Celebrities

‘ബ്രെസ്റ്റിന് ഹോര്‍മോണല്‍ ഇന്‍ജെക്ഷന്‍ ചെയ്തിട്ടില്ല; ഇതെല്ലാം ഒര്‍ജിനലാണ്’: തുറന്ന് പറഞ്ഞ് ഷക്കീല | shakeela-opens-up-about-her-body

പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നിട്ടുണ്ട്

തൊണ്ണൂറുകളിൽ മലയാളത്തിലെ യുവാക്കളുടെ ഹരമായിരുന്നു ഷക്കീല. തെന്നിന്ത്യ ആകെ നിറഞ്ഞുനിന്ന താരം പക്ഷേ പിന്നീട് വെള്ളിത്തിരയിൽ നിന്നും അപ്രസക്തമായി. തൊണ്ണൂറുകളുടെ അവസാനം സൂപ്പർതാര ചിത്രങ്ങളെ പിന്തള്ളി ഷക്കീല ചിത്രങ്ങൾ വിജയം കൊയ്തെങ്കിലും ആ തരം​ഗം അധികനാൾ നീണ്ടുനിന്നില്ല. ക്രമേണ സിനിമ വ്യവസായത്തിൽ നിന്നും ഷക്കീല അപ്രത്യക്ഷമായെങ്കിലും വാർത്തകളിൽ പലപ്പോഴും താരം നിറഞ്ഞുനിന്നു. തന്റെ ജീവിതത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് താരം വാർത്തകളിൽ നിറയാൻ ഇടയായത്. ഇപ്പോഴിതാ പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ടെന്ന് പറയുകയാണ് ഷക്കീല.

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ശരീരത്തില്‍ മാറ്റങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടില്ല. ഞാന്‍ നല്ലോണം ഭക്ഷണം കഴിക്കും. ചെറുപ്പത്തില്‍ ഞാനൊരു ഹെല്‍ത്തി ബേബിയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ കാണുന്നവര്‍ പന്ത്രണ്ടാം ക്ലാസിലാണോന്ന് ചോദിക്കുമായിരുന്നു. അങ്ങനൊരു ശരീരമാണ് എനിക്കുണ്ടായിരുന്നത്.

എന്റെ ബ്രെസ്റ്റിന് ഹോര്‍മോണല്‍ ഇന്‍ജെക്ഷന്‍ എടുത്തിട്ടുണ്ടോ എന്നൊക്കെയായിരിക്കും ചിന്തിക്കുന്നത്. അങ്ങനൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതെല്ലാം ഒര്‍ജിനലാണ്. എനിക്ക് വണ്ണം കുറയ്ക്കുന്നതിനെ പറ്റി പോലും ഐഡിയ ഇല്ല. ഡയറ്റ് എടുക്കാനോ ഭക്ഷണം കുറയ്ക്കാനോ എനിക്ക് പറ്റില്ല. ഞാന്‍ പ്രശസ്തിയിലേക്ക് എത്തുന്നത് തന്നെ തടിയുള്ളതിന്റെ പേരിലാണ്.

ഈ നാട്ടില്‍ വണ്ണം ഉണ്ടായതിന്റെ പേരില്‍ പ്രശസ്തിയിലേക്ക് വന്നവരില്‍ ഒരാള്‍ ഞാന്‍ തന്നെയായിരിക്കും. അങ്ങനൊരു അംഗീകാരം ഷക്കീലയ്ക്കുള്ളതാണ്. ഞാന്‍ വേറൊന്നും ചെയ്തിട്ടല്ല ഇങ്ങനെ ഉണ്ടായതെന്നും നടി പറയുന്നു.

പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. എത്ര തവണയെന്ന് എനിക്ക് എണ്ണാന്‍ പറ്റിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. ഇതൊക്കെ നടന്നത് 1996-97 കാലഘട്ടത്തിലാണ്. 1999 അവസാനത്തില്‍ കിന്നാരത്തുമ്പി എന്ന സിനിമ ഇറങ്ങി. അവിടുന്നൊരു സ്റ്റാര്‍ട്ടപ്പ് കിട്ടിയതോടെ പിന്നെ എനിക്കങ്ങനെ പോകേണ്ടതായി വന്നിട്ടില്ല.

സിനിമയിലെ ഹീറോയും ഹീറോയിനുമൊക്കെ ഞാന്‍ തന്നെയാണ്. അങ്ങനെ എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചാല്‍ ഞാന്‍ ഡേറ്റ് കൊടുക്കില്ല. അന്ന് സിനിമയില്‍ എന്റെയൊരു ദിവസം മതി അവര്‍ക്ക് ആ സിനിമയെ വില്‍ക്കാന്‍. എന്നോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ പോടാ ഡേറ്റ് ഇല്ലെന്ന് പറയും. അതോണ്ട് ആരും അങ്ങനെ സമീപിക്കാറില്ല.

അന്ന് എന്റെ ഡേറ്റിന് വേണ്ടി പ്രതിഫലം ഇരട്ടിയാക്കുന്നവരുണ്ടായിരുന്നു. ഡേറ്റ് തരാനില്ല, പത്ത് ദിവസത്തിന് ശേഷം ആവട്ടെ എന്ന് പറഞ്ഞാല്‍ ഇന്ന് മൂന്ന് ലക്ഷത്തിന്റെ ഷൂട്ടാണെങ്കില്‍ അവരത് ആറ് ലക്ഷമായി തരാമെന്ന് പറയും. അങ്ങനെ അവര്‍ തന്നെ പൈസ ഇരട്ടിയാക്കും. പൈസ തന്നെയായിരുന്നു പ്രധാനം.

പതിനേഴുകാരനും അറുപതുകാരനുമൊക്കെ ഷക്കീലയുടെ ശരീരം കാണാന്‍ വേണ്ടിയാണ് അന്ന് തിയേറ്ററുകളിലേക്ക് വന്നതെന്ന് പറയാന്‍ പറ്റില്ല. രേഷ്മ, മരിയ തുടങ്ങി സുന്ദരിക്കുട്ടികള്‍ വേറെയും ഉണ്ടായിരുന്നു. അവരെ കാണാനും ആളുകള്‍ വന്നിട്ടുണ്ടാവും. അതുകൊണ്ട് ഷക്കീലയെ മാത്രം കാണാനെന്ന് പറയാന്‍ പറ്റില്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

content highlight: shakeela-opens-up-about-her-body