Celebrities

‘ആ നടനെ അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തും’; കയറി പിടിച്ചത് ജയസൂര്യ അല്ലെന്ന് സോണിയ മൽഹാർ | its-not-jayasurya-says-sonia-malhar

ലാലേട്ടന്‍, ദുല്‍ഖര്‍, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വെളിപ്പെടുത്തലുകളും വിവാദങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാകാത്ത നടിമാർ ഉൾപ്പെടെ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തി. മുൻനിര നായകന്മാർക്കെതിരെയും സംവിധായകർക്കെതിരെയും സാങ്കേതിക പ്രവർത്തകർക്കെതിരെയും ഇതിനോടകം തന്നെ ആരോപണങ്ങൾ വന്നു കഴിഞ്ഞു

ഇതിനിടെ നടന്‍ ജയസൂര്യയ്‌ക്കെതിരേയും ആരോപണം ഉയര്‍ന്നു വന്നിരുന്നു. നടി മിനി മുനീര്‍ ആയിരുന്നു ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. അതേസമയം നടി സോണിയ മല്‍ഹാറും ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പേരെടുത്തു പറയാതെയായിരുന്നു സോണിയയുടെ ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയ സോണിയയുടെ ആരോപണം ജയസൂര്യയ്‌ക്കെതിരെയാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ താന്‍ ആരോപണം ഉന്നയിച്ചത് ജയസൂര്യയ്‌ക്കെതിരെയല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സോണിയ മല്‍ഹാര്‍. താന്‍ ആരോപണം ഉന്നയിച്ചത് ജയസൂര്യയ്‌ക്കെതിരെയല്ലെന്നും നടന്റെ പേര് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നുമായിരുന്നു സോണിയയുടെ പ്രതികരണം.

ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുതെന്നാണ് സോണിയ പറയുന്നത്. സോണിയ മല്‍ഹാറിന്റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ കേസ് കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ കൊടുക്കാമെന്നും അവര്‍ പറയുന്നുണ്ട്.

”എന്റെ വെളിപ്പെടുത്തൽ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. ലാലേട്ടന്‍, ദുല്‍ഖര്‍, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും” സോണിയ പറയുന്നു.

ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെന്റല്‍ ട്രോമയിലേക്ക് കടന്നുപോകാനില്ല. ഞാന്‍ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നില്‍ നിര്‍ത്താന്‍ താല്‍പര്യമില്ലെന്നാണ് സോണിയ പറയുന്നത്.

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആര്‍ക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ സഹിക്കുക എന്നും താരം പറയുന്നു. അതേസമയം ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണുനീര്‍ ഈ ഇന്‍ഡസ്ട്രിയില്‍ വീണിട്ടുണ്ടെന്നാണ് നടി അഭിപ്രായപ്പെടുന്നത്. പുലിവാല്‍ പട്ടണം ആണ് തന്റെ ആദ്യ സിനിമ. അതിനുശേഷം മോഹന്‍ലാല്‍ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പര്‍സ്റ്റാര്‍ പടങ്ങളില്‍ ചെറിയ ചെറിയ േവഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സോണിയ പറയുന്നു.

അതേസമയം, എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവര്‍ ആരോപണം ഉന്നയിച്ച ആളുകളില്‍ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ലെന്നും സോണിയ വ്യക്തമാക്കുന്നുണ്ട്. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണം എന്നതും അറിയില്ലെന്നും താരം പറയുന്നു. തനിക്ക് അമ്മയില്‍ മെംബര്‍ഷിപ്പ് ഇല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാല്‍ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയില്‍ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാന്‍ പറ്റിയില്ലെന്നും അവര്‍ പറയുന്നു.

അതേസമയം തനിക്ക് ഇടവേള ബാബുവില്‍ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും അവര്‍ പറയുന്നു. എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട ശേഷം പരസ്പരം ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുതതെന്നും സോണിയ പറയുന്നു. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചാല്‍ പരാതി നല്‍കിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പോപ്പുലാരിറ്റിക്കു വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുതെന്നും അവര്‍ പറയുന്നു.

കൂടാതെ സ്ത്രീകളെ വിശ്വാസമില്ലാത്തതുകൊണ്ട് താനിങ്ങനെ പറയുന്നതെന്നും സോണിയ പറയുന്നുണ്ട്. എന്നാല്‍ ചൂഷണത്തിനു ഞാന്‍ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പരയുന്നു. കയറിപ്പിടിക്കാന്‍ വന്നവന് തല്ലും കൊടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ കയറിപ്പിടിക്കാന്‍ ഒരുത്തന് കൈ പൊങ്ങുമെന്നത് തെറ്റായ സന്ദേശമാണ്. അങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചതുകൊണ്ടാണ് ഇത് വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സോണിയ പറയുന്നു.

content highlight: its-not-jayasurya-says-sonia-malhar