റോഡുകളില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ പല വ്യത്യസ്തമായ കാഴ്ചകളും നാം കാണാറുണ്ട്. എന്നാല്‍ റോഡില്‍ കൂടെ പോകുമ്പോള്‍ വഴിയില്‍ വെച്ച് യമരാജനെയും ചിത്രഗുപ്തനെയും കണ്ടാലോ? ഒന്ന് സ്തംഭിച്ചു പോകും അല്ലേ.. എന്നാല്‍ അത്തരത്തിലുള്ള ഒരു കൗതുകം ഉണര്‍ത്തുന്ന വീഡിയോയാണ് കര്‍ണാടകയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. നിമിഷനേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Yamaraja checking road conditions in aadi Udupi !! @YashpalBJP @KotasBJP @CMofKarnataka pic.twitter.com/Izb9p0mtN1
— letsmakebetterplace🍁 (@poojary2024) August 27, 2024
ഹിന്ദുമത പുരാണത്തിലെ പ്രധാന കഥാപാത്രങ്ങളായ യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷം കെട്ടി രണ്ടുപേര്‍ റോഡുകള്‍ പരിശോധിക്കുന്നതും അവിടെ കാണപ്പെടുന്ന കുഴികളുടെ വിസ്തീര്‍ണ്ണം ടേപ്പ് ഉപയോഗിച്ച് അളക്കുന്നതും ഈ വീഡിയോയില്‍ കാണാം. രസകരമായ ഈ പ്രവര്‍ത്തിയിലൂടെ അവര്‍ റോഡിലെ കുഴികളെ കുറിച്ച് യാത്രക്കാരെ ബോധവല്‍ക്കരണം ചെയ്യുകയാണ്. കൂടാതെ കുഴികളുടെ കാര്യത്തില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളെ അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
വഴിയിലൂടെ നടക്കുന്ന യാത്രക്കാര്‍ ഒരു കുഴി മുന്നില്‍ കാണുമ്പോള്‍ എങ്ങനെയാണ് ചാടുന്നതെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പ്രത്യേക വേഷം ധരിച്ച ഒരാളെ ഇത്തരത്തില്‍ കുഴിക്ക് ഒരു വശത്തു നിന്നും മറുവശത്തേക്ക് ചാടിക്കുന്നതും വീഡിയോയില്‍ കാണാം. വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏവരും ഇവരെ അഭിനന്ദിക്കുകയാണ്.
STORY HIGHLIGHTS: ‘Yamraj’ & ‘Chitragupt’ Spotted On Roads Of Udupi