നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പ്രിയപ്പെട്ടവരെയെല്ലാം മകളുടെ വിവാഹത്തിന് കൃഷ്ണകുമാറും സിന്ധുവും ക്ഷണിച്ചും തുടങ്ങി.
ഇപ്പോഴിതാ ചേച്ചിക്ക് മുമ്പ് വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. അഹാനയ്ക്ക് മുമ്പ് താൻ വിവാഹം ചെയ്യുമെന്ന് വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നെന്ന് ദിയ പറയുന്നു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എല്ലാവർക്കും അറിയാമായിരുന്നു. അയൽവക്കത്തെ ആന്റിമാർക്ക് വരെ അറിയാമായിരുന്നു എന്ന് തോന്നുന്നു. ഏറ്റവും കൂടുതൽ ചാട്ടം എനിക്ക് തന്നെ ആയിരുന്നു. കെട്ടാൻ വേണ്ടി മുട്ടിക്കിടക്കുകയായിരുന്നു ഞാൻ. വിവാഹം ചെയ്യാനും കുട്ടികളുണ്ടാകാനും വീട്ടിൽ എനിക്കായിരുന്നു ഏറ്റവും താൽപര്യം. ഉന്നാലേ… എന്ന ഗാനത്തിലേത് പോലെ. ആ പാട്ടിൽ ഒരു ഷോട്ടിൽ അവർ ഗർഭിണിയും അടുത്ത ഷോട്ടിൽ കൊച്ച് വരും. ആ പെട്ടെന്നുള്ള വൈബ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
എനിക്ക് ആ ലൈഫാണ് എനിക്കിഷ്ടം. എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല. എന്റെ വ്ലോഗും ബിസിനസും ലൈഫുമായി പോകുന്നു. എനിക്ക് വേണ്ടത് എന്റെ ഭർത്താവും കുട്ടികളുമാണ്. എന്റെയടുത്ത് വേറാരും ഒരു സംസാരത്തിനും വരണ്ട. ഞങ്ങളുടെ ലോകം. എന്റെ ഫാമിലിയുടെ സൈഡിൽ നിന്നും ആരും എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടരുത്. അശ്വിന്റെ കുടുംബത്തിൽ നിന്നും ആരും ഇടപെടരുത്.
ഞങ്ങളുടെ ജീവിതം ഞങ്ങൾ തീരുമാനിക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. സഹോദരിമാരിൽ ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. തന്റെ ജീവിതത്തെക്കുറിച്ച് ദിയ തുറന്ന് സംസാരിക്കാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ കാണുന്നത് മാത്രമല്ല തന്റെ ജീവിതമെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടത് മാത്രമേ കാണിക്കുന്നുള്ളൂ. സോഷ്യൽ മീഡിയയിലൂടെ തന്നെക്കുറിച്ച് അറിയാമെന്ന് കരുതുന്നവരുടെ ധാരണ തെറ്റാണെന്നും ദിയ കൃഷ്ണ പറഞ്ഞു.
content highlight: diya-krishna-says-she-want-a-married-life