Celebrities

ദിയയ്ക്ക് വൻ ബ്രൈഡൽ ഷവർ സർപ്രൈസ് ഒരുക്കി ചേച്ചി അഹാനയും അനിയത്തിമാരും- Diya krishna bridal shower

വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാക്ഷാത്കരമാകുന്ന സന്തോഷത്തിലാണ് ദിയ

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സഹോദരിയ്ക്ക് ഗംഭീര ബ്രൈഡൽ ഷവറൊരുക്കിയിരിക്കുകയാണ് ചേച്ചി അഹാനയും അനിയത്തിമാരും. വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും കാമുകൻ അശ്വിൻ ​ഗണേഷും. സെപ്റ്റംബറിൽ ആണ് വിവാഹം. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്.

വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാക്ഷാത്കരമാകുന്ന സന്തോഷത്തിലാണ് ഓസി എന്നു വിളിക്കുന്ന ദിയ. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീടുള്ള പ്രണയവും പ്രെപ്പോസലും അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാം തിളങ്ങിനിന്ന ദിയ ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ദിയ ഒരു ബിസിനസ്സ് സംരംഭക കൂടിയാണ്.

തിരുവനന്തപുരത്തെ ഒരു സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ബ്രൈഡൽ ഷവർ ഒരുക്കിയത് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും ചേർന്നാണ്.  മുത്തുകൾ പതിച്ച ഇളം വെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് ദിയ കൃഷ്ണ ബ്രൈഡൽ ഷവറിനായി ഒരുങ്ങിയത്. പിങ്ക് തീമിൽ ഒരുക്കിയ വേദിയിൽ വെച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.  അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണ കുമാറിന്റെ നാല് മക്കൾ.

STORY HIGHLIGHT: DIYA KRISHNA BRIDAL SHOWER