മലയാള സിനിമ രംഗത്ത് വളരെയധികം പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു സമയം തന്നെയാണ് ഇത്. ഈ സാഹചര്യത്തിൽ പല പ്രമുഖരും ഈ വിഷയങ്ങളിൽ തങ്ങളുടെ പ്രതികരണം അറിയിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. മലയാള സിനിമ ഇത്രയും വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക എന്നത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ബാബുരാജ്, സിദ്ധിഖ്, ഇടവേള ബാബു, സുധീഷ് തുടങ്ങിയ താരങ്ങൾക്ക് എതിരെയുള്ളത് വലിയ തോതിലുള്ള ആരോപണങ്ങളാണ്. ഇതിൽ എന്തൊക്കെയാണ് സത്യം എന്ന് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
അതേസമയം താരങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം എന്നാണ് നാടൻ പൃഥ്വിരാജ് അടക്കമുള്ളവർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുന്നത് ക്രിക്കറ്റ് താരമായ ശ്രീശാന്ത് ആണ്. ശ്രീശാന്തിന്റെ വാക്കുകൾ ഒരു ഇൻസ്റ്റഗ്രാം പേജിൽ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ontvlive. in എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
“ആരോപണങ്ങൾ കൊണ്ട് ഒരാളെ ക്രൂശിക്കാൻ എളുപ്പമാണ് തെളിയുന്നത് വരെ അതിനെ
പിന്തുണയ്ക്കില്ല” ഇങ്ങനെയാണ് ഈ വിഷയത്തിൽ ശ്രീശാന്തിന്റെ പ്രതികരണം എന്നാണ് ഈ ഇൻസ്റ്റഗ്രാം പേജ് പങ്കുവെക്കുന്ന പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം നിരവധി ആളുകളാണ് ഇപ്പോൾ ഇതിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുന്നത്. ശ്രീശാന്ത് പറയുന്നത് തന്നെയാണ് ശരിയെന്നും വ്യക്തമായ തെളിവുകൾ പുറത്തു വരുന്നത് വരെ ഒരിക്കലും ഇത്തരം കാര്യങ്ങൾക്ക് പിന്തുണ നൽകരുത് എന്നുമാണ് പലരും പറയുന്നത്.
Story Highlights ;Sreeshanth talking about hema committee