Television

മഞ്ജു വാര്യരുമായി സൗഹൃദമുണ്ടെങ്കിലും എപ്പോഴും വിളിക്കാറില്ല; ചാനൽ ചർച്ച കഴിയുമ്പോൾ അവരെന്നെ വിളിക്കും, സജഷൻ പറയും | bhagyalakshmi

എഴുത്തുകളുടെ റോയൽറ്റി കിട്ടുന്നുണ്ട്

നടിയെ ആക്രമിച്ച കേസിൽ എടുത്ത നിലപാടിന്റെ പേരിൽ തനിക്ക് അവസരങ്ങൾ ഇല്ലാതായെന്ന് ഭാ​ഗ്യലക്ഷ്മി. സിനിമയില്ലെങ്കിൽ വേറെ ജോലി ചെയ്യാൻ നമ്മൾ പടിക്കണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അ‍ഞ്ച് വർഷമായി ഞാൻ ജോലി ചെയ്യുന്നില്ല. എന്ന് പറഞ്ഞ് ജീവിക്കാതിരിക്കുന്നില്ല. എനിക്ക് വരുമാനം ഇല്ലാതായിട്ടില്ല. എന്തു ചെയ്യുന്നു എന്ന് ചോദിച്ചാൽ എന്റേതായ വരുമാന മാർ​ഗമുണ്ട്.

“എഴുത്തുകളുടെ റോയൽറ്റി കിട്ടുന്നുണ്ട്. പല സ്ഥലങ്ങളിലും പ്രസം​ഗിക്കാൻ പോകുമ്പോൾ അതിന് പേയ്മെന്റുണ്ടാകും. ആഡ് ഫിലിംസ് ചെയ്യും. ഡോക്യുമെന്ററി ചെയ്യും. ഇതിനൊക്കെ നമുക്ക് പേയ്മെന്റുണ്ട്. അത് പോലെ ഓരോ ഡബ്ബിം​ഗ് ആർട്ടിസ്റ്റുകൾക്കും. സീരിയൽ മാത്രമല്ല ഒടിടി പ്ലാറ്റ്ഫോ വളരെ വലിയ സ്പേസാണ് ശബ്ദ കലാകാരൻമാർക്ക് തുറന്ന് കൊടുത്തിരിക്കുന്നതെന്നും” ഭാ​ഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

“ഒരു വെബ് സീരീസ് വരുമ്പോൾ അഞ്ച് ഭാഷയിൽ ഒറ്റയടിക്ക് റിലീസ് ചെയ്യുകയാണ്. അഞ്ച് ഭാഷയിലും ഡബ്ബിം​ഗ് ആർട്ടിസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. അവർക്ക് അത് വലിയ അവസരമാണതെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി. സിനിമാ രം​ഗത്ത് തനിക്കുള്ള സൗഹൃദങ്ങളെക്കുറിച്ചും ഭാ​ഗ്യലക്ഷ്മി സംസാരിച്ചു. സംവിധായകരുമായിട്ട് എനിക്ക് നല്ല സൗഹൃദമുണ്ട്. കാരണം ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്തിരിക്കുന്നത് സംവിധായകർക്കൊപ്പമല്ലേ, നടൻമാരുമായിട്ടല്ലല്ലോ.

നടിമാരുമായിട്ടുമല്ല. നടിമാരുമായും അങ്ങനെ വലിയ സൗഹൃദം ആരോടുമില്ല. ആകെ ഉണ്ടായിരുന്നത് കെപിഎസി ലളിത ചേച്ചിയുമായായിരുന്നു. ലളിത ചേച്ചിയായിരുന്നു എന്റെ അടുത്ത സുഹൃത്ത്. മഞ്ജു വാര്യരുമായി സൗഹൃദമുണ്ടെങ്കിലും എപ്പോഴും വിളിക്കാറൊന്നുമില്ല. ഭാവനയുമായും അപൂർവ സൗഹൃദമുണ്ട്. ഇവരാരും എന്റെ വീട്ടിൽ വരികയൊന്നും ചെയ്തി‌ട്ടില്ല. തിരുവനന്തപുരത്തായത് കൊണ്ടായിരിക്കാം.

വന്നാലും ഓടിപ്പോകുന്ന ആൾക്കാരായതിനാൽ പരാതിയില്ല. സംവിധായകർ അങ്ങനെയല്ല. കമൽ സർ, സിദ്ദിഖ്-ലാൽ, സിബി സർ, ഭദ്രൻ സർ, ജോഷിയേട്ടൻ അങ്ങനെ എല്ലാ സംവിധായകരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളാണ് വിളിച്ച് സംസാരിക്കുന്നത്. ചാനൽ ചർച്ച കഴിയുമ്പോൾ അവരെന്നെ വിളിക്കും. അടുത്ത പ്രാവശ്യം സംസാരിക്കുമ്പോൾ ഇങ്ങനെ പറയണം കേട്ടോ എന്നൊക്കെ സജഷൻ പറയും.

അവരോടൊക്കെ പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വളരെ പോസിറ്റീവായാണ് സംസാരിച്ചതെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി. ഒരു ഡബ്ബിം​ഗ് സ്റ്റുഡിയോ തുടങ്ങാൻ ആ​ഗ്രഹമുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകൾ ഡബ്ബിം​ഗ് ആർട്ടിസ്റ്റുകൾക്ക് വലിയ അവസരമാണ് നൽകുന്നതെന്നും” ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

content highlight: bhagyalakshmi-opens-up-