Viral

ആകാശത്ത് വെച്ചൊരു പ്രൊപ്പോസല്‍; യുവതിയുടെ വീഡിയോ വൈറല്‍-Woman Surprises Boyfriend On Flight

നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയിരിക്കുന്നത്

പല രീതിയിലുള്ള പ്രൊപ്പോസല്‍ വീഡിയോസും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ആകാശത്ത് വെച്ച് ഒരു യുവതി തന്റെ കാമുകനെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. നല്ല പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഫ്‌ളൈറ്റിലേക്ക് യുവതി കയറി പോകുന്നത് വീഡിയോയുടെ തുടക്കത്തില്‍ കാണാം.

 വിമാനം ടേക്ക് ഓഫ് ചെയ്തു കഴിയുമ്പോള്‍ യുവതി യുവാവിന്റെ നേരെ വരുന്നതായും അപ്പോള്‍ യുവാവിന് വേണ്ടി പ്രത്യേക അനൗണ്‍സ്‌മെന്റ് ഫ്‌ളൈറ്റിലെ ക്രൂ നല്‍കുന്നതായും വീഡിയോയില്‍ കാണാം. യുവതി ഒരു മോതിരവുമായി തന്റെ കാമുകന്റെ അടുക്കല്‍ എത്തി മുട്ടുകുത്തി നിന്നുകൊണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തി. വിമാനത്തില്‍ ഉണ്ടായിരുന്ന പാസഞ്ചേഴ്‌സ് യുവതിക്ക് സപ്പോര്‍ട്ട് ചെയ്യുന്നതും കാണാം. വില്‍ യു മാരി മി എന്നെഴുതിയ പ്ലക്കാര്‍ഡ് പാസഞ്ചേഴ്‌സ് മുകളിലേക്ക് ഉയര്‍ത്തുന്നതും കാണാം. അപ്പോള്‍ തന്നെ യുവാവ് വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കുകയും മോതിരം യുവതിയുടെ വിരലില്‍ അണിയിക്കുകയും ചെയ്യുന്നു. ഇതോടെ പാസഞ്ചേഴ്‌സ് എല്ലാവരും ഇരുവരെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയിരിക്കുന്നത്. ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഏവരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ഇടുന്നുമുണ്ട്. ‘അഭിനന്ദനങ്ങള്‍’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘വളരെ മനോഹരമായ വീഡിയോ’ എന്ന് മറ്റൊരാള്‍ കുറിച്ചിരിക്കുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് വിമാനത്തില്‍ നിന്നും അവര്‍ക്ക് കിട്ടിയ ഗിഫ്റ്റുകളും വിമാനത്തിലെ ക്രൂവിനൊപ്പം ഉള്ള അവരുടെ ഫോട്ടോയും കാണാന്‍ സാധിക്കുന്നുണ്ട്.

STORY HIGHLIGHTS: Woman Surprises Boyfriend On Flight

Latest News