Celebrities

“വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനമെടുത്തിട്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയത്”

വളരെ ചങ്കൂറ്റത്തോടെ തന്നെ ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയാണ് നിഷാ സാരംഗ്

മലയാള സിനിമയിൽ വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ പല താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ പലതാരങ്ങളും വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന് പറയുന്നതാണ് സത്യം. സീരിയൽ താരങ്ങളും ഇക്കാര്യത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിൽ ഉപ്പും മുളകും എന്ന ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നിഷ സാരംഗ് ഈ കാര്യത്തെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് .

വളരെ വ്യക്തമായി പല പ്രേക്ഷകരും ആഗ്രഹിച്ച ഒരു മറുപടി തന്നെയാണ് നിഷയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.. ” 10 വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനമെടുത്തിട്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയത്, നോ പറയേണ്ട സ്ഥലത്ത് നോ പറയണം, സിനിമയില്ല എങ്കിൽ വീട്ടിൽ ജോലിക്ക് പോയാണെങ്കിലും ഞാൻ ജീവിക്കും” ഇങ്ങനെയാണ് നിഷാ സാരംഗ് സംസാരിക്കുന്നത്. നിഷയുടെ അഭിപ്രായം ഓൺ ടിവി എന്ന ഒരു ഇൻസ്റ്റഗ്രാം പേജിലാണ് എത്തിയിരിക്കുന്നത്.

അതേസമയം വളരെ ചങ്കൂറ്റത്തോടെ തന്നെ ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയാണ് നിഷാ സാരംഗ് എന്ന പലർക്കും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അതിന് കാരണം നിഷയുടെ ഇത്തരത്തിലുള്ള ഉറച്ച നിലപാടുകൾ തന്നെയാണ്..ഇതിനു മുൻപ് ഉപ്പും മുളകും എന്ന സീരിയലിൽ ഒരു ബുദ്ധിമുട്ട് നേരിട്ട സമയത്ത് വളരെ ശക്തമായ രീതിയിൽ തന്നെയാണ് നിഷ ഈ ഒരു കാര്യത്തിനെതിരെ രംഗത്ത് വന്നത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിഷയുടെ ധൈര്യം അന്ന് എല്ലാവർക്കും വലിയ മാതൃകാപരമായ രീതി തന്നെയായിരുന്നു.
Story Highlights ; Nisha Sarang react Hema Committee report