Novel

പ്രണയമഴ  ഭാഗം 51/ pranayamazha part 51

പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്

പ്രണയമഴ

ഭാഗം 51

 

 

ഹരി.. നീ ഈ ഓഡിയോ ഒന്ന് കേൾക്കു.. എന്നിട്ട് എന്നേ എന്ത് വേണമെങ്കിലും ചെയ്തോ നീയ്…

 

 

അഭിയുടെ മെസ്സേജ് വീണ്ടും വന്നു..

 

ഹരി ഫോണിലേക്ക് കണ്ണും നട്ടു ഇരുന്നു…

 

പെട്ടന്ന് ആണ് അവൻ ഓഡിയോ അയച്ചു..

 

 

“അഭിയേട്ടാ…..ഞാൻ.. എനിക്ക്….. ഞാൻ പറഞ്ഞത് കളവ് ആണ്… എനിക്ക് ഹരിയും ആയിട്ട് ഒരു ബന്ധവും ഇല്ല…. എല്ലാവരോടും ഞാൻ പറഞ്ഞത് നുണ ആണ്..ഞങ്ങൾ തമ്മിൽ ഒരു പ്രണയവും ഇല്ല…പക്ഷെ… അഭിയേട്ടാ… എനിക്ക്… എനിക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം… വെറുതെ വിടില്ല ഞാൻ അവനെ… അവൻ നീറി നീറി കഴിയണം അഭിയേട്ടാ.. എന്റെ കണ്മുന്നിൽ എനിക്ക് അത് കാണണം…. ഇനി ഒരു പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്…. അതുകൊണ്ട് ആണ് ഞാൻ….. എനിക്ക്… എനിക്ക് അഭിയേട്ടനെ ഇഷ്ടം ആയിരുന്നു…. എപ്പോളൊക്കെയോ… പക്ഷെ… പക്ഷെ… നമ്മൾ ഒരിക്കലും ഒന്നാവുല്ല അഭിയേട്ടാ… എന്നെ അഭിയേട്ടൻ മറക്കണം…”

 

ഗൗരിയുടെ ശബ്ദം കാതിൽ പതിഞ്ഞതും ഹരി തരിച്ചു ഇരുന്നു പോയി….

 

അഭി ഓരോരോ കരുക്കൾ നീക്കുക ആണെന്ന് പാവം ഹരി അറിഞ്ഞിരുന്നില്ല…

 

അഭി അവന്റെ ഫോണിലേക്ക് കാൾ ചെയ്തു..

 

 

ഹരി…..

 

 

ആഹ് പറയെടാ…

 

എടാ നിനക്ക് എന്നോട് ദേഷ്യം ഉണ്ട് എന്ന് എനിക്ക് അറിയാം.. ആം സോറി ടാ…..

 

 

ഹേയ്.. Its ok da….നീ ഫോൺ വെച്ചോ.. ഞാൻ കുറച്ചു ബിസി ആണ്…. Ok….

 

ഹരി ഫോൺ കട്ട്‌ ചെയ്തിട്ട് കസേരയിൽ ചാരി കിടന്നു..

 

കിഷോർ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഗൗരി കാര്യങ്ങൾ എല്ലാം അറിഞ്ഞു കാണും… എന്തിന് ആണ് അമ്മ അവളെ എല്ലാം അറിയിച്ചത്… ഒരു പക്ഷെ അവൾ തന്നെ വിട്ട് പോകരുത് എന്ന് ഓർത്തു ആവും…

അമ്മയ്ക്ക് തെറ്റ് പറ്റി പോയി… അഭിയും ഗൗരിയും തമ്മിൽ ഉള്ള റിലേഷൻ പാവം അമ്മ അറിയുന്നില്ല…..

 

താൻ ആണ് വിഡ്ഢി ആയതു…. വെറുതെ കോമാളി വേഷം കെട്ടി…

അഭി ഒരിക്കൽ എങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു.. താൻ അവളുടെ പിറകെ പോകില്ലായിരുന്നു…..

 

 

ഇനി ഗൗരിയെ വെറുതെ വിഷമിപ്പിക്കാൻ പാടില്ല..അവളുടെ കാര്യങ്ങളിൽ ഒന്നും അല്ലെങ്കിലും താൻ ഇടപെടാറില്ല… പിന്നെ ബാങ്ക് ജോലി അവളുടെ സ്വപ്നം ആയിരുന്നു എന്നും ആ സ്വപ്നം താൻ തകർത്തു എന്നും അവൾ പറഞ്ഞത് കൊണ്ട് ആണ് അവളെ അവിടെ ചേർക്കാൻ തീരുമാനിച്ചത്.. അതിന്റെ പേരിൽ എന്തൊക്ക ബഹളം കൂട്ടി..അവളുടെ മനസിലേക്ക് കയറി പറ്റുവാനുള്ള തന്റെ തന്ത്രം

ആണെന്ന് ആയിരുന്നു അവളുടെ കണ്ടെത്തൽ. അതിലൊക്കെ തന്നെ വിഷമിപ്പിച്ചത് താൻ സ്വന്തം കൂടപ്പിറപ്പുകളെ പോലെ സ്നേഹിച്ച അവളുടെ കൊച്ചച്ചന്റെ മക്കളോട് താൻ

സംസാരിച്ചത് കണ്ടപ്പോൾ അവൾക്ക് പേടി ആയിരുന്നു എന്ന്.. താൻ വെറും ആഭാസൻ ആണെന്ന്…

 

ആ ഒറ്റ വാചകത്തിൽ ആണ് താൻ അവളെ വെറുത്തു പോയത്.. ഇവളെ ആണോ ജീവന് തുല്യം സ്നേഹിച്ചത് എന്ന് പോലും താൻ വിചാരിച്ചു.

 

 

ആഹ്… ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നാവും…പോട്ടെ…. ഹരിക്ക് ആരും വേണ്ട.. ജന്മം തന്നവർ വിധിയ്ക്ക് പാത്രമായി പോയപ്പോളും ഈ നിമിഷം വരെ തന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ചു കൊണ്ട് നടന്ന തന്റെ അച്ഛനും അമ്മയും, തന്റെ പ്രിയപ്പെട്ട മുത്തശ്ശിയും ,ഒരമ്മയുടെ വയറ്റിൽ പിറക്കാതെ പോയെങ്കിലും തന്റെ എല്ലാം എല്ലാം ആയ തന്റെ കൂടപ്പിറപ്പുകളും ഒക്കെ ഉണ്ട് തന്റെ കൂടെ… അവരൊക്കെ മതി ഇനി അങ്ങോട്ട്…

 

ഗൗരിയുട വിട്ടുകാരെ കാര്യങ്ങൾ ഒക്കെ വൈകാതെ തന്നെ പറഞ്ഞു മനസിലാക്കി തിരികെ കൊണ്ട് വിടണം… അവൾ അവിടെ നിൽക്കട്ടെ….ഇനി തന്റെ വീട്ടിൽ നിൽക്കും തോറും ഓരോ പ്രശ്നം ഉണ്ടാകുകയേ ഒള്ളൂ….അവളിൽ നിന്നും വരുന്ന ഓരോ വാചകങ്ങൾക്കും അത്രയേറെ തന്നെ തളർത്തുന്നു…

 

അതുകൊണ്ട് എല്ലാത്തിനും ഒരു പരിഹാരം കാണണം

 

 

അവൻ തീർച്ചപ്പെടുത്തി..

 

 

ഈ സമയം വീട്ടിൽ എത്തി ചേർന്ന ഗൗരി അമ്മയോട് കാര്യങ്ങൾ ഒക്കെ പറയുക ആയിരുന്നു..

 

ഇതിന്റെ എല്ലാം പിന്നിൽ അഭി ആയിരുന്നു എന്ന് അറിഞ്ഞതും അവർ ഞെട്ടി പ്പോയി..

 

ഒരുപാട് തവണ ഈ വീട്ടിൽ വന്നു താൻ കൊടുത്ത ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷത്തോടെ ഇവിടെ കഴിഞ്ഞവൻ ആണ്…

 

“മോളേ.. ഹരിക്കുട്ടന്റെ ആത്മാർത്ഥ സുഹൃത്തു ആയിരുന്നു അവൻ…ജീവനായിരുന്നു ഹരിക്ക് അവനെ..എന്നാലും എന്റെ കുഞ്ഞിനോട് അവൻ ഇങ്ങനെ ചെയ്തല്ലോ…”

 

“അമ്മേ… എനിക്ക് ഇത് ഒന്നും അറിയില്ലാരുന്നു…. ഹരി എന്നോട് അന്ന് അങ്ങനെ ഒക്കെ പെരുമാറിയപ്പോൾ….. അതുകൊണ്ട് ആണ്…..”

 

“എന്റെ മോനെ ഞാൻ ആദ്യമായി അടിച്ചു…. അവൻ… അവൻ എത്രമാത്രം വിഷമിച്ചു കാണും… എന്നിട്ട് പോലും അവൻ ഒരു കാര്യവും പറഞ്ഞില്ല….. എല്ലാം ഉള്ളിൽ ഒതുക്കി നടന്നു….”ദേവി കണ്ണീർ ഒപ്പി.

 

 

“അമ്മ കരയല്ലേ…പ്ലീസ്… ഹരി ഒന്ന് വരട്ടെ… അമ്മ ഹരിയോട് സംസാരിച്ചാൽ മതി…”

 

 

അമ്മിണിയമ്മ വിളിച്ചപ്പോൾ ദേവി എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

 

 

എന്തായാലും എല്ലാവരും കാര്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ… ഗൗരി മോൾക്കും എല്ലാം മനസിലായല്ലോ എന്ന് ഒരു ദേവി സമാധാനിച്ചു.

 

 

അന്ന് രാത്രി ആകും തോറും ഗൗരി യുടെ കണ്ണുകൾ ഉമ്മറവാതിൽക്കലേക്ക് നീണ്ടു…

 

ഹരിയുടെ വണ്ടിയുടെ ശബ്ദം കാതോർത്തു അവൾ നിൽക്കുക. ആണ്..

 

 

9മണി ആയപ്പോൾ ഒരു കാർ മുറ്റത്തു വന്നു നിന്നും .ഗൗരി ഓടി പോയി ഡോർ തുറന്നു..

 

കണ്ണൻ മാത്രമേ വന്നൊള്ളൂ..

 

 

ഹരി എവിടെ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ഏതോ ഒരു പാർട്ടി എത്തിയെന്നും അവരോട് സംസാരിച്ചിട്ട് 1മണിക്കൂറിനു ഉള്ളിൽ എത്തും എന്നും കണ്ണൻ പറയുന്നത് ഗൗരി കേട്ടു.

 

അവളുടെ വാടിയ മുഖം കണ്ടപ്പോൾ ദേവിക്ക് ചിരി വന്നു. അവർ അവളെ നോക്കി കണ്ണിറുക്കി..

 

ഗൗരിയുടെ മുഖത്ത് നാണം പൂവിട്ടു തുടങ്ങി

 

 

1മണിക്കൂർ കൂടി പിന്നിട്ടു.

 

 

ഹരി എത്തിയില്ല..

 

ദേവി ഫോൺ എടുത്തു മകനെ വിളിച്ചു.

 

അവൻ വരാൻ അല്പം താമസിച്ചാൽ ദേവി അവനെ വിളിക്കും… അതാണ് പതിവ്…

 

അവരുടെ കാൾ കണ്ടതും അവൻ ഫോൺ അറ്റൻഡ് ചെയ്തു.

 

“മോനെ.. ഹരി…. നേരം ഇത്രയും ആയല്ലോ… നീ എവിടെ ആണ്.”

 

“അമ്മേ.. ഞാൻ ഇവിടെ എത്താറായി. വെച്ചോളൂ ”

 

അവൻ ഫോൺ കട്ട്‌ ചയ്തു.

 

 

“അമ്മേ… ഹരി എന്ത് പറഞ്ഞു…”

 

ഗൗരി കുഞ്ഞിനേയും എടുത്തു കൊണ്ട് ദേവിയുടെ അരികിലേക്ക് വന്നു.

 

“ആഹ്

 

മോളേ… ഹരിക്കുട്ടൻ ഇപ്പോൾ എത്തും…”

 

” ആണോ ”

 

അവളുടെ കണ്ണുകൾക്ക് പതിവ് ഇല്ലാത്ത തിളക്കം…

 

“പിന്നെ മോളേ,,”ദേവി പതിയെ അവളെ വിളിച്ചു

 

“എന്താ അമ്മേ…”

 

“അത്… ഇന്നു നമ്മൾ പോയ കാര്യം ഒന്നും ഹരിക്കുട്ടൻ അറിയാൻ പാടില്ല കെട്ടോ.. അറിഞ്ഞാൽ അവനു അത് വല്ലാത്ത വിഷമം ആകും ”

 

“ഇല്ല അമ്മേ… ഞാൻ ഹരിയോട് അതിനെ കുറിച്ച് ഒന്നും സംസാരിക്കില്ല… ഉറപ്പ്…”അവൾ അമ്മയെ നോക്കി പുഞ്ചിരി തൂകി..

 

കുഞ്ഞിനെ മേടിക്കാനായി വന്ന നീലിമ രണ്ടാളെയും സൂക്ഷിച്ചു നോക്കി.

 

കുടുംബ ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞു ആയിരുന്നു അവർ മൂവരും അവിടെ നിന്നു പോയത്.

 

എന്താണ് ഇത്ര ലേറ്റ് ആയതു എന്ന് നീലിമ ചോദിച്ചപ്പോൾ ദേവി ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറി…

 

 

നീലിമയ്ക്ക് അപ്പോൾ മുതൽ ചെറിയ നീരസം ആയിരുന്നു.

 

രണ്ടാളോടും കൂടുതൽ ഒന്നും പറയാതെ അവൾ ഗൗരിയോട് കുഞ്ഞിനെ മേടിച്ചു കൊണ്ട് റൂമിലേക്ക് പോയി.

 

ഹരിയുടെ വണ്ടി വന്നു മുറ്റത്തു നിന്നു.

 

അച്ഛൻ വെളിയിൽ ഇരിപ്പുണ്ടായിരുന്നു. അതുകൊണ്ടു ഗൗരി ഹാളിൽ ചുറ്റി പറ്റി നിന്നു.

 

അവൻ കയറി വന്നതും ഗൗരി അവനെ നോക്കി..

 

 

അവൻ തിരിച്ചു ഗൗരിയെയും.

 

 

“മോനെ… നേരം ഒരുപാട് ആയല്ലോ…. പോയി കുളിച്ചിട്ട് വരൂ… ഭക്ഷണം കഴിക്കണ്ടേ…”

 

ദേവി അവന്റെ അടുത്തേക്ക് വന്നു.

 

“വേണ്ടമ്മേ… ഞാൻ കഴിച്ചിട്ടാണ് വന്നത്… ”

 

“ങേ… അപ്പോൾ ഗൗരിമോളൊന്നും കഴിച്ചില്ലല്ലോ…”

 

അതിന് മറുപടി ഒന്നും പറയാതെ ഹരി സ്റ്റെപ് കയറി പോയി.

 

“എനിക്ക് തീരെ വിശപ്പില്ല അമ്മേ… സാരല്യ…”

 

ഗൗരി പറയുന്നത് അവൻ കേട്ടു.

 

റൂമിലേക്ക് ചെന്ന ഹരി ബാഗ് എടുത്തു ഷെൽഫിൽ വെച്ചിട്ട് നേരെ കുളിയ്ക്കാനായി പോയി..

 

 

കുളിയൊക്കെ കഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ അവനു മാറി ധരിക്കുവാൻ ഉള്ള ഒരു ജോഡി ഡ്രസ്സ്‌ ബെഡിൽ ഇരിക്കുന്നു.

 

ഗൗരി എടുത്തു വെച്ചത് ആണ്..

 

അവൻ പക്ഷെ അത് എടുത്തില്ല…

 

പകരം വേറെ ഒരു ഡ്രെസ് എടുത്തു അവൻ എടുത്തു ഇട്ടു

 

.

 

“ഓഹ്.. ഇത്രയ്ക്ക് അഹങ്കാരം പാടില്ല…. ആ ഡ്രെസ്സിനെന്താ ഒരു കുഴപ്പം… നല്ലത് അല്ലായിരുന്നോ…”

 

ഗൗരി പിറു പിറുത്തു…

 

 

ഹരി അവളെ നോക്കി..

 

അവൾ മുഖം വീർപ്പിച്ചു കൊഞ്ഞനം കുത്തി കാണിച്ചു.

 

“എന്താടോ ഇന്ന് തനിക്ക് ആകെ ഒരു മാറ്റം…. ഭയങ്കര സന്തോഷം ആണെന്ന് തോന്നുന്നു ”

 

“അതെ… എനിക്ക് സന്തോഷം ആണ്.പെരുത്തു സന്തോഷം….. അതിന് ഹരിക്ക് എന്താ..”

 

‘എനിക്ക് ഒന്നും ഇല്ല… പക്ഷെ ഈ സന്തോഷത്തിന്റെ കാരണം എന്താണ് ഗൗരി… ”

 

“അത് ഒന്നും ഞാൻ പറയില്ല…”…

 

“അതെന്താ പറഞ്ഞാൽ..”

 

“ഹരി എന്തിനാണ് ഇതൊക്കെ അറിയുന്നത്… തത്കാലം ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല…”

 

“എങ്കിൽ ഞാൻ പറഞ്ഞാലോ…. എന്താണ് ഈ സന്തോഷം എന്ന്…”..

 

ഗൗരി അവനെ നോക്കി..

 

“ഞാൻ പറയട്ടെ….ഹ്മ്മ്…”

 

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു..

 

“പറയട്ടെ ഗൗരി..”

 

മ്മ്… പറയു… ”

 

“ഈ ഹരി ആരോരും ഇല്ലാത്തവൻ ആണ് എന്ന് അറിഞ്ഞത് കൊണ്ട് ഉള്ള പരിഹാസം അല്ലെ ഗൗരി….”അവൻ നേർമയായി ചോദിച്ചു..

 

 

“ഹരി….”

 

“അതേടോ… അത് അറിഞ്ഞിട്ട് തന്നെ ആണ്….എനിക്ക് അറിയാം ഗൗരി..അല്ലാതെ ഒരു കാരണവശാലും ഈ ആഭാസനോട് ഇങ്ങനെ ഒന്നും പെരുമാറേണ്ട കാര്യം തനിക്ക് ഇല്ലല്ലോ..”

 

 

“ഹരി… ഞാൻ… ഞാൻ എന്ത് അറിഞെന്നാണ്…”

 

ഹരി ഒന്ന് ചിരിച്ചു..

 

എന്നിട്ട് ഗൗരിയെ നോക്കി..

 

 

“ഇന്ന് നിങ്ങൾ എവിടെ ആയിരുന്നു പോയത്… “?

 

“കുടുംബക്ഷേത്രത്തിൽ….”

 

 

“ഓഹ്.. അത് ശരി… ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്…അമ്മ ആയിരിക്കുമല്ലേ ”

 

“എന്ത്…. എങ്ങനെ പറയാൻ…”

 

“എന്റെ ഗൗരി.. തനിക്ക് കള്ളം പറഞ്ഞു വശം ഇല്ലാലോ…പിന്നെ എന്തിനാണ് ഇങ്ങനെ ഉരുണ്ടു കളിക്കുന്നത്….”

 

 

“ഹരി… ഞാൻ എല്ലാവരും കൂടി ക്ഷേത്രത്തിൽ പോയത് ആണ്…. അല്ലാതെ ഹരി വിചാരിക്കുന്നത് പോലെ ഒന്നും അല്ല…”

 

 

“ഹ്മ്മ്.. ശരി ശരി… ഞാൻ വിശ്വസിക്കുന്നു.. അല്ലാതെ നിവർത്തി ഇല്ലാലോ… പക്ഷെ കിഷോർ നെ ഞാൻ വിളിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞു നിങ്ങൾ എവിടെ ആണ് ഉള്ളത് എന്ന്…. പറഞ്ഞ സ്ഥലത്തെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉള്ളത് കൊണ്ട് കാര്യങ്ങൾ ഒക്കെ എനിക്ക് കൃത്യമായി മനസിലായി…. ആഹ്.. എന്തായാലും എന്നെങ്കിലും താനും ഇതറിയും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് ഇത്തിരി മുന്നേ ആയെന്ന് മാത്രം…”

 

അവൻ ബെഡിലേക്ക് ഇരുന്നു.

 

“ഹരി….. ഞാൻ… എനിക്ക്.. എനിക്ക് ഒന്നും അറിയില്ലായിരുന്നു… ഹരിക്കൊരുപാട് വിഷമം ആയി അല്ലെ…. അമ്മ… അമ്മയാണ് എന്നോട് പറഞ്ഞത് ഒന്നും ഹരിയെ അറിയിക്കേണ്ട എന്ന്…”ഗൗരി കരയുകയാണ്..

 

 

എന്തോ…. അവന്റെ കണ്ണുകളും അവൻ പോലും അറിയാതെ നിറഞ്ഞു കവിഞ്ഞു..

 

 

അവൻ എഴുനേറ്റു ബാൽക്കണി യിൽ പോയി നിന്നു..

 

വെറുതെ ആകാശത്തേക്ക് നോക്കി..

 

എന്നും ഈ പതിവ് ഉള്ളത് ആണ്..

 

അവിടെ പൂത്തു വിരിഞ്ഞു നിൽക്കുന്ന താരകങ്ങളെ നോക്കി അവൻ സംസാരിക്കും.

 

 

തന്റെ അച്ഛനും അമ്മയും മരിച്ചു പോയി എന്ന് അറിഞ്ഞ ദിവസം മുതൽ ഇന്നോളം തെറ്റാതെ താൻ ഈ കുഞ്ഞ് താരകങ്ങളെ നോക്കി തന്റെ ആകുലതയും സന്തോഷവും പരിഭവവും പരാതിയും ഒക്കെ പറയും… അവിടെ എവിടെയോ കാണാമറയത്തു തന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾ ഉണ്ട് എന്ന് ആണ് ആ കുഞ്ഞ് മനസ്സിൽ അന്ന് ഉണ്ടായിരുന്ന വിശ്വാസം…

 

 

എവിടെയോ കേട്ട് മറഞ്ഞ ഒരു കഥയിലെ വരികളാണ് അവനെ അങ്ങനെ സംസാരിക്കുവാൻ പ്രേരിപ്പിച്ചത്…

 

 

വളർന്നപ്പോളും താൻ അത് മാറ്റിയില്ല….

 

 

ഇടയ്ക്ക് ഒക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ തന്റെ അമ്മ വന്നു തന്നെ തഴുകുന്നത് പോലെ അവനു തോന്നിയിട്ടുണ്ട്..

 

തന്റെ അച്ഛൻ വന്നു തന്റെ നെറ്റിയിൽ അമർത്തി ചുമ്പിച്ചിട്ട് പോകുന്നതായി അവനു പലപ്പോളും അനുഭവപ്പെട്ടിട്ടുണ്ട്..

 

 

വേദന തോന്നുമ്പോളും അതിന്റെ നൂറിരട്ടി സ്നേഹം തന്നു തന്നെ ചേർത്തണയ്ക്കുന്ന ഒരു അച്ഛനെയും അമ്മയെയും തന്നതിന് ഒരു കോടി നന്ദി ഈശ്വരനോട് പറഞ്ഞു കഴിഞ്ഞു..

 

 

കൈത്തണ്ടയിൽ ഒരു തണുപ്പ് പടർന്നതും അവൻ മുഖം ചെരിച്ചു നോക്കി..

 

 

ഗൗരി ആണ്…

 

അവൾ അവനെ മെല്ലെ തൊട്ടതു ആണ്..

 

 

ഹരി പെട്ടന്ന് കണ്ണീർ തുടച്ചു..

 

 

“എന്താ ഗൗരി… കിടക്കുന്നില്ലേ….”

 

അവൻ ഒന്ന് പുഞ്ചിരിച്ചു..

 

 

“ഹരി… ഹരി വരുന്നില്ലേ…”

 

“മ്മ്.. വന്നോളാം.. താൻ ചെല്ല്… നല്ല മഞ്ഞുണ്ട്… വെറുതെ കോൾഡ് പിടിപ്പിക്കണ്ട..”

 

“ഹരി വാ… കുറെ സമയം ആയില്ലേ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്…”

 

അവൾ നിർബന്ധിച്ചപ്പോൾ ഹരി എഴുനേറ്റു അവളുടെ ഒപ്പം പോയി..

 

 

“താൻ…. താൻ ഫുഡ്‌ കഴിച്ചാരുന്നോ…..”

 

അവൻ ചോദിച്ചു..

 

“ഇല്ല ഹരി… വിശപ്പില്ല.. അതുകൊണ്ട് ആണ്…”

 

 

“അതെന്താ… എല്ലാം അറിഞ്ഞപ്പോൾ വയർ നിറഞ്ഞു പോയോ…”അവൻ പാതി കളിയായി ചോദിച്ചു

 

 

“ഹരി ഒന്നും കഴിക്കാതെ അല്ലെ വന്നത്… ഹരിക്ക് വിശക്കുന്നില്ലേ…”

 

 

പെട്ടന്ന് അവൾ ചോദിച്ചു..

 

“തന്നോട് ആരാണ് പറഞ്ഞത് ഞാൻ കഴിച്ചില്ലന്നു… ഞാൻ വയർ നിറച്ചു കഴിച്ചിട്ട് ആണ് വന്നത്..”

 

അവൻ ബെഡിലേക്ക് കിടന്നു..

 

“എഴുന്നേറ്റു വാ ഹരി… നമ്മമൾക്ക് ഒരുമിച്ചു കഴിക്കാം….”ഗൗരി അവനെ പ്രതീക്ഷയോടെ വിളിച്ചു.

 

 

“എനിക്ക് വേണ്ട ഗൗരി… തനിക്ക് വേണമെങ്കിൽ പോയി കഴിച്ചിട്ട് വാ…”

 

 

അവൻ ഒരു വശത്തേയ്ക്ക് ചെരിഞ്ഞു കിടന്നു..

 

 

അല്പം കഴിഞ്ഞപ്പോൾ റൂമിലെ ലൈറ്റ് അണഞ്ഞു..

 

ഗൗരിയും വന്നു അവന്റെ അരികത്തായി കിടന്നു.

 

 

ഹരി തന്റെ ഒപ്പം വരും എന്ന് ആണ് അവൾ കരുതിയത്..

 

പക്ഷെ….

 

 

ഹരിയോട് ഒന്ന് തുറന്ന് സംസാരിക്കാൻ കൂടി പറ്റുന്നില്ല…

 

 

എന്തെങ്കിലും ഒരു പോം വഴി കണ്ടേ തീരു എന്ന് അവൾ തീർച്ചപ്പെടുത്തി.

 

തുടരും..

Latest News