തിളയ്ക്കുന്ന വേനലിലും ഉരുകാത്ത ഐസ് ഗുഹ… 30 ദശലക്ഷം വർഷം പഴക്കമുള്ള പ്രകൃതി വിസ്മയം . ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള മലനിരകളിലാണ് നിങ്‌വു എന്ന ഏറ്റവും വലിയ മഞ്ഞ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് . 85 മീറ്റർ വരെ നീളമുള്ള മഞ്ഞു നിറഞ്ഞ ഗുഹകൾ ഈ പ്രദേശത്തുണ്ട്. മൂന്നു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമയുഗത്തോളം പ്രായമുള്ള ഈ ഗുഹകള്‍, ഇന്ന് ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഗുഹയുടെ ഭിത്തികളും നിലവുമെല്ലാം കട്ടിയുള്ള മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. ഗുഹക്കകത്ത് ഇരുമ്പു ഗോവണി സ്ഥാപിച്ചാണ് ആളുകൾക്ക് കയറാൻ ഉള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയിൽ നിരവധി മഞ്ഞു ഗുഹകൾ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെയുള്ള ‘നിഗ്വു ‘ എന്ന ഗുഹയ്ക്കുണ്ട്.ഐസ് കട്ടകള്‍ കടുത്ത വേനലില്‍പ്പോലും ഉരുകില്ല എന്നതാണ് ഈ ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകത. ഗുഹയുടെ വക്രാകൃതിയിലുള്ള ഘടനയാണ് ഇതിനു കാരണമെന്നാണ്, ഇത്തരത്തിലുള്ള ഐസ് ഗുഹകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഈ ആകൃതി കാരണം, എപ്പോഴും ഗുഹയ്ക്കുള്ളില്‍ തണുത്ത വായു കുടുങ്ങിക്കിടക്കും. ഇതുമൂലം ഐസ് കട്ടകള്‍ ഉരുകാനുള്ളത്രയും താപനില ഒരിക്കലും ഗുഹയ്ക്കുള്ളില്‍ ഉണ്ടാകുന്നില്ല. അങ്ങനെ എല്ലാ സീസണിലും ഈ ഗുഹകള്‍ മഞ്ഞുമൂടിത്തന്നെ നിലനില്‍ക്കുന്നു. മൂന്ന് ശാഖകളുള്ള നിഗ്വു ഗുഹയുടെ മുകളിൽ ചിമ്മിനികൾ പോലെ പ്രവർത്തിക്കുന്ന ദ്വാരങ്ങളാണ് വേനൽക്കാലത്തും മഞ്ഞുരുകാതെ നിൽക്കുന്നതിനുള്ള കാരണമെനും പറയപ്പെടുന്നു . കനം കൂടിയ തണുത്ത വായു ശൈത്യകാലത്ത് ഈ ദ്വാരങ്ങൾ വഴി ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കും. അതോടൊപ്പം കന്നെ കനം കുറഞ്ഞ ചൂടുള്ള കാറ്റ് പുറത്തേക്കു പോവുകയും ചെയ്യും. എന്നാൽ വേനൽക്കാലത്ത് ചൂട് കാറ്റ് ഗുഹയിലേക്കു കയറുന്നത് ഇതേ പ്രതിഭാസം തന്നെ തടയും.ഗുഹയ്ക്കുള്ളിലെ കനം കൂടിയ തണുത്ത വായു അവിടെ തന്നെ തുടരും. അതേസമയം കനം കുറഞ്ഞ ചൂട് വായുവിന് ഉള്ളിലെ തണുത്ത വായുവിന്റെ സാന്നിധ്യം മൂലം ഉള്ളിലേക്കു കടക്കാനും കഴിയില്ല.ഇതാണ് വേനൽക്കാലത്തും നിഗ്വു ഗുഹയിലെ മഞ്ഞ് മാറ്റമില്ലാതെ തുടരാൻ കാരണം. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് നിങ്‌വു ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഗുഹകളുടെ ചുവരുകളും നിലവും സീലിങ്ങുമെല്ലാം കട്ടിയുള്ള ഐസിൽ പൊതിഞ്ഞതാണ്.
ഹിമയുഗ കാലഘട്ടത്തിലാണ് ഈ ഗുഹകള്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ‘10000 വർഷം പ്രായമുള്ള ഗുഹകള്‍’ എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനിൽക്കും. അലാസ്ക ഉൾപ്പടെയുള്ള ലോകത്തിന്റെ പല മേഖലകളിലും വർഷം മുഴുവൻ മഞ്ഞു കാണപ്പെടുന്ന ഗുഹകളുണ്ട്. എന്നാൽ നിഗ്വു ഗുഹയെ വ്യത്യസ്തമാക്കുന്നത് ഈ മേഖലയിലെ താരതമ്യേന ഉയർന്ന താപനിലയിൽ പോലും മഞ്ഞുരുകാതെ നിൽക്കുന്നു എന്നുള്ളതാണ്. 100 മീറ്ററിലധികം നീളവും 12 മീറ്റർ വീതിയും ഏകദേശം 15 മീറ്റർ ഉയരവുമുള്ള ഒരു ഗുഹ പൊതുജനങ്ങൾക്ക് സന്ദര്‍ശനത്തിനായി തുറന്നിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഗുഹയുടെ കാഴ്ച കൂടുതല്‍ മനോഹരമാക്കുന്നതിനായി മഞ്ഞുമൂടിയ ഗുഹ മുഴുവന്‍ വര്‍ണ്ണാഭമായ നൂറുകണക്കിന് ബൾബുകളും ഇവിടെ കാണാം.
STORY HIGHLLIGHTS : ningwu-ice-caves-that-never-melt-even-in-summer