നമ്മുടെ തൊടികളില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ് ചമ്പയ്‌ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചമ്പയ്‌ക്ക് ആരാധകര്‍ നിരവധി ആണ്. ഇതാ ചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയുക. ചാമ്പയ്‌ക്ക കഴിച്ചാല്‍ ഉണ്ടാവുന്ന ഗുണങ്ങൾ.
ചമ്പയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറച്ച് രക്‌ത സഞ്ചാരം സുഗമമാക്കുന്നു.അതിനാൽ കൊളസ്ട്രോൾ കുറയുന്നതായി മനസ്സിലാക്കാൻ സാധിക്കും.
ഹൃദയാരോഗ്യത്തെയും മസ്തിഷ്കത്തെയും മികച്ചതാക്കുന്ന ഒരുപാട് ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.
ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.അതിനാൽ തിമിരം, ഹ്രസ്വദൃഷ്‌ടി എന്നിവയെ തടയുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ചാമ്പക്ക വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഒരു ഫലമാണ് ചാമ്പക്ക. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.
വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട് എന്നിവക്ക് ഉത്തമം ആണ്. അതോടൊപ്പം തന്നെ ദഹനം വളരെ സുഗമമാക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത് ചെറുക്കാന്‍ ചാമ്പക്കയ്‌ക്ക് കഴിയും.ഒരു പരിധിവരെ അത്തരം കോശങ്ങളെ ഇത് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.
ശരീരത്തെ വിഷവിമുക്‌തമാക്കാനും കരളിന്റെയും കിഡ്‌നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ചാമ്പക്കയ്ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്
ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന ജലാംശം ചൂടിനെ തണുപ്പിക്കുന്നു.ഇത് ശരീരത്തിൽ ജലാംശം നൽകുന്നതിനോടൊപ്പം നിർജലീകരണം കൂടി തടയുന്നു.
Story Highlights ; rose apple health tips