ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം മഞ്ജുവിനെതിരെ രംഗത്ത് വന്നിരുന്നു. ഡബ്ള്യൂ.സി.സിയുടെ സ്ഥാപകാംഗമായിരുന്ന ഒരു നടി മലയാള സിനിമയില്‍ പ്രശ്നമൊന്നുമില്ല എന്ന തരത്തില്‍ മൊഴി നൽകിയെന്നും ആ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതായും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമര്ശമുണ്ടായിരുന്നു. ആ നടി മഞ്ജുവാണെന്ന തരത്തിലാണ് വ്യാപക പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നു. പിന്നീട് ഈ വാര്‍ത്തകളെ തള്ളി ഡബ്ള്യൂ.സി.സി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഡബ്ള്യൂ.സി.സിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘടനയിലെ മറ്റൊരു അംഗവും നടിയുമായ സജിത മഠത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്” എന്നാണ് സജിത മഠത്തിൽ പറഞ്ഞത്. “കൂടെ കുറേ മനുഷ്യരുണ്ട്. ചിലർക്ക് എപ്പോഴും ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. എന്റെ വ്യക്തിപരമായ ജീവിതത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾ കൊണ്ടോ, കരിയറിൽ ഉണ്ടായ പ്രശ്നം കൊണ്ടോ എനിക്കത്ര ആക്റ്റീവായി നിൽക്കാൻ പറ്റണമെന്നില്ല. അതിനർത്ഥം ഞാനവിടെ ഇല്ല എന്നല്ല, വല്ലപ്പോഴെങ്കിലും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടാവും. ചിലപ്പോൾ അതിനു പകരമായി മറ്റാരെങ്കിലും കൂടുതൽ ആക്റ്റീവായി നിൽക്കുന്നുണ്ടാവും.”
സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍
ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി.
സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഇത്. പ്രിവ്യൂ ഷോയില്‍ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
content highlight: sajitha-madathil-on-manju-warrier