വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും ട്രോളുകളിലൂടെയും വാര്‍ത്തകളിലൂടെയും ഇടംപിടിക്കുന്ന ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. മറ്റാരും പരീക്ഷിക്കാത്ത പുത്തൻ ഫാഷൻ പരീക്ഷണങ്ങള്‍ ഉർഫി നടത്താറുണ്ട്. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍,ചാക്ക്, പഴത്തൊലി മുതല്‍ പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്.
ഇപ്പോഴിതാ പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ് ഉര്‍ഫി ധരിച്ചത്. അതിനു ചേരുന്ന കറുത്ത പാന്റും പെയര്‍ ചെയ്തു. എന്നാൽ ഇതിനെ ഏറ്റെടുത്തവരും ഇതിനെ വിമർശിക്കുന്നവരും നിരവധിയാണ്.
ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമർശിക്കുന്നവരാണ് ഏറെയും. വേറെ ഒന്നും കിട്ടാത്തതു കൊണ്ടാണോ ഇത് ധരിച്ചതെന്നും ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ പിസ അല്ലെന്നും ചിലർ കമെന്റുകളിലൂടെ പറയുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്ത പോസ്റ്റ് വൈറലാണ്. ഇതാദ്യമായല്ല ഉർഫി ജാവേദ് ഇത്തരം ശൈലികളിൽ തിരഞ്ഞെടുപ്പുകൾ നടത്തി തിരിച്ചടി നേരിടുന്നത്. അതുല്യമായ ഫാഷൻ സെൻസ് പലപ്പോഴും ട്രോളിംഗും വിമർശനവും ക്ഷണിച്ചുവരുത്തുന്നു അതുതന്നെയാണ് ഉർഫിയെ പ്രശസ്തയാക്കിയതും.
story highlight: Urfi javed new pissa slice outfit