കാശ്മീർ പോലെയുള്ള രാജ്യങ്ങളിൽ യുദ്ധങ്ങൾ നടക്കുന്നതുകൊണ്ട് തന്നെ അവിടെ മൈലുകൾ കുഴിച്ചിടാറുണ്ട്. മണ്ണിനടിയിൽ കുഴിച്ചിടുന്ന ചെറിയ ചില ബോംബുകൾക്കാണ് മൈലുകൾ എന്ന് പറയുന്നത്. വലിയ യുദ്ധങ്ങൾ ഒക്കെ നടക്കുന്ന സ്ഥലത്താണ് ഇത്തരത്തിൽ മൈലുകൾ മറ്റും കുഴിച്ചിടുന്നത്. ആ രാജ്യത്തെ ശത്രുക്കളായിരിക്കും ഇത് ചെയ്യുന്നത്. ആ രാജ്യത്തെ നശിപ്പിക്കാൻ അല്ലെങ്കിൽ അവിടെ കാവൽ നിൽക്കുന്ന പട്ടാളക്കാരെ ഇല്ലാതാക്കാൻ അങ്ങനെയൊക്കെയാണ് ഈ മൈലുകൾ അഥവാ കുഴി ബോംബുകൾ കുഴിച്ചിടുന്നത്. നമ്മൾ സിനിമകളിലും മറ്റും പലപ്പോഴും കണ്ടിട്ടുണ്ട് ഈ മൈലുകളിൽ ചവിട്ടിയതിനു ശേഷം കാലെടുത്താൽ ഉടനെ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള കാഴ്ചകൾ. അത്തരത്തിൽ മൈലുകൾ കുഴിച്ചിടുന്ന ഒരു സ്ഥലമാണ് കമ്പോഡി. കമ്പോഡിയയുടെ ചരിത്രത്തിൽ തന്നെ വളരെയധികം രസകരം ആയിട്ടുള്ള ഒരു കാര്യം നടന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് പറയുന്നത്. കമ്പോഡിയയിൽ ഇത്തരത്തിൽ ഒരു പ്രശ്നം വന്നപ്പോൾ കമ്പോഡിയക്കാരെ മുഴുവൻ രക്ഷിച്ചത് ഒരു എലി ആണെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും..? കമ്പോഡിയയിൽ ഇത്തരത്തിൽ പലരും മൈലുകൾ കുഴിച്ചിട്ട സമയത്ത് എങ്ങനെ ഈ മൈലുകൾ കണ്ടെത്തണം എന്ന ഒരു സംശയം അവിടുത്തെ ഗവൺമെന്റിന് വന്നു. ആ സമയത്ത് ചില ഉദ്യോഗസ്ഥർ തന്നെ ഇതിനുവേണ്ടി മുന്നിട്ടിറങ്ങി.
എന്നാൽ പലരും ഇത് ചവിട്ടി കഴിയുമ്പോൾ ഇത് പൊട്ടിത്തെറിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നിരവധി മരണങ്ങളും ഉണ്ടാവാൻ തുടങ്ങി. അങ്ങനെ ഈ പ്രശ്നത്തിന് എന്താണ് ഒരു ശാശ്വതമായ പരിഹാരം എന്ന് തിരക്കി നടക്കുകയായിരുന്നു അവിടുത്തെ ഗവൺമെന്റ്. യാതൊരുവിധത്തിലുള്ള പരിഹാരങ്ങളും കിട്ടാതെ വന്ന സമയത്ത് ഇവർക്ക് ഇത് നായകളെ കൊണ്ട് ചെയ്യിപ്പിച്ചാലോ എന്ന് തോന്നി. നായകൾ ആകുമ്പോൾ ഇത് മണത്ത് വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുമല്ലോ. എന്നാൽ ആ ഒരു രീതിക്കും വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. കാരണം ഭാരമുള്ളത് കൊണ്ട് തന്നെ നായകൾ ഇത് ചവിട്ടുമ്പോഴും പെട്ടെന്ന് ഇത് പൊട്ടിത്തെറിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്. അതോടെ അവര് ഒരു കാര്യം റിയലൈസ് ചെയ്തു. ഭാരമുള്ള ജീവികൾ ഇത് കണ്ടെത്തുകയാണെങ്കിൽ തീർച്ചയായിട്ടും ആ ജീവി മരിക്കും. നായക്ക് സംഭവിച്ചതും അതുതന്നെയാണ്. അപ്പോൾ അധികം ഭാരം ഇല്ലാത്ത ജീവികളെ വേണം ഇതിനുവേണ്ടി ഉപയോഗിക്കാൻ. അങ്ങനെ അവർ തിരഞ്ഞെടുത്തത് ഒരു എലിയെയാണ്. ഈ എലി ഇതിൽ ചവിട്ടുകയാണെങ്കിൽ ഇത് പൊട്ടിത്തെറിക്കുകയില്ല. അങ്ങനെ മഗാവ എന്ന ഒരു എലിയെയാണ് ഇവർ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്.
സാധാരണ എലിയിൽ നിന്നും ഈ എലി കുറച്ചു കൂടി വ്യത്യസ്തമായിരുന്നു. ഇത് കുറച്ചുകൂടി വലുതായിരുന്നു. അങ്ങനെ ഈ എലിക്ക് വലിയ രീതിയിലുള്ള ട്രെയിനിങ്ങുകളും മറ്റും ഗവൺമെന്റ് കൊടുത്തു. അതിനുശേഷം മഗാവ ട്രെയിനിങ് പൂർത്തിയാക്കി നിരവധി ഇത്തരത്തിലുള്ള മൈലുകൾ കണ്ടുപിടിക്കാൻ തുടങ്ങി. ഒന്നും രണ്ടും ഒന്നുമല്ല നിരവധി മൈലുകളാണ് എലി കണ്ടുപിടിച്ചത്. അവിടെയുള്ള മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതും ഈ മഗാവാ എന്ന എലി തന്നെയായിരുന്നു. ഇതിനുവേണ്ടി ഈ എലിയ്ക്ക് ഒരു സമ്മാനവും കിട്ടി. മറ്റൊന്നുമല്ല ഒരു സ്വർണം ആണ് ഈ എലിക്ക് സമ്മാനമായിട്ട് ലഭിക്കുന്നത്. ചാരിത്രത്തിൽ ആദ്യമായിട്ട് സ്വർണ മെഡൽ നേടിയ എലിയും മഗാവ എന്ന ഈ എലി തന്നെയാണ്. ഈ ഒരു ജോലിയിൽ ഏഴു വർഷത്തോളം മഗാവ എന്ന എലി പ്രവർത്തിച്ചിരുന്നു. അതിനുശേഷം ആണ് ഇത് റിട്ടയർ ആവുന്നത്. അപ്പോഴും വളരെയധികം ആരോഗ്യവാനായിരുന്നു എന്നാണ് പറയപ്പെടുന്നത്. കമ്പോഡിയക്കാരുടെ മുഴുവൻ ജീവൻ രക്ഷിച്ച ഒരു എലി എന്ന പേരിൽ ഇന്നും മഗാവ അറിയപ്പെടുന്നുണ്ട്. ഇപ്പോൾ മഗാവ ഒരു ഓർമ്മയാണ്. ഈ എലി മരണപ്പെട്ടു എങ്കിലും കമ്പോഡിയക്കാർക്ക് ഇപ്പോഴും നന്ദിയുണ്ട് ഈ ജീവിയോട്. അത്രത്തോളം അവരെ രക്ഷിച്ച ഒരു എലിയായിരുന്നു മാഗാവ. ഒരു കഴിവും ഇല്ലാത്ത ഒരു ചെറിയ ജീവി എന്ന് വിളിച്ച് പലരും കൊച്ചാക്കുന്ന ഒന്നാണ് എലി. ആ എലിയാണ് നിരവധി മനുഷ്യരുടെ ജീവൻ കമ്പോഡിയയിൽ രക്ഷിച്ചത്. ഒരു ജീവിയും ചെറുതല്ല എല്ലാവർക്കും അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യരും നായകളും ഒക്കെ തോറ്റടത്താണ് ഇവിടെ ഒരു എലി വിജയം കണ്ടിരിക്കുന്നത്. അപ്പോൾ നമ്മൾ ഒരു ജീവിയെയും അങ്ങനെ കുറച്ചു കാണാൻ പാടില്ല. എല്ലാത്തിനും അതിന്റേതായിട്ടുള്ള പ്രത്യേകതകൾ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം.
story highlights: A rat that saved all the lives of Cambodians