സോഷ്യൽ മീഡിയയിൽ ഉള്ള ചിലർക്ക് എങ്കിലും സുപരിചിതനാണ് കുമ്പളങ്ങിക്കാരൻ അച്ചപ്പൻ ചേട്ടൻ. അച്ചപ്പൻ ചേട്ടൻ ചായ വിറ്റ് കോടീശ്വരൻ ആയ വ്യക്തിയാണെന്ന് പറഞ്ഞാൽ എത്രപ്പേർ വിശ്വസിക്കും. എന്നാൽ വിശ്വസിക്കണം അറുപത്തിയേഴ് വർഷം ചായവിറ്റുനടന്ന അപ്പച്ചൻ ചേട്ടൻ ഒരു കുഞ്ഞുകോടീശ്വരൻ തന്നെയാണ്. ചായക്കട കൊണ്ട് എന്ത് സമ്പാദിക്കാൻ പറ്റും എന്ന ചോദ്യത്തിനുള്ള തെളിവാണ് അച്ചപ്പൻ ചേട്ടൻ. അധ്വാനിക്കാൻ ഉള്ള മനസ്സുണ്ടെൽ ഇങ്ങനെ പലതും നേടാം എന്നതിന്റെ തെളിവ്.
ടാർപ്പോളിൻ പൊതിഞ്ഞ ചായത്തട്ടിലെ ഏഴ് പതിറ്റാണ്ട് നീണ്ട അദ്ധ്വാനമാണ് അച്ചപ്പൻ എന്ന അഗസ്റ്റിനെ ജീവിതത്തിൽ കരകയറ്റിയത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവിനെ സഹായിക്കാൻ ചായക്കടയിലെത്തിയതാണ്. പത്താം വയസിൽ കട ഏറ്റെടുത്തു. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുമ്പോഴും ചായത്തട്ടുപേക്ഷിക്കാൻ ഇന്നും അച്ചപ്പൻ ചേട്ടൻ തയ്യാറല്ല. അച്ചപ്പനൊപ്പം മക്കളുടെ അദ്ധ്വാനവും ചേർന്നപ്പോൾ ചായക്കടയ്ക്ക് സമീപം രണ്ട് മണിമാളികകൾ ഉയർന്നു ‘പഴേരിക്കൽ’.
ആരോഗ്യമുള്ള നാളത്രയും കഷ്ടപ്പെട്ട് ജീവിക്കണം എന്നാണ് അച്ചപ്പൻ ചേട്ടൻ പറയുന്നത്. അങ്ങനെ ചായ അടിക്കലായി മെയിൻ പണി. ഒരു ദിവസം എഴുപതോളം ചായ അടിക്കും. മക്കളും ചെറുമക്കളും വീട്ടിൽ ഉണ്ടെങ്കിൽ ഉറപ്പായും ഇദ്ദേഹത്തിന്റെ കടയിൽ എത്തിയാണ് ഭക്ഷണം കഴിക്കുന്നത്. പുട്ടും ബീഫും ആണ് മെയിൻ ടേസ്റ്റി വിഭവം. ഒരാൾ പൊക്കം പോലുമില്ലാത്ത ഒറ്റമുറി കടയിൽ നിന്നുമാണ് കുമ്പളങ്ങിയിലെ കുഞ്ഞുകോടീശ്വരൻ വളർന്ന് വന്നത്. മണിമാളിക പോലെയുള്ള വീടും, സ്വപ്നഭൂമികളും എല്ലാം കെട്ടിപ്പടുത്തത് ഈ അറുപത്തിയേഴ് വർഷം വീശി അടിച്ച ചായവിറ്റാണ്.
STORY HIGHLIGHT: Achappan chettan teashope and his successful life story