സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തനിക്ക് മുന്നില്‍ കാണുന്ന തെറ്റുകുറ്റങ്ങള്‍ എല്ലാം തുറന്ന മനസ്സോടെ വെട്ടിത്തുറന്ന് പറയാറുളള ആളാണ് രഞ്ജു രഞ്ജിമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ ഇങ്ങോട്ട് തന്റേതായ എല്ലാ അഭിപ്രായങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ ഇതാ സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒന്നോന്നായി പുറത്തുവരുമ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് രഞ്ജു രഞ്ജിമാരുടെ പുതിയ പോസ്റ്റ്. സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടതാണ് സെലിബ്രിറ്റി താരത്തിന്റെ ഈ പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു രഞ്ജു പോസ്റ്റ് പങ്കുവെച്ചത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജോലി ഇല്ലാതെ വീട്ടില്‍ ഇരുന്നാലും ഭിക്ഷ തെണ്ടി ജീവിക്കേണ്ടി വന്നാലും തളരില്ലെന്നാണ് രഞ്ജു പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
മോളെ,,,, പലതും വിളിച്ചു പറയണം എന്നുണ്ട്,,, സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നഷ്ടമായതിനേക്കാള്‍ കൂടുതല്‍ അനുഭങ്ങള്‍ പങ്കിടുമ്പോള്‍ കിട്ടുന്നു,,, കണ്ണില്‍ കണ്ടതു പറഞ്ഞു, ഫലം”മാറ്റിനിര്‍ത്തലുകള്‍,നിനക്ക് വേണ്ടി ഒരു പോസ്റ്റ് ഇട്ടു,, മാറ്റൊരു നടിയുടെ പ്രസ്താവനയെ എതിര്‍ത്തും ഒരു പോസ്റ്റ് ഇട്ടു,, ഫലം????????? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,, ജോലി ഇല്ലാതെ വീട്ടില്‍ ഇരുന്നാലും,,, ഭിക്ഷ തെണ്ടി ജീവിക്കേണ്ടി വന്നാലും തളരില്ല മോളെ,, ആരൊക്കെ ഭരിച്ചാലും നടക്കേണ്ടത് നടക്കും,, ചില കൂട്ടുകുടുംബങ്ങള്‍ ഇന്ന് കാണാന്‍ കഴിയാത്തതിന്റെ കാര്യം,, അന്തി മയക്കത്തില്‍ കിടപ്പറ മാറി പോയതില്‍ നിന്നാണ്,,, ഇവിടുത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍,, മെഡിക്കല്‍ കോളേജുകളില്‍,, എന്തിനേറെ പറയുന്നു എന്തിപാതിരാത്രിയില്‍ നടു റോഡില്‍ ഒറ്റപെട്ടു പോയ പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തിനെ വിളിച്ചു സഹായം ചോദിച്ചപ്പോള്‍ റൂം എടുത്തു ഇന്ന് രാത്രി നമുക്കു തങ്ങിക്കൂടെ ,എന്നും, വിധവയായ സഹോദദരന്റെ ഭാര്യയെ മുട്ടി നോക്കുന്നു അങ്ങനെ അങ്ങനെ എത്ര എത്ര കഥകള്‍ നമ്മുടെ ചുറ്റിനും നടക്കുന്നു,,എനിക്ക് ഈ നടിമാരുടെ മേക്കപ്പ് മാത്രമല്ല ജീവിക്കാന്‍ ഉള്ള ഏക വഴി,, നന്നായി ആഹാരം വയ്ക്കും ഞാന്‍,, കുഞ്ഞുങ്ങളെ നോക്കും,, പോയി പണി നോക്ക് ഈ അഭിനയ ജീവിതം എത്ര കാലം,, ജീവന്‍ പോയാലും നിനക്ക് തന്ന പിന്തുണ അത് മനുഷ്യന്‍ എന്ന ബോധത്തില്‍ നിന്നാണ്,,,, അപ്പൊ പറഞ്ഞു വന്നത് അടുക്കളയിലെ കുശുകുശുപ്പു ഇങ്ങു കേള്‍ക്കുന്നുണ്ട് ??????അതെ ഞാന്‍ മുറിച്ചു പെണ്ണായതു തന്നെയാ പറ്റിയ രണ്ടു തരനും പറ്റും ചെക്കിടത്തു,,,
STORY HIGHLIGHTS: Renju Renjimar Instagram Post