കാളിന്ദി
ഭാഗം 51
ലബോറട്ടറി യുടെ വാതിൽക്കൽ കല്ലുവിനെ ഇറക്കി വിട്ടിട്ട് കണ്ണൻ പ്രതീക്ഷയോടെ നിന്നു.
മിടിക്കുന്ന ഹൃദയത്തോടെ കല്ലു ലാബിന്റെ ഉള്ളിലേക്ക് കയറി ചെന്നു
“ആഹ് ഇതാര് കണ്ണനോ…”
ശബ്ദം കേട്ട് തിരിഞ്ഞതും ബാപ്പുട്ടിയും ഉമ്മയും.
“എന്താടാ.. പതിവില്ലാതെ…”
ബാപ്പു അവനെ ആക്കി ഒന്ന് നോക്കി.
“ഒന്നുല്ല…… കല്ലു ഇവിടെ വരെ വന്നത് ആണ് ”
അവൻ ബാപ്പുനെ നോക്കി കണ്ണിറുക്കി.
“ങ്ങെ…. സത്യം ആണോ മക്കളെ…. വിശേഷം ആയോ…”
ഉമ്മ ആണെങ്കിൽ അവന്റെ വയറിൽ ഇടിച്ചു.
“അവൾക്ക് ഒരു തല കറക്കം… ഒന്ന് പരിശോദിക്കാൻ വന്നതാ ഉമ്മ ”
. “ഹ്മ്മ്… ഞാൻ അങ്ങട് ചെല്ലട്ടെ… ഓള് അകത്തേക്ക് പോയിട്ട് ഒരുപാട് നേരം ആയോ ”
“ഇല്ലുമ്മാ… ഇപ്പൊ അങ്ങട് കേറി പോയത് ”
അവർ പോയതും ബാപ്പുട്ടി അവന്റെ മുന്നിൽ വന്നു നിന്നു.
“ടാ…..”
. “എന്നാടാ….”
“കല്യാണം കഴിഞ്ഞ അന്ന് നി എന്നോട് എന്താ പറഞ്ഞത്… കൊച്ചു പെണ്ണ് ആണ്, സ്കൂൾ കുട്ടി ആണ്… തോളിന്റെ ഒപ്പം ഒള്ളൂ….”എന്നിട്ടോടാ… ഇത്രയും പെട്ടന്ന് എല്ലാം സെറ്റ് ആക്കിയോ ”
. “എന്റെ ബാപ്പു… നി ഒന്ന് പതുക്കെ പറയു…”
കണ്ണൻ ചുറ്റിലും നോക്കി..
“ഹ്മ്മ്…. ”
ബാപ്പു അവനെ നോക്കി ഒന്ന് ഇരുത്തി മൂളി..
“ചിലവ് എപ്പോ,”
“ആദ്യം അവൾ ഇങ്ങോട്ട് ഒന്ന് വരട്ടെ… അതു കഴിഞ്ഞു ആവാം ചിലവ് ”
കണ്ണന്റെ കണ്ണുകൾ വീണ്ടും അകത്തേക്ക് നീണ്ടു..
“ഹോ… എന്തൊരു ടെൻഷൻ ആണോ …. അവൾ ഇങ്ങോട്ട് വന്നോളും ”
ബാപ്പു അവനെ കളിയാക്കി
“അതല്ലടാ…… അവള് പാവം… ഒറ്റയ്ക്ക് ഒള്ളൂ “…
“ഓഹ്… എന്തൊരു സഹതാപം…ഒറ്റയ്ക്ക് അല്ലാലോ.. എന്റെ ഉമ്മി അകത്തേക്ക് പോയിട്ടുണ്ടല്ലോ ”
“ഉമ്മി അവളെ കണ്ട് കാണുമോ ”
. “അതെന്താ… ഉമ്മിക്ക് കണ്ണിനു കാഴ്ച കുറവ് വെല്ലോം ഉണ്ടോ ”
..
“എന്റെ ബാപ്പൂ
.. നിയ്എന്നോട് കോർക്കാൻ വരണ്ട keto”
. “ഹോ.. നിൽപ്പ് കണ്ടാൽ തോന്നും ലോകത്തിലെ ആദ്യത്തെ ഗർഭിണി ആണ് നിന്റെ ഭാര്യ എന്ന് ”
..
“നി കുറെ നേരം ആയല്ലോ ചൊറിയാൻ തുടങ്ങിട്ട്….”
..
കണ്ണന് ദേഷ്യം വന്നു.
“ആഹ്…. നി ടെൻഷൻ അടിക്കേണ്ട… ദേ കല്ലു വരുന്നുണ്ട് ”
ബാപ്പുട്ടി പറഞ്ഞതും കണ്ണൻ നോക്കിയപ്പോൾ കണ്ടു സ്റ്റെപ് ഇറങ്ങി വരുന്ന കല്ലുനെ..
അവൻ വേഗം അവൾക്ക് അരികിലേക്ക് ചെന്നു.
“എന്ത് പറഞ്ഞു….”
. അവൻ ചോദിച്ചു..
“പോസിറ്റീവ് ആണ് ”
അതു പറയുമ്പോൾ അവളുടെ മുഖം ചുവന്നു..
“ങ്ങെ… സത്യം ആണോ…”
..
കണ്ണൻറ് കണ്ണിൽ വല്ലാത്ത ഒരു തിരയിളക്കം…
“മ്മ് ”
കണ്ണൻ ആണെങ്കിൽ ആദ്യം കാണും പോലെ കല്ലുവിനെ നോക്കി..
അവളെ ഒന്ന്
വാരി പുണരാൻ അവന്റെ മനസ്സ് വെമ്പി…
തന്റെ കല്ലു….. അവൾ ഒരു അമ്മ ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…… താൻ… താനൊരു അച്ഛനും..
അവന്റെ ചുണ്ടിൽ തത്തി കളിച്ച പുഞ്ചിരി ക്ക് പോലും ഒരു കുട്ടിത്തം ഉണ്ടായിരുന്നു അപ്പോൾ..
“സിസ്റ്റർ…. എന്താ പറഞ്ഞത് ”
“മ്മ്…. ഹോസ്പിറ്റലിൽ പോയി കാണിക്കാൻ പറഞ്ഞു ”
“മ്മ് പോകാം…. നി വാ ”
ബാപ്പുട്ടി അപ്പുറത്ത് മാറി നിൽക്കുക ആയിരുന്നു.
രണ്ടാളും കൂടി അവന്റ അടുത്തേക്ക് വന്നു..
“എടാ ബാപ്പു…”
. “ഒന്നും പറയണ്ട.. രണ്ടാളുടെയും മുഖം കാണുമ്പോൾ അറിയാം കാര്യങ്ങളൊക്ക…. നിങ്ങള് വീട്ടിലേക്ക് ചെല്ല് ”
കല്ലു ആണെങ്കിൽ ഒരു ചെറു പുഞ്ചിരിയോടെ മുഖം താഴ്ത്തി നിന്നു.
“ഉമ്മാനെ കണ്ടില്ലേ ”
“ഉവ്വ് ഇക്കാ .. ഉമ്മ അകത്തുണ്ട്…”
“എങ്കിൽ നിങ്ങള് ചെല്ല്…കുറച്ചു സമയം ആയില്ലേ ഇറങ്ങിട്ട”
ബാപ്പുട്ടിയോട് യാത്ര പറഞ്ഞു കൊണ്ട് രണ്ട് പേരും കൂടി തിരിച്ചു വീട്ടിലേക്ക്പോന്നു..
കുറച്ചു ചെന്നതും കല്ലു, കണ്ണന്റെ തോളിൽ ഒന്ന് തോണ്ടി..
“എന്താ കല്ലു… നിനക്ക് തല കറങ്ങുന്നുണ്ടോ ”
അവൻ വേഗം ബൈക്ക് നിറുത്തി.
“അതല്ല ഏട്ടാ… ”
“പിന്നെ…”
“അത് പിന്നെ… അമ്മയോട് ഒക്കെ എന്ത് പറയും ”
അവൾ ആകെ വിഷമിച്ചു അവനെ നോക്കി.
“എന്ത് ”
“അല്ലാ ഈ കാര്യം…. ഇത്ര പെട്ടന്ന് ”
“എന്റെ കല്ലു.. അതിന് അമ്മ അല്ലേ നിന്നോട് പറഞ്ഞത് ഹോസ്പിറ്റലിൽ പോകുന്ന കാര്യം….. അപ്പോൾ പിന്നെ അമ്മയോട് പറഞ്ഞാൽ എന്താ കുഴപ്പം ”
. “എന്നാലും… എനിക്ക് ഒരു ചമ്മൽ ”
“ആഹ് ബെസ്റ്റ്….. ഒന്ന് പോ പെണ്ണെ മിണ്ടാതെ… ”
“സത്യം ആയിട്ടും കണ്ണേട്ടാ… കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ഒന്നും ആയില്ലലോ ”
“ദേ കല്ലു… എന്റെ കുഞ്ഞ് ഇതൊക്കെ കേൾക്കും keto.. നി മിണ്ടാതെ ഇരുന്നോണം….”
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..
“കണ്ണേട്ടാ…. ഏട്ടൻ പറയാമോ ”
അതൊന്നും ഓർത്തു നി വിഷമിക്കല്ലേ…. എന്റെ കല്ലു
ഞാൻ പറഞ്ഞോളാം എല്ലാവരോടും…പോരേ ”
“മ്മ്… മതി “അതു കേട്ടതും കല്ലുവിന് ആശ്വാസം തോന്നി
കണ്ണൻ ആണെങ്കി ബൈക്ക്
സാവധാനം ഓടിച്ചുപോയി…
വിട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛനും കൂടി ഉമ്മറത്ത് ഇരിപ്പുണ്ട്.
“അമ്പലത്തിൽ തിരക്ക് ഉണ്ടായിരുന്നോ മോളെ ”
കല്ലു ചെരുപ്പ് ഊരി മുറ്റത്തു ഇട്ടിട്ട് അകത്തേക്ക് കയറി വന്നു..
“വല്യ തിരക്ക് ഒന്നും ഇല്ലായിരുന്നു അച്ഛാ…. സ്കൂൾ ഉള്ള ദിവസം അല്ലേ…”
“ആഹ്… അത് ശരിയാ ”
ശോഭയെ നോക്കി ഒന്ന് ചിരിച്ചിട്ട് കല്ലു ഡ്രസ്സ് മാറാനായി മുറിയിലേക്ക് പോയി.
“നിനക്ക് ഇന്ന് ഓട്ടം പോകണ്ടേ കണ്ണാ …”
“കുറച്ചു കഴിഞ്ഞിട്ടേ ഒള്ളൂ അമ്മേ…. ”
“നിങ്ങൾ എന്തെങ്കിലും കഴിച്ചോ..”
“ഇല്ല… അമ്മ ഭക്ഷണം എടുത്തു വെയ്ക്കു.. വിശന്നിഎത്തിയപ്പോൾ യാ ”
“ങ്ങെ.. അപ്പോൾ ഇത്രയും നേരം എവിടെ ആയിരുന്നു… ഞാൻ ഓർത്തു നിങ്ങൾ കഴിച്ചിട്ട് വരാൻ നിൽക്കുന്നത് കൊണ്ട് ആണ് താമസിക്കുന്നത് എന്ന് ”
“കഴിക്കാൻ കേറിയത് ആണ്.. അവിടെ വെച്ച് കല്ലു ശർദ്ധിച്ചു.. പിന്നെ തല കറക്കവും …”
“അയ്യോ എന്നിട്ടോ ”
ശോഭ മകനെ നോക്കി അല്പം ഉറക്കെ ചോദിച്ചു കൊണ്ട് ഇരുന്നിടത്തു നിന്നും എഴുനേറ്റ്..
“ആഹ്… എന്നിട്ട് ഒന്നും ഇല്ല… ”
അവൻ ഷർട്ട് ന്റെ ബട്ടൺ ഓരോന്നായി അഴിച്ചു കൊണ്ട് മുറിയിലേക്ക്പോയി.
“എടാ….”
“എന്റമ്മേ വിശക്കുന്നു… എന്തെങ്കിലും എടുത്ത് വെയ്ക്കു”
“കണ്ണേട്ടൻ എന്താ മുഴുവൻ പറയാഞ്ഞത് ”
മുറിയിൽ എത്തിയപ്പോൾ
മുഖം വീർപ്പിച്ചു നിൽക്കുന്ന കല്ലുവിനെ അവൻ ഒന്ന് നോക്കി.
“പറയാം പെണ്ണെ… എനിക്ക് വല്ലാണ്ട് വിശക്കുന്നു… നി വാ.. എന്തെങ്കിലും കഴിക്ക് ”
. അവൻ കൈലി മാറി ഉടുത്തു കൊണ്ട് അവളെ വിളിച്ചു.
സത്യം പറഞ്ഞാൽ അവനും ഒരു പരവേശം ആയിരുന്നു…
അമ്മയോട് പറയാൻ.. അച്ഛനും ഇരിപ്പുണ്ട് അടുത്ത്… അതുകൊണ്ട് ആണ് മിണ്ടാതെ പോന്നത്..
“കല്ലു…. ഹോസ്പിറ്റലിൽ കേറി കാണിക്കാൻ മേലാരുന്നോ ‘
അതും ചോദിച്ചു കൊണ്ട് ശോഭ അവരുടെ അടുത്തേക്ക് വന്നു
“ലാബിൽ പോയി യൂറിൻ ടെസ്റ്റ് ചെയ്തു അമ്മേ “…
“ആണോ.. എന്നിട്ടോ ”
“പോസിറ്റീവ് ആണ്…”..
അത് പറയുമ്പോൾ കല്ലുവിന്റെ മുഖം താഴ്ന്നു.
“അതെയോ.. എന്നിട്ട് ഇതുവരെ എന്താ പറയാഞ്ഞത്… ദേ… ഇത് കേട്ടോന്നേ…”
ശോഭ ഭർത്താവിന്റെ അടുത്തേക്ക് സന്തോഷത്തോടെ ഓടി ചെന്നു.
“ഹ്മ്മ്… ഇപ്പൊ തന്നെ വിളിച്ചു കൂവി എല്ലാവരെയും അമ്മ അറിയിക്കും ”
കണ്ണൻ തലയ്ക്കു ഒരു തട്ട് കൊടുത്തു കൊണ്ട് അവിടെ ബെഡിൽ ഇരുന്നു.
“വാ മോളെ… വന്നു എന്തെങ്കിലും കഴിക്ക്…”
ശോഭ വീണ്ടും കയറി വന്നു അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു.
പെട്ടന്ന് കല്ലു ഒരു കരച്ചിലോടെ അവരുടെ മാറിലേക്ക് വീണു.
“യ്യോ.. എന്ത് പറ്റി… മോളെ… എന്തിനാ നി കരയുന്നത് ”
“സന്തോഷം കൊണ്ട് ആവും ”
കണ്ണൻ മെല്ലെ പറഞ്ഞപ്പോൾ ശോഭ അവനെ തുറിച്ചു നോക്കി..
“കല്ലു.. മോളെ… എന്തിനാ കരയുന്നത്..”
“ഒന്നുല്ലാമ്മേ ഞാൻ… വെറുതെ…”
അവളുടെ വാക്കുകൾ മുറിഞ്ഞു.
“കല്ലു… എന്ത് പറ്റി…. എന്തിനാ ഇപ്പൊ ഒരു വിഷമം…’കണ്ണനും അവളുടെ അരികിലേക്ക് വന്നു..
“നി അങ്ങോട്ട് ചെല്ല്ട… ഞാൻ കാപ്പി എടുത്തു വെച്ചിട്ടുണ്ട് ”
ശോഭ കണ്ണുരുട്ടി.
“കല്ലുവും കൂടി വരട്ടെ ”
“വാ മോളെ… വന്നു വല്ലതും കഴിക്ക്..”ശോഭ പറഞ്ഞപ്പോൾ അവൾ മിഴികൾ തുടച്ചു..
“എന്തിനാ എന്റെ കുട്ടി കരഞ്ഞത്…”
“എനിക്ക്.. സത്യം പറഞ്ഞാൽ.. ഒട്ടും പ്രതീക്ഷിച്ചില്ല അമ്മേ …”
“നേരത്തെ ആയി പോയി എന്നാണോ ”
അവർ അത് ചോദിച്ചപ്പോൾ അവളുടെ മുഖം താഴ്ന്നു.
“മോളെ…. ഒരു കുഞ്ഞിനെ നമ്മുടെ ഈ കൈവെള്ളയിലോട്ട് കിട്ടണം എങ്കിൽ സാക്ഷാൽ ഈശ്വരൻ കൂടി വിചാരിക്കണം.. അല്ലാതെ നമ്മൾ മാത്രം നോക്കിട്ട് കാര്യം ഇല്ല.. എത്രയോ പേര് ഒരു കുഞ്ഞി കാലു കാണാൻ വഴിപാട് ചെയ്തു നോക്കി ഇരിക്കുന്നു.. അതുകൊണ്ട് എന്റെ പൊന്നുമോള് അതൊന്നു ഓർക്കേണ്ട…. സമാധാനം ആയിട്ട് എന്തെങ്കിലും ഒക്കെ കഴിക്ക്..”
അവർ അവളുടെ തോളിൽ തട്ടി പറഞ്ഞു.
കണ്ണൻ ഭക്ഷണം കഴിക്കാനായി ചെന്നപ്പോൾ രാജൻ അവിടെ ഇരുന്ന് പത്രം വായിക്കുന്നു.
“അച്ഛാ…”
“എന്താ മോനേ…”
. “കാപ്പി കുടിച്ചോ “…
“പിന്നേ.. കൃത്യം 8.30നു തന്നെ ഞാൻ കഴിച്ചു…”
“ഹാ..”
“കല്ലു മോൾക്ക് ക്ഷീണം ഉണ്ടല്ലോ… ഹോസ്പിറ്റലിൽ ഒന്ന് പോയി കാണിക്ക് കേട്ടോടാ ‘
“മ്മ് ”
രണ്ടാളും കൂടി ഇരുന്നു ഭക്ഷണം കഴിച്ചപ്പോളേക്കും ശോഭ രാജിയെയും മറ്റും വിളിച്ചു പറഞ്ഞിരുന്നു.
എന്നിട്ട് കല്ലുവിന്റെ കൈയിൽ ഫോൺ കൊടുത്തു..
“ഹെലോ… ചേച്ചി….’
. അവൾ രാജിയും ആയിട്ട് സംസാരിച്ചു..
അപ്പോളേക്കും കണ്ണൻ അവന്റ ഫോണിൽ നിന്നും അച്ഛമ്മയെ വിളിച്ചു.
ശോഭ പറഞ്ഞതിന് പ്രകാരം ആയിരുന്നു…
ഈ സന്തോഷ വാർത്ത ആദ്യം അറിയേണ്ടത് പാവം അച്ഛമ്മ ആണ്..
ശോഭ ഫോൺ മേടിച്ചു കൊണ്ട് പറഞ്ഞു.
രണ്ട് മൂന്ന തവണ അടിച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛമ്മ ഫോൺ എടുത്തത്..
“ഹെലോ… ആരാ ”
.
“അമ്മേ ഞാനാ… ശോഭ…”
“ആഹ്ഹ.. എന്താ മോളെ… എന്നാ ഉണ്ട് വിശേഷം ”
“വലിയൊരു വിശേഷം ഉണ്ട്.. അത് പറയാനാ വിളിച്ചത്”
ശോഭ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.
പിന്നീട് കല്ലുവിന്റെ കൈയിൽ ഫോൺ കൊടുത്തു.
ഫോൺ വെച്ച ശേഷം ശോഭ അവരോട് ഹോസ്പിറ്റലിൽ പോകാൻ റെഡി ആവാൻ പറഞ്ഞു.
പക്ഷെ കണ്ണന് ചെറിയ ഒരു ഓട്ടം ഉള്ളത് കൊണ്ട് വൈകുന്നേരം പോയി ഡോക്ടർ നെ കാണാം എന്ന് തീരുമാനിച്ചു.
കല്ലു റൂമിലേക്ക് കയറി പോയതും കണ്ണനും അവളുടെ പിറകെ ചെന്നു.
ഡോർ അടച്ചു ലോക്ക് ചെയുന്ന ശബ്ദം കേട്ടതും കല്ലു തിരിഞ്ഞു നോക്കി.
അവളുടെ അരികിലേക്ക് വന്ന കണ്ണൻ വാരി പുണർന്നു അവളെ നെഞ്ചോട് ചേർത്തു..
ചുംബനങ്ങൾ കൊണ്ട് അവളെ മൂടി.
“കല്ലു ”
“എന്തോ ”
“നിനക്ക് എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ ”
. “ഒന്നും വേണ്ട ഏട്ടാ ”
“അല്ല… എന്തെങ്കിലും കഴിക്കാൻ ആഗ്രഹം ഉണ്ടോ ”
“ഇല്ലന്നേ….”
അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി.
“നിനക്ക്… നിനക്ക്.. എന്തെങ്കിലും ക്ഷീണം ഉണ്ടെങ്കിൽ അന്നേരെ തന്നെ അമ്മയെ കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോണം കേട്ടോ ”
അവൻ ടിപ്പറിന്റെ ചാവി എടുത്തു പോക്കറ്റിൽ ഇട്ടു.
“എനിക്ക് ക്ഷീണം ഒന്നും ഇല്ല… ഏട്ടൻ പോയിട്ട് തിരിച്ചു വന്നു കഴിഞ്ഞു നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം ”
..
. “മ്മ്……”
അവൻ അവളുടെ നെറുകയിൽ തന്റെ അധരം ചേർത്തു.
തുടരും.
Hai dears…. നിങ്ങളുടെ ഒക്കെ support നു ഒരുപാട് സന്തോഷം…. ഇനിയും പ്രതീക്ഷിക്കുന്നു…. 😘😘😘😘😘സ്നേഹത്തോടെ മിത്ര..
“