Kottayam

കോട്ടയത്ത് അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രികരായ ദമ്പതികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് കോട്ടയം മണിപ്പുഴയിൽ എംസി റോഡിലാണ് വാഹനാപകടം ഉണ്ടായത്. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ സ്കൂട്ടറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.