ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്തത്ര സ്ഥാനം നേടിയെടുത്ത നടിയാണ് ശോഭന. സീനിയർ ആർട്ടിസ്റ്റെന്നോ, ജൂനിയർ ആർട്ടിസ്റ്റെന്നോ ഭേദമില്ലത്ത പലരും സിനിമാ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ അക്കമിട്ടു പറയാൻ മുന്നോട്ടു വരുന്നു. സിനിമ രംഗത്ത് തനിക്കുണ്ടായ മോശമനുഭവത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.
‘ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഞാൻ ദുപ്പട്ട ഇട്ടിരുന്നു.എന്നാൽ ദുപ്പട്ട വേണ്ടാമ്മ എന്ന് പറഞ്ഞ് വലിച്ചെടുത്തു. എനിക്കത് ഷോക്കാണ്. അവരെന്ത് കൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചാൽ എനിക്കറിയില്ല’. അത് ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു. ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാൻ സാധിക്കുമോയെന്നാണ് ശോഭനയുടെ മറുചോദ്യം. ഒരു സ്ത്രീ അങ്ങനെ ചെയ്തത് കൊണ്ട് അതിന്റെ കവർ അപ്പിൽ ആ സംഭവം പോയി. ഓരോ അനുഭവങ്ങളും സ്ത്രീ പുരുഷ വ്യത്യാസത്തിൽ കാണണ്ട കാര്യമില്ലെന്നും താരം പറയുന്നു. ‘നമ്മൾ പെരുമാറുന്ന രീതിയിലാണ് നമ്മുക്ക് ബഹുമാനം ലഭിക്കുക. എല്ലാം നമ്മൾ സിനിമ രംഗത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല’ എന്നും ശോഭന വ്യക്തമാക്കി. സംഭവങ്ങൾക്ക് ശേഷവും ഒട്ടനവധി തമിഴ് സിനിമകളിൽ ശോഭന വേഷമിട്ടു. നടൻ രജനികാന്തിന്റെ നായികയായും ശോഭന അഭിനയിച്ചിട്ടുണ്ട്
കേരളത്തിൽ, മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വെളുപ്പെടുത്തലുകൾക്കും വളരെ മുൻപേ സിനിമാ ലോകത്തു സ്ത്രീകൾക്ക് വസ്ത്രം മാറാൻ അനിവാര്യമായ സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ താരം ശോഭനയാണ്. വളരെ വർഷങ്ങൾക്ക് മുൻപ്, സിനിമാ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ ശോഭന നൽകിയ ഒരു അഭിമുഖത്തിലാണ് ശോഭന ഈ വിവരം പങ്കുവെച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാ രംഗത്ത് സജീവമായിരുന്ന ശോഭന പിന്നീട് സിനിമ രംഗത്തുനിന്നും മാറി നൃത്തത്തിലേക്ക് തിരിഞ്ഞു. മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. മോഹൻലാലിനൊപ്പം അടുത്തിടെ കൽക്കി എഡി 2898 എന്ന സിനിമയിൽ ശോഭന ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയിലും ശോഭനയാണ് നായിക.
STORY HIGHLIGHT: Actress shobhana