ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു പവർ ഗ്രൂപ്പ്. മലയാള സിനിമയിൽ ഒരു 15 അംഗ പവർ ഗ്രൂപ്പ് ഉണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ് നിരവധി സിനിമാതാരങ്ങൾ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ടും രംഗത്തെത്തി. ഈ വിഷയത്തിൽ നടി ഷക്കീലയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്നാണ് ഷക്കീലയുടെ തുറന്നുപറച്ചിൽ.
അന്നത്തെ പവര്‍ ഗ്രൂപ്പ് തന്നെയാണ് ഇന്നുമുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയുമാണ് പ്രധാനികള്‍. അവരല്ലാതെ വേറാര്? മുകേഷും സിദ്ധീഖുമൊക്കെയുണ്ട്. പക്ഷെ പ്രധാനപ്പെട്ടവര്‍ അവരാണ് എന്നാണ് ഷക്കീല പറയുന്നത്. താന്‍ അഭിനയിച്ചിരുന്ന കാലത്ത് വസ്ത്രം മാറുന്നത് ടവല്‍ മറച്ചു പിടിച്ചായിരുന്നു എന്നാണ് ഷക്കീല പറയുന്നത്. ഞങ്ങളൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് കാരവനുണ്ടെന്നും എന്നാല്‍ വസ്ത്രം മാറാന്‍ വേണ്ടി മാത്രമായി കാരവന്‍ ഉപയോഗിക്കുന്നില്ലെന്നാണ് ഷക്കീല പറയുന്നത്. അവിടെ ഡിന്നറും ലഞ്ചും സെക്‌സുമൊക്കെ നടക്കുമെന്നും താരം ആരോപിക്കുന്നു.
നടിമാരുടെ വാതിലില്‍ മുട്ടുന്നത് പതിവായിരുന്നുവെന്നും ഷക്കീല പറയുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയുടെ പേര് ഓര്‍മ്മയില്ല. കൊച്ചു പമ്പയില്‍ വച്ചായിരുന്നു ഷൂട്ട്. കലാഭവന്‍ മണിയൊക്കെ അഭിനയിച്ച സിനിമയാണ്. അവിടുത്തെ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. വേലക്കാരിയുടെ വേഷമായിരുന്നു എന്റേത്. ഞാന്‍ അന്ന് നായികയല്ല, രൂപശ്രീയായിരുന്നു നായിക. അവരുടെ എതിര്‍വശത്തെ മുറിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നതെന്നാണ് താരം പറയുന്നത്.
രാത്രി പന്ത്രണ്ടരയായപ്പോള്‍ വാതിലില്‍ മുട്ടുന്നതും എടി പുറത്തു വാടീ എന്നൊക്കെ പറയുന്നത് കേട്ടു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് എതിര്‍വശത്തുണ്ടായിരുന്ന രൂപശ്രീയുടെ വാതിലില്‍ മുട്ടിയാണ് പ്രശ്‌നമുണ്ടാക്കുന്നത്. വാതിലില്‍ മുട്ടിയത് ആരാണെന്ന് അറിയില്ല. രൂപശ്രീയെ ഞങ്ങള്‍ അവിടെ നിന്നും രക്ഷിക്കുകയും പ്രശ്‌നമുണ്ടാക്കിയവരെ തല്ലുകയും ചെയ്തു. അവരെ ഇറക്കി വിട്ട് ഗസ്റ്റ് മുഴുവന്‍ ലോക്ക് ചെയ്തു. രാവിലെ നാല് മണിയ്ക്ക് വണ്ടി വന്നു. രൂപശ്രീയെ ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടു പോയി ട്രെയിന്‍ കേറ്റി വിടുകയായിരുന്നു എന്നുമാണ് ഷക്കീല പറയുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങളുടെ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ നടന്മാരായ സിദ്ധീഖ്, മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്മാരായ രഞ്ജിത്ത്, വികെ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേയും പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
content highlight: mammootty-and-mohanlal-are-part-of-the-power-group