വർഷം 1971, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊടിപൊടിക്കുന്ന കാലം. ആ സമയത്ത് ഇന്ത്യ ആരുടെയും സഹായമില്ലാതെ നിൽക്കുകയായിരുന്നു. ആ സമയത്ത് ദൈവദൂതനെ പോലെ ഒരു കരം ഇന്ത്യയെ രക്ഷിക്കാൻ എത്തി. അത് ആരുടെ ആണെന്നോ സോവിയറ്റ് യൂണിയൻ എന്ന് അറിയപ്പെട്ടിരുന്ന റഷ്യയുടെ ആയിരുന്നു. കിഴക്കൻ യൂറോപ്പിൽ റഷ്യ ഉക്രൈൻ യുദ്ധം രൂക്ഷമായിരുന്ന സമയത്ത് എന്തുകൊണ്ടാണ് റഷ്യൻ അഭിനിവേശത്തിനെതിരെ ഇന്ത്യ മൗനം പാലിച്ചത് എന്ന് പലരും ചോദിച്ചതിനുള്ള മറുപടിയായിരുന്നു കാലങ്ങൾക്കു മുൻപുള്ള ഈ ഒരു സംഭവം. അറിയാം ഈ സംഭവത്തെ കുറിച്ച്…
1971 ആഗസ്റ്റ് 9ന് ഇന്ത്യ സോവിയറ്റ് യൂണിയനുമായി സമാധാന സൗഹൃദ ഉടമ്പടിയിൽ മൂന്നുമാസത്തിനു ശേഷമാണ് പാകിസ്ഥാനും ബംഗ്ലാദേശും ഒക്കെ വിമോചന യുദ്ധത്തിന്റെ അടിത്തറയായി മാറുന്നത്. വരാനിരിക്കുന്ന സംഘർഷത്തിൽ യുഎസ്സും ബ്രിട്ടണും ചൈനയും ഒക്കെ പാകിസ്താന്റെ പക്ഷം നിന്നപ്പോൾ ഇന്ത്യയുടെ പക്ഷത്തേക്ക് എത്തിയത് റഷ്യ മാത്രമായിരുന്നു. 1971ലെ യുദ്ധത്തിൽ റഷ്യ ഇന്ത്യ സഹായിച്ചത് ഒരു നാവിക ദൗത്യസേനയിലൂടെ ആയിരുന്നു. റോയൽ നേവി, റോയൽ ഓസ്ട്രേലി യുണൈറ്റഡ്,സ്റ്റേറ്റ് നേവി കപ്പലുകൾ എന്നിവയുടെ ഒരു സമ്മിശ്ര സേനയായിരുന്നു ആദ്യത്തെ ഒരു ഫോഴ്സ് 74 എന്ന് പറയുന്നത്. 1943 മുതൽ 1945 വരെ പസഫിക്കിലൂടെ ജാപ്പനീസ് സേനയ്ക്കെതിരെ പ്രവർത്തിക്കുകയാണ് ഉണ്ടായത്. 1971 യുദ്ധം അതിന്റെ മൂർദ്ധന്യവസ്ഥയിൽ നിൽക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഘോരമായ യുദ്ധം നടക്കുന്നു. 1971 ഡിസംബറിൽ നിക്സൺ ഭരണകൂടം ബംഗാൾ ഉൾക്കടലിലേക്ക് വിന്യസിച്ച നേവിയുടെ ഏഴാമത്തെ കപ്പൽ പടയിൽ നിന്നാണ് രണ്ടാമത്തെ ടാസ്ക് ഫോഴ്സ് ഉണ്ടാവുന്നത്. ആ സമയത്ത് റഷ്യ അല്ല സോവിയറ്റ് യൂണിയനാണ്. യുദ്ധസമയത്ത് രാഷ്ട്രീയമായും സൈനികമായും ഒക്കെ ഇന്ത്യയെ സജീവമായി പിന്തുണയ്ക്കുകയായിരുന്നു സോവിയറ്റ് യൂണിയൻ എന്ന റഷ്യ ചെയ്തത്. അതുപോലെ തന്നെ രണ്ടുകൂട്ടം ക്രൂയിസറുകളും ഡിസ്ട്രോയറുകളും കൂടാതെ യുദ്ധം നടക്കുന്ന സമയത്ത് ന്യൂക്ലിയർ വാർഡ്ഹെഡ്ഡുകൾ ഘടിപ്പിച്ച ഒരു അന്തർവാഹിനി അടക്കം റഷ്യ ഇന്ത്യയ്ക്ക് വേണ്ടി വിന്യസിച്ചു.
സോവിയറ്റ് യൂണിയന്റെ സഹായവും ഇന്ത്യയുടെ ഇടപെടലും എത്രയും പെട്ടെന്ന് വിഭജനത്തിലേക്ക് എത്തിക്കണമെന്ന് പാക്കിസ്ഥാൻ സംഘത്തിന് മനസ്സിലാകാൻ തുടങ്ങി. അങ്ങനെയവർ ഓപ്പറേഷൻ ചെങ്കിസ്ഖാൻ പാക്കിസ്ഥാൻ ആരംഭിച്ചു. ഡിസംബർ മൂന്നിനാണ് പാകിസ്ഥാൻ ഓപ്പറേഷൻ ചെങ്കിസ്ഖാൻ ആരംഭിക്കുന്നത്. 1971 ഇന്ത്യ പാക്ക് യുദ്ധത്തിന്റെ ഔദ്യോഗിക തുടക്കവും അവിടുന്ന് ആയിരുന്നു എന്ന് പറയുന്നതാണ് സത്യം. അത്രയും വലിയ ഒരാക്രമണം നടക്കുമ്പോൾ പ്രതിരോധിക്കുവാൻ സൈനിക തന്ത്രം മാത്രമായിരുന്നു ഇന്ത്യയ്ക്ക് കൈവശമായി ഉണ്ടായിരുന്നത്. ഡിസംബർ അഞ്ചിന് യുഎൻ സ്പോൺസേർഡ് വെടി നിർത്തലിനു വേണ്ടിയുള്ള ശ്രമങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ആരംഭിച്ചു. സുരക്ഷാ കൗൺസിലിൽ സോവിയറ്റ് യൂണിയൻ രണ്ട് തവണ വീറ്റോ ചെയ്തു. അങ്ങനെ ഡിസംബർ 6 നു ഇന്ത്യ ബംഗ്ലാദേശിനുള്ള അംഗീകാരം സ്വന്തമാക്കി. ഈയൊരു സാഹചര്യത്തിലാണ് ദക്ഷിണ വിയറ്റ്നാമിൽ നിന്നും ഉള്ള ഏഴാമത്തെ കപ്പലിൽ നിന്നും യുഎസ് ടാസ്ക് ഫോഴ്സ് 74 എന്ന പത്ത് കപ്പലുകൾ ഉള്ള നാവിക ദൗത്യസേനയെ അമേരിക്ക ബംഗാൾ ഉൾക്കടലിലേക്ക് വിടുന്നത്. അക്കാലത്ത് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ ആയ യു എസ് എസ് എന്റർപ്രൈസ് ആയിരുന്നു. റഷ്യൻ കപ്പലുകളിൽ ധാരാളം ആണവസായുധ ആറ്റോമിക അന്തർവാഹിനികൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെ മിസൈലുകൾ പരിമിതമായിരുന്നു. 300 കിലോമീറ്റർ താഴെ മാത്രമായിരുന്നു അത് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ നേരിടാനുള്ള കഴിവ് റഷ്യൻ കമാൻഡർമാർക്ക് ഉണ്ടായിരുന്നില്ല എന്നത് ഒരു വലിയ അപകട സാധ്യത തന്നെയായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ സോവിയറ്റ് സൈന്യം ബ്രിട്ടീഷ് കപ്പലിനെ മടക്കി ഓടിച്ചു. 1971ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ഏറ്റവും സങ്കീർണ്ണമായ സമയങ്ങളായാണ് കണക്കാക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന ഒരു സമാധാനമായി ഉടമ്പടിയുടെ പിന്നിൽ ഇത്തരത്തിൽ ഒരു വലിയ അപകടഘട്ടത്തിൽ ഇന്ത്യയെ സഹായിച്ച റഷ്യയുടെ കഥ കൂടി ഒളിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും റഷ്യ ഉൾപ്പെടുന്ന പല പ്രശ്നങ്ങളിലും ഇന്ത്യ മൗനം പാലിക്കുന്നത്. എല്ലാ രാജ്യങ്ങളും തഴഞ്ഞ സമയത്ത് പോലും ഇന്ത്യയ്ക്ക് ഒപ്പം നിന്നതും ഇന്ത്യയിലെ ജനങ്ങളെയും ഭരണകൂടത്തെയും പഴയ നിലയിലേക്ക് കൊണ്ടുവരുവാൻ സഹായിച്ചതും സോവിയറ്റ് സൈന്യം ആയിരുന്നു.
story highlight;Why did India remain silent against Russian obsession while the Russia-Ukraine war was raging in Eastern Europe?