“അത്… എനിക്ക്… ”

അത്രയും പറഞ്ഞു കൊണ്ട് കല്ലു വേഗം എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി.

 

കണ്ണനും അവളുടെ പിറകെ ചെന്നു.

 

“കല്ലു… എന്താടാ…”

 

അവന്റ ശബ്ദം ആർദ്രമായി.

 

 

“ഒന്നുല്ല.. പെട്ടന്ന് അങ്ങട്…”

 

 

“വാ.. നമ്മൾക്ക് കഴിച്ചിട്ട് ഹോസ്പിറ്റലിൽ പോകാം ”

 

. “എനിക്ക് വേണ്ട ഏട്ടാ….”

.. “അങ്ങനെ പറയാതെ… ഇത്തിരി കഴിക്ക് ”

..

 

“നിർബന്ധിക്കല്ലേ… വേണ്ടാത്ത കൊണ്ട ”

..

“എന്നാൽ വേറെ എന്തെങ്കിലും കഴിക്കാം ”

 

 

“ഏട്ടൻ കഴിക്ക്…”…

 

 

പിന്നീട് അവനും ഒന്നും മിണ്ടാതെ അവൾക്ക് ഒപ്പം വെളിയിലേക്ക് ഇറങ്ങി പോയി.

 

 

“ഹോസ്പിറ്റലിൽ പോകാം… കേറ് ”

 

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

 

 

“അതേയ്…”

 

. കല്ലു അവന്റ കൈയിൽ തോണ്ടി..

 

 

“എന്താ കല്ലു ”

.

 

“ഇപ്പൊ നമ്മൾക്ക് തത്കാലം ആ കവലയിലെ ലാബിൽ ഒന്ന് പോയല്ലോ.. യൂറിൻ ഒന്ന് ടെസ്റ്റ്‌ ചെയ്യാം ”

 

 

അവളുടെ നാണത്താൽ വിരിഞ്ഞ മുഖം കണ്ടപ്പോൾ കണ്ണന് ശരീരത്തിൽ ഒരു തരിപ്പ് പോലെ തോന്നി.

 

 

“ങ്ങെ… സത്യം ആണോ ”

 

അവന്റ ശബ്ദം അല്പം ഉയർന്നു..

 

 

ആളുകൾ നോക്കിയതും കല്ലു അവനെ നോക്കി ചിരിച്ചു.

 

 

“നി എന്താ കല്ലു എന്നിട്ടെന്നോട് ഇത് പറയാഞ്ഞത് ”

 

 

അവൻ ബൈക്ക് വളരെ പതുക്കെ ആണ് ഓടിക്കുന്നത് ”

 

 

“അത് പിന്നെ ഏട്ടാ… എനിക്ക് സത്യം പറഞ്ഞാൽ… അമ്മ ഇന്നലെ എന്നോട് ചോദിച്ചു, എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്ന് ”

 

 

സംഭവിച്ച കാര്യങ്ങൾ എല്ലാം കല്ലു അവനോട് പറഞ്ഞു.

 

“ഇത് എന്താ ഇന്നലെ എന്നോട് പറയാഞ്ഞത്…”

 

 

“എനിക്ക്… സത്യം പറഞ്ഞാൽ.. സോറി ഏട്ടാ ”

 

. “ഹ്മ്മ്.. സാരമില്ല പോട്ടെ…”

 

 

ലബോറട്ടറി യുടെ വാതിൽക്കൽ കല്ലുവിനെ ഇറക്കി വിട്ടിട്ട് കണ്ണൻ പ്രതീക്ഷയോടെ നിന്നു.

 

 

മിടിക്കുന്ന ഹൃദയത്തോടെ കല്ലു ലാബിന്റെ ഉള്ളിലേക്ക് കയറി ചെന്നു

 

 

 

തുടരും.