Celebrities

‘ഗോപികയുടെ കൈയിലുള്ള മേക്കപ്പ് പ്രോഡക്ടുകൾ എല്ലാം ലോക്കലാണ് നല്ലത് വാങ്ങിക്കൊടുത്തത് ഞാനാണ്’: ഗോവിന്ദ് പത്മസൂര്യ

ഞാനാണ് നല്ല പ്രോഡക്ടുകൾ വിദേശത്ത് പോയപ്പോൾ അവൾക്ക് വാങ്ങിക്കൊടുത്തത്

മലയാളി പ്രേക്ഷകർക്ക് വളരെപ്രിയപ്പെട്ട നടനും അവതാരകനും ഒക്കെയാണ് ജിപി എന്ന പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ.. അടുത്തകാലത്തായിരുന്നു താരം വിവാഹിതനായത്. സീരിയൽ താരവും ഡോക്ടറുമായ ഗോപികയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. സാന്ത്വനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച നടിയാണ് ഗോപിക. ഇരുവരും വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ്, അടുത്ത സമയത്ത് അഭിമുഖത്തിൽ എത്തിയപ്പോൾ വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ജി പി പറയുന്ന മറുപടികളാണ് ശ്രദ്ധ നേടുന്നത്.

ഗോപിക വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചു എന്നുമാണ് ജിപി പറയുന്നത്. “എവിടെയെങ്കിലും ഒക്കെ യാത്ര പോയതിനു ശേഷം ട്രാവൽ ബാഗ് കട്ടിലിൽ വയ്ക്കുന്നത് ഗോപികയ്ക്ക് ഇഷ്ടമല്ല. അത് വലിയൊരു പ്രശ്നമാണെന്ന് ഞാനറിഞ്ഞത് വിവാഹത്തിന് ശേഷമാണ്. പിന്നീട് വിവാഹിതരായ സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചു.

അപ്പോൾ അവരും ഇത് വലിയ പ്രശ്നമാണ് എന്ന് പറഞ്ഞു. അതോടെ എനിക്ക് മാത്രമല്ല പലർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു.. മേക്കപ്പിൽ ഒന്നും അത്ര ശ്രദ്ധ നൽകുന്ന ആളല്ല ഗോപിക. മേക്കപ്പ് ഇടുന്നതൊന്നും അവൾക്ക് ഇഷ്ടമല്ല. ഞാൻ നോക്കിയപ്പോൾ അവളുടെ കയ്യിലുള്ളതൊക്കെ ലോക്കൽ പ്രോഡക്ടുകൾ ആയിരുന്നു. ഇതൊക്കെ സ്കിന്നിനെ ഡാമേജ് ആക്കുമെന്ന് പറഞ്ഞ് ഞാനാണ് നല്ല പ്രോഡക്ടുകൾ വിദേശത്ത് പോയപ്പോൾ അവൾക്ക് വാങ്ങിക്കൊടുത്തത്. അങ്ങനെ മേക്കപ്പ് ഇടാൻ ഒന്നും താല്പര്യം ഉള്ള കൂട്ടത്തിൽ അല്ല ഗോപിക. അവൾക്ക് മേക്കപ്പ് ഇട്ട് പുറത്തു പോകുന്നതൊന്നും ഇഷ്ടമുള്ള കാര്യമല്ല” എന്നും മേക്കപ്പ് പ്രോഡക്റ്റുകൾ ഒന്നും നല്ലത് ഗോപികയുടെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നും ജിപി പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
Story Highlights ;Govindh Pathmasurya and Gopika