ഹൃദയരാഗം
ഭാഗം 46
ഇടുപ്പിൽ ചേർത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ മുഖത്തോട് ചേർത്ത് അവൻ ചോദിച്ചപ്പോൾ അവന്റെ ചൂട്നിശ്വാസം അവളുടെ മുഖത്തെക്കേറ്റു, ഒരു നിമിഷം കണ്ണിമചിമ്മാതെ അവൾ അവനെ തന്നെ നോക്കി നിന്നു..
“എനിക്കറിയില്ല അനുവേട്ടാ…..
അവളുടെ കണ്ണുകൾ താഴ്ന്നു പോയി..
” എന്നാൽ എനിക്കറിയാം…. അത് നിന്റെ കുഴപ്പം അല്ല, ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പുരുഷന്റെ അടുത്ത് ഏതൊരു പെൺകുട്ടിക്കും തോന്നുന്നതാണ്..
അതവൻ മുതലെടുക്കുമ്പോഴാണ് അവൻ പുരുഷൻ അല്ലാതാവുന്നത്…. തൽക്കാലം അങ്ങനെയാവൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… നിനക്കെന്നോട് തോന്നുന്ന ആത്മാർത്ഥ സ്നേഹത്തിനെ ഒരു വിധത്തിലും മുതലെടുക്കില്ല ഞാൻ… എന്റെയല്ലേ എനിക്കല്ലേ, കുറച്ചു കാത്തിരുന്നാലും എന്റെ ആവട്ടെ….! ഒരിക്കൽ നിന്നെ പറ്റിച്ചത് ഓർത്തു ഇന്നും ഉരുകുന്നുണ്ട് ഞാൻ…. ഇനി ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും നിന്നെ മോശമാക്കാൻ ഞാൻ ആഗ്രഹിക്കില്ല…. ഉള്ളിൽ ഒരു തരിമ്പുപോലും സ്നേഹമില്ലാതെ നിന്റെ മുഖത്തുനോക്കി ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ളവനാണ് ഞാൻ,
അവന്റെ മുഖം കുറ്റബോധം കൊണ്ടു താണുപ്പോയി..
” അങ്ങനെ പറയല്ലേ അനുവേട്ട…. അങ്ങനെ പറയുമ്പോൾ പോലും എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു, എന്നെ സ്നേഹിക്കാത്ത അനുവേട്ടനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല….
“ഇപ്പോൾ എനിക്കും അത് ചിന്തിക്കാൻ പറ്റില്ല… നീ ഇല്ലാതെ ഒരു നിമിഷം പോലും ഞാനില്ല, ഇപ്പോൾ തന്നെ എന്നെ കാണാൻ വേണ്ടി നീ ഇങ്ങോട്ട് വന്നില്ലേ….?സ്നേഹം കൊണ്ടു എന്നും നീയെന്നെ തോല്പിക്കുവാണ് മോളെ….
“കാണാതെ ഞാൻ മരിച്ചുപോകുന്ന തോന്നി…. കുറച്ചുനേരം അനുവേട്ടനെ കെട്ടിപ്പിടിച്ചു നിന്നോട്ടെ ഞാൻ….
മിഴിനീരോടെ അവൾ ചോദിച്ചു…
” അവൻ കൈകൾ വിരിച്ച് അവളെ ക്ഷണിച്ചു, അവൾ കുറേ സമയം അവനെ അങ്ങനെതന്നെ പുണർന്നു….. ഏറെ പ്രണയത്തോടെ അവളുടെ വിഷമങ്ങൾ എല്ലാം ആ നെഞ്ചിലേക്ക് പകർത്തിയെഴുത് അവൾ…. രണ്ടുപേർക്കും കുറച്ചുസമയം സമാധാനം തോന്നിയിരുന്നു….അവൻ അവളുടെ കണ്ണുകളിൽ നേർത്ത ചുംബനം നൽകി…!മനസ്സിൽ നിന്ന് മനസിലേക്ക് ഒരു യാത്ര നടത്തിയവർ…പ്രണയം ആർദ്രവും തരളവും ആയിരുന്നു, രതിഭാവങ്ങളുടെ അകമ്പടികളില്ലാതെ മഴപൊഴിയും പോലെ…. ശിശിരത്തിന്റെ കുളിര് പോലെ..!വാക്കുകളുടെ മെമ്പോടി ഇല്ലാതെ പ്രണയത്തിന്റെ തുഷാരം അവരിൽ പെയ്തു… ഒരു വാക്ക് കൊണ്ടു അവർ ആ പ്രണയത്തെ വിവരിച്ചില്ല.. എങ്കിലും അവർക്ക് അറിയാമായിരുന്നു അവന്റെ ഉള്ളിൽ അവളും അവളുടെ ഉള്ളിൽ അവനും മാത്രേ ഉള്ളു എന്ന്..മേനിയിൽ തരാളമായ തലോടലുകളുടെ അകമ്പടി ഇല്ലാതെ മനസുകൊണ്ടവർ പുണർന്നു ഒന്നായി…
” സമയം ഒരുപാട് ആയില്ലേ ഇനിയും ലേറ്റ് ആയാൽ വീട്ടിൽ തിരക്കില്ലേ….?
അനന്ദു തന്നെയാണ് ചോദ്യം ചോദിച്ചത്,
” അയ്യോ…. അവർ വന്നിട്ടണ്ടാവും…. എനിക്ക് പോണം ഏട്ടാ…. ഞാൻ സമയം പോയത് ഓർത്തില്ല….
അവന്റെ നെഞ്ചിൽ നിന്ന് എഴുന്നേറ്റവളെ അവൻ ചിരിയോടെ വീണ്ടും അടുക്കി പിടിച്ചു…
” എങ്ങനെ പോകും…?
” ഇങ്ങോട്ട് വന്ന വഴി എനിക്ക് ഓർമ്മയുണ്ട്…..
“‘ ഒറ്റയ്ക്ക് പോകണ്ട ഞാൻ കൊണ്ടാക്കാം….
“ആരെങ്കിലും കണ്ടാലോ…?
“ആരും കാണില്ല…!
“കലിങ്കു വരെ ഞാൻ കൊണ്ടുവിടാം… അത് കഴിഞ്ഞ നടന്നു പോയാൽ മതിയല്ലല്ലോ… ആരെങ്കിലും ചോദിച്ചാൽ നീതുവിന്റെ വീട്ടിൽ പോയതാണെന്ന് പറഞ്ഞാൽ മതി…. മുഖം മറച്ചോ ഇവിടെങ്ങും ആർക്കും നിന്നെ അറിയില്ല…
” എങ്കിലും അനുവേട്ടൻ അതൊരു നാണക്കേടാവൂലെ…
” എനിക്ക് എന്ത് നാണക്കേട്…? എനിക്ക് എന്ത് നാണക്കേട് ഇനി വരാനുള്ളത്…? കൂടിപ്പോയെന്ന് നാട്ടുകാര് പറയും എന്റെ വണ്ടിയിൽ ഒരു പെണ്ണിനെ കണ്ടിരുന്നു എന്ന്… അത് ആരാണെന്ന് തിരക്കാൻ ആരും വരില്ല…. ഞാനൊരു താന്തോന്നി അല്ലേ, പെണ്ണുപിടിയും കള്ളുകുടിയും ഉണ്ട് എന്നൊക്കെ വിചാരിക്കും, അതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല… നീ ഷാൾ വച്ച് മുഖം മറച്ചെ…
” നമ്മുക്ക് ഈ മേൽവിലാസം മാറണ്ടേ….?
അവന്റെ താടി ഉയർത്തി അവൾ ചോദിച്ചു…!
” അത് ഞാൻ മാത്രം വിചാരിച്ചാൽ പോരാ…. നമ്മുടെ നാടിനെ അങ്ങനൊരു ഗുണമുണ്ട്, ഒരു മനുഷ്യൻ എത്ര നന്നാവാൻ ശ്രമിച്ചാലും അവന്റെ പഴയകാലത്തെ പറ്റി മാത്രമേ നാട്ടുകാരെന്നും പറയു, അവർക്ക് അതാണ് ഒരു സന്തോഷം…
അനുവേട്ടൻ മാറാൻ പറ്റുമോ…? അതിന് ഇപ്പോൾ മുമ്പിൽ ഒരു വഴിയുണ്ട്… ആ വഴിയിലൂടെ മാത്രം സഞ്ചരിച്ചാൽ മതി…
” മറ്റു കാര്യങ്ങൾ ഒന്നും ഇല്ലാതെ ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ പഠിക്കാൻ ശ്രമിക്കുന്നുണ്ട്… പക്ഷേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ മാത്രമാണ് ഞാൻ തളർന്നു പോകുന്നത്, നിന്നെ നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഒരു ഭയം ഇന്ന് വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു…. അപ്പോ എനിക്ക് മറ്റൊരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു,
” ഈ ഭൂമിയിൽ എനിക്ക് ജീവനുണ്ടെങ്കിൽ ആ ജീവന്റെ സ്പന്ദനം നിലയ്ക്കുന്ന അവസാന നിമിഷം വരെ ഞാൻ അനുവേട്ടന്റെ ആയിരിക്കും, അങ്ങനെ അല്ലെങ്കിൽ പിന്നെ ഞാൻ ഭൂമിയിൽ ഇല്ലന്ന് കരുതിയാൽ മതി…. മറ്റൊരു കൂട്ട് ഈ ജീവിതത്തിൽ എനിക്ക് ഉണ്ടാവില്ല, ഇതിനപ്പുറം ഒരു ഉറപ്പും എനിക്ക് തരാൻ പറ്റില്ല….
അവൻ അവളെ തന്നെ നോക്കി, കാലങ്ങളായി തന്റെ മിഴിതിരഞ്ഞവൾ, സ്നേഹം കൊണ്ടു ഹൃദയം കട്ടെടുത്തവൾ… ഇരവിലും സ്‌മൃതികളാൽ നിറഞ്ഞു തന്റെ നിഴൽ ആയവൾ.. തന്റെ പ്രണയം തേടി വന്നവൾ…. തന്നിൽ ചിരി പടർത്തിയവൾ… തനിക്ക് മാത്രം ആയി ഹൃദയം നൽകിയവൾ… ഹൃദയം നിറഞ്ഞ ഒരു ചുംബനം ആ നെറുകയിൽ നൽകി അവൻ… ഒപ്പം കവിളിൽ ഒന്ന് തലോടി…
” വിഷമിക്കേണ്ട ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ നമുക്ക് തന്നെ ഓർത്തു ചിരിക്കാൻ ഉള്ള സംഭവങ്ങൾ ആയി മാറും… അങ്ങനെ വിചാരിച്ചാൽ മതി, കുറെ കാലം കഴിയുമ്പോൾ നമുക്ക് നമ്മുടെ മക്കളോട് പറഞ്ഞു കൊടുക്കണ്ടേ… ഞാൻ ഇങ്ങനെ ഇവിടെ വന്ന് കണ്ട് കാര്യം….
“ഉം….
ഏറെ ആത്മവിശ്വാസത്തോടെ അവൻ ഒന്ന് മൂളി…
” ഈ ഫോൺ കൈവെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്നു വിളിക്കാമല്ലോ..
“അപ്പോൾ ഏട്ടനോ..?
“എനിക്ക് ഫോൺ കിട്ടാൻ ആണോ ബുദ്ധിമുട്ട്…? എനിക്കൊരു ഫോൺ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, പക്ഷേ നീ അങ്ങനെയല്ല.. വേറെ ഫോൺ ഒന്നും ഇല്ല, ഞാൻ ഉപയോഗിക്കുന്ന ഫോണ് ആണ്… എല്ലായിടത്തും പാസ്സ്‌വേർഡ് നിന്റെ പേരുതന്നെയാണ്…. നിന്റെ ശബ്ദം കേൾക്കാതെ വിവരം ഒന്നും അറിയാതെ എനിക്ക് ഭ്രാന്ത് പിടിക്കും, എങ്ങനെയെങ്കിലും ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കണം….
അവൾ അത് വാങ്ങി ഷാളിന്റെ ഉള്ളിൽ തന്നെ ഒളിപ്പിച്ചു,
” നമുക്ക് ഇറങ്ങാം…!
” നീ വല്ലതും കഴിച്ചോ…
” ഞാൻ കഴിച്ചിട്ട് വന്നത് അനുവേട്ടൻ ഒന്നും കഴിച്ചിട്ടില്ലെന്ന് മുഖം കാണുമ്പോൾ തന്നെ അറിയാം…
” അത് സാരമില്ല ചിക്കൻ ബിരിയാണി തന്നെ കഴിച്ചേക്കാം, ഇപ്പോൾ മനസ്സിൽ ഒരു ആശ്വാസം ഉണ്ട് ഇനി എന്തെങ്കിലും ഭക്ഷണം കഴിച്ചാലും അത് ശരീരത്തിൽ പിടിക്കും….
പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സാധനങ്ങളുമായി അമ്പിളി എത്തിയത്…. മറ്റു കാര്യങ്ങളെ പറ്റി ഒന്നും കുറച്ചുസമയം ചിന്തിച്ചിരുന്നില്ല എന്ന് പറയുന്നതാണ് സത്യം, ഷെഡിൽ നിന്നും ഇറങ്ങുന്നവരെ മാറിമാറി നോക്കി അമ്പിളി… ദിവ്യയുടെ മുഖത്ത് നിറഞ്ഞു നിന്ന അമ്പരപ്പ് മനസ്സിലായിരുന്നു അമ്പിളിക്ക്…
” ആരാടാ ഇത്…?
അവളുടെ മുഖത്തേക്ക് നോക്കി അനന്തുവിനോട് ആയി അമ്പിളി ചോദിച്ചു…?
” ഞാൻ പറയാം… വന്നിട്ട് പറയാം, എല്ലാം വിശദമായി പറയാം… ഇപ്പോൾ അമ്മ ഒന്നും ചോദിക്കരുത്… ഞാൻ ഇവളെ കൊണ്ട് വിട്ടിട്ട് ഇപ്പൊൾ തിരിച്ചു വരാം… എന്നിട്ട് പറയാം,
ധൃതിയിൽ അവളുടെ കൈക്ക് പിടിച്ച് അവൻ പുറത്തേക്കു നടന്നു… രണ്ടു വട്ടം തിരിഞ്ഞ് അമ്പിളിയെ നോക്കി അവൾ…
അവൾ ആരാണെന്നുള്ള ഒരു ഭാവമായിരുന്നു അമ്പിളിയുടെ മുഖത്ത്… ബൈക്ക് സ്റ്റാർട്ട് ആവുന്നതും അവനോടൊപ്പം അവൾ ബൈക്കിൽ കയറി യാത്ര തിരിക്കുന്നത് ഒക്കെ അമ്പിളി കണ്ടു… ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് അവൻ പറഞ്ഞ കാര്യം അമ്പിളിയുടെ മനസ്സിലേക്ക് വന്നത്…. ആ പെൺകുട്ടി ആണോ എന്ന് ഒരു നിമിഷം അമ്പിളി ചിന്തിച്ചിരുന്നു…. അതോടൊപ്പം എവിടെയോ കണ്ടു മറന്ന ഒരു ഓർമ്മയും അമ്പിളിയിൽ നിറഞ്ഞുനിന്നു,
” അമ്പിളി…!
പെട്ടെന്ന് അപ്പുറത്ത് നിന്നും ഒരു വിളി വന്നത്, അവൾ തിരിഞ്ഞു നോക്കിയപ്പോൾ അനിതയാണ്..
” ഈ കൊച്ച് ഏതാ…? കുറച്ചു മുൻപേ വീട്ടിൽ വന്നു, അമൃതയെ കുറിച്ച് ചോദിച്ചിരുന്നു… അവളെ കാണാൻ ആണെന്ന് പറഞ്ഞത്…. ഇവിടെ ഞാനിപ്പോൾ വന്നിട്ട് കുറച്ച് സമയം, അകത്ത് ആരെയും കണ്ടില്ലല്ലോ, പിന്നെ ആരെ കാണാൻ ആ കൊച്ച് വന്നത്…
ആ ചോദ്യത്തിൽ അമ്പിളി ഒന്ന് പതറി പോയിരുന്നു,
” ഞാൻ കടയിൽ പോയിരുന്നു ചേച്ചി… ഇപ്പൊൾ ഇങ്ങോട്ട് വന്നതേയുള്ളൂ…
” ചുമ്മാതല്ല ആ കൊച്ച് വന്നത്, അപ്പോൾ ഇവിടെ ആരും ഇല്ലന്ന് അറിഞ്ഞിട്ട് തന്നെയാണ്…
അനിത അർത്ഥം വച്ചു പറഞ്ഞു…
” അത് ഏത് കൊച്ചാണ് നിനക്ക് മനസ്സിലായോ…? നമ്മുടെ കവലയിൽ പലചരക്ക് കട നടത്തുന്ന വിശ്വന്റെ മോളാണ്… നമ്മുടെ അമൃതയുടെ കൂടെ ഒന്നിച്ച് ആണോ പഠിക്കുന്നത്…?
” ആയിരിക്കും…! അവളെ കാണാൻ വേണ്ടി വന്നതാ, എന്തോ ബുക്ക് മറ്റോ എടുക്കാൻ ആണെന്ന് തോന്നുന്നു…
അവളെ കുറിച്ച് മോശമായി ഒന്നും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല അമ്പിളിയും, അവളുടെ മുഖം കണ്ടപ്പോൾ തന്നെ അമ്പിളിക്ക് ഒരു പ്രത്യേക വാത്സല്യം ആണ് തോന്നിയത്… അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറി അമ്പിളി എങ്കിലും അനിതയുടെ മുഖത്ത് ഒരു ചിരി നിന്നു..
തുടരും.