Celebrities

കല്യാണം കഴിച്ച് ചേച്ചിയെ പോലെ ജീവിതം നശിപ്പിക്കരുതെന്ന് കമന്റ്; എല്ലാം വിധിയാണെന്ന് അഭിരാമിയും | abhirami-suresh

അഭിരാമി പങ്കുവച്ചൊരു പോസ്റ്റില്‍ ഒരാള്‍ മോശം കമന്റുമായി എത്തിയിരിക്കുകയാണ്

സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് അഭിരാമി സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൈബർ ആക്രമണങ്ങൾക്ക് ക്രൂരമായി ഇരയാക്കപ്പെട്ടിട്ടുണ്ട് അഭിരാമിയും സഹോദരിയും ഗായികയുമായ അമൃത സുരേഷും. പലപ്പോഴും ചേച്ചിക്കു വേണ്ടി മുൻനിരയിൽ നിന്നു പ്രതികരിക്കുന്നത് അഭിരാമിയാണ്. വിമർശകരോടുള്ള അഭിരാമിയുടെ ശക്തമായ മറുപടികൾ ചർച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ അഭിരാമി പങ്കുവച്ചൊരു പോസ്റ്റില്‍ ഒരാള്‍ മോശം കമന്റുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തങ്ങള്‍ നടത്തിയൊരു ചെറിയ യാത്രയുടെ വീഡിയോ അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. പിന്നാലെ ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. അമൃതയെക്കുറിച്ചുള്ളതായിരുന്നു കമന്റ്.

കല്യാണം കഴിച്ച് ചേച്ചിയെ പോലെ ജീവിതം നശിപ്പിക്കരുത് എന്നായിരുന്നു കമന്റ്. പിന്നാലെ അഭിരാമി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ആരും സ്വന്തം ജീവിതം നശിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം വിധിയാണ്. നന്ദി എന്നായിരുന്നു അഭിരാമിയുടെ മറുപടി. ഇതാദ്യമായിട്ടല്ല അമൃതയ്ക്കും അഭിരാമിയ്ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്നത് സങ്കടകരമായ വസ്തുതയാണ്.

തന്റെ ജീവിതത്തിലെ ബന്ധങ്ങളുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയ അമൃതയ്ക്കും കുടുംബത്തിനുമെതിരെ കടന്നാക്രമണം നടത്തിയിട്ടുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹം മോചനം മുതല്‍ അമൃതയുടെ സ്വകാര്യ ജീവിതം വാര്‍ത്തകല്‍ ഇടം നേടുന്നുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴും ഇതിന്റെ പേരിലാണ് താരത്തിനും കുടുംബത്തിനും അവഹേളനം അനുഭവിക്കേണ്ടി വരുന്നത്.

മുമ്പും സമാനമായ കമന്റുകളുമായി എത്തിയവര്‍ക്ക് അഭിരാമി മറുപടി നല്‍കിയിരുന്നു. അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി എന്നായിരുന്നു ഒരിക്കല്‍ ലഭിച്ച കമന്റ്. ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്. ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു? അതാണോ നിങ്ങളുടെ കുടുംബം നിങ്ങളെ പഠിപ്പിച്ചത്? ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാന്‍? എന്നായിരുന്നു അതിന് അന്ന് അഭിരാമി നല്‍കിയ മറുപടി.

ചില്ലി ഗോപി ഇല്ലേ? എന്ന് ചോദിച്ചയാളോട് വീട്ടില്‍ തന്നെ ഇരുന്നോണ്ട് വേണമെങ്കില്‍ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ കാണും എന്നാണ് അഭിരാമി പറഞ്ഞത്. എന്നാല്‍ ഒരു വിഭാഗം ഇങ്ങനെ ആക്രമിക്കുമ്പോഴും മറ്റൊരു വിഭാഗം അമൃതയേയും അഭിരാമിയേയും കുടുംബത്തേയും ചേര്‍ത്തു പിടിക്കുകയാണ്.

content highlight: abhirami-suresh-gives-reply-to-a-comment