Celebrities

‘ആ ദിലീപ് ചിത്രത്തിലെ ചില സാഹചര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല’: ശാലുമേനോന്‍-Shalu Menon

എനിക്ക് വലിയ ആഗ്രഹമായിരുന്നു ദിലീപേട്ടന്റെ കൂടെ അഭിനയിക്കണമെന്ന്

1998ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശാലു മേനോന്‍. വിവാദങ്ങളില്‍ കുടുങ്ങിയശേഷം ഏറെക്കാലം ശാലു മേനോന്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ അഭിനയവും നൃത്തം പരിശീലിപ്പിക്കലും എല്ലാമായി ശാലു സജീവമാണ്. നടന്‍ ദിലീപിനൊപ്പം ഉള്ള ഒരു ചിത്രത്തില്‍ താന്‍ രണ്ടുദിവസം അഭിനയിച്ചു എന്നും എന്നാല്‍ ചില സാഹചര്യങ്ങള്‍ കാരണം തനിക്ക് ആ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും പറയുകയാണ് ശാലു മേനോന്‍. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ശാലു മേനോന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘എനിക്ക് കലയോടുള്ള സ്‌നേഹം കാരണമാണ് എന്റെ സ്‌കൂളിന്റെ പരിപാടിക്ക് ഒരു രൂപ പോലും വാങ്ങാതെ ദിലീപേട്ടന്‍ അവിടെ എത്തിയത്. ഞാന്‍ അഭിനയിക്കാന്‍ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെടുന്നത്. ഞാന്‍ ദിലീപേട്ടന്‍ അഭിനയിച്ച ഒരു വളരെ ഫേമസ് ആയിട്ടുള്ള ചിത്രത്തില്‍ അഭിനയിച്ചു. രണ്ടുദിവസമേ ഷൂട്ട് ചെയ്തുള്ളൂ. ഞാന്‍ അത് പൂര്‍ത്തിയാക്കിയില്ല. കാരണം അവിടുത്തെ ചില സാഹചര്യങ്ങളുമായി എനിക്ക് ഒത്തൊരുമിച്ചു പോകാന്‍ പറ്റാതെയായി. അതുകൊണ്ട് ഞാന്‍ തിരിച്ചു വന്നു. അവിടുത്തെ സാഹചര്യം എനിക്ക് അത്ര ആപ്റ്റ് ആയിട്ട് തോന്നിയില്ലായിരുന്നു. ഞാന്‍ അഭിനയിക്കാന്‍ വരുന്ന ഒരു സമയം കൂടിയായിരുന്നു അത്. സീരിയല്‍ കണ്ടിട്ടാണ് എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. എനിക്ക് വലിയ ആഗ്രഹമായിരുന്നു ദിലീപേട്ടന്റെ കൂടെ പടത്തില്‍ അഭിനയിക്കണമെന്ന്. ഞാന്‍ വളരെ യാദൃശ്ചികമായി ആണ് സിനിമയിലെത്തിയത്. അപ്പോള്‍ ദിലീപേട്ടന്റെ പടം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു.’, ശാലു മേനോന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. കേസില്‍ ശാലു മേനോന്‍ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു.

STORY HIGHLIGHTS: Shalu Menon about her acting career