മുളിയാർ: മല്ലം ക്ഷേത്രത്തിൽ കഴിഞ്ഞദിവസം മാനസിക വിഭ്രാന്തി ഉള്ള ദളിതനായ യുവാവിനെ ക്ഷേത്രത്തിനകത്ത് വെച്ച് ഒരു വിഭാഗം ആളുകൾ അധിക്രൂരമായി മർദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചക്ലിയാൻ സമുദായ സമിതി ഭാരവാഹികൾ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു
ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കേരളത്തിലെ ജാതിവ്യവസ്ഥയെ പോലും നാണിപ്പിക്കുന്ന രീതിയിയുള്ള ഈ ആക്രമണമെന്ന് ഇത് എന്നും ഇത്രകാർക്കെതിരെ ഇന്ത്യൻ ഭാരതീയ നിയമ സംഹിതയിലെ വകുപ്പുകൾ അനുസരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സമുദായ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു
അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.