കനത്ത ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമായ ബെംഗളൂരുവില്‍ റോഡ് സുരക്ഷ സംഭവങ്ങളും ട്രാഫിക് നിയമലംഘനങ്ങളും ഒരു പ്രധാന വിഷയമായി തുടരുകയാണ്. ഈ പ്രശ്നങ്ങള്‍ തടയാന്‍ പ്രാദേശിക അധികാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, നിലവില്‍ യാത്രക്കാരും കാല്‍നടയാത്രക്കാരും വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ഇതാ തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു വണ്‍വേ റോഡിലേക്ക് തെറ്റായ ദിശയില്‍ ഒരു സ്‌കൂട്ടര്‍ വരുന്നതും അത് കാരണം ഒരു കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തേണ്ടി വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് കടന്നു പോകുന്നതിനായി കാര്‍ അരികിലേക്ക് മാറ്റണമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
അപ്പോള്‍ തന്നെ അപ്പുറത്തെ റോഡിലെ വാഹനത്തിലുണ്ടായിരുന്ന ഒരു സേന ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ നിന്നിറങ്ങി വരികയും നിയമം ലംഘിച്ചതിന് ഇയാളെ ശകാരിക്കുകയും ചെയ്യുന്നത് കാണാം. ശകാരത്തിനൊപ്പം സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയ്ക്ക് ഉദ്യോഗസ്ഥന്‍ അടിക്കുന്നതും കാണാം. വാഹനം നിര്‍ത്തിയിട്ട് ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉടന്‍തന്നെ അവിടേക്ക് ട്രാഫിക് പോലീസ് എത്തുന്നതും കാണാം. സ്‌കൂട്ടര്‍ യാത്രക്കാരന്റെ ഈ പെരുമാറ്റത്തെ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.
STORY HIGHLIGHTS: Officer hits a scooter passenger in Bengaluru