ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് എന്നും ബെംഗളൂരു നിവാസികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോള്‍ ഇതാ ബെംഗളൂരു ഗതാഗതകുരുക്കില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന ആഡംബര കാറുകളാണ് വീഡിയോയില്‍ കാണുന്നത്.
View this post on Instagram
പോര്‍ഷെ എന്ന ബ്രാന്‍ഡിന്റെ ആഡംബര കാറുകളാണ് പലനിറത്തിലായി വരിവരിയായി റോഡില്‍ ബ്ലോക്കില്‍ കിടക്കുന്നത്. എന്നാല്‍ ഈ പോര്‍ഷെ കാറുകള്‍ക്കിടയില്‍ ഒരു സിഫ്റ്റ് നിര്‍ത്തി ഇട്ടിരിക്കുന്നത് ചില ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തായാലും ബ്ലോക്കുകളില്‍ പെട്ടു കിടക്കുന്ന ആഡംബര കാറുകളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വൈറലാണ്. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വളരെ കൗതുകപരമായ അഭിപ്രായങ്ങളാണ് പലരും പോസ്റ്റിനു താഴെ രേഖപ്പെടുത്തുന്നത്.
വളരെ ചെറിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെങ്കിലും പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. ‘അവിടെ ഒരു വഞ്ചകന്‍ ഉണ്ട്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വിഫ്റ്റ്‌നെയാണ് ഇയാള്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘എന്തുകൊണ്ടാണ് ഇപ്പോഴും ഇത്ര വേഗത’ എന്ന് പരിഹസിച്ചുകൊണ്ട് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. മൂന്നാമതൊരാള്‍ പറഞ്ഞിരിക്കുന്നത്, ‘സിഫ്റ്റ് അവരെ നയിക്കാന്‍ തീരുമാനിച്ചു’എന്നാണ്. ‘രണ്ടുകോടിയുടെ കാറുകള്‍ക്കിടയില്‍ 5 ലക്ഷം രൂപയുടെ സ്വിഫ്റ്റ് കിടക്കുന്നു’, എന്നാണ് മറ്റൊരാള്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന ആഡംബര കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് പോര്‍ഷെ. 1948-ല്‍ 356 വാഹനങ്ങളുമായാണ് കമ്പനി യാത്ര തുടങ്ങിയത്. അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ ആഡംബര കാറാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയിരിക്കുന്നതെന്നാണ്.
STORY HIGHLIGHTS: Porsches in Bengaluru traffic