മലയാള സിനിമ ഇപ്പോൾ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഈ സാഹചര്യത്തിൽ സീരിയൽ മേഖലയിൽ സുപരിചിതയായ അനുമോൾ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് അടുത്ത സമയത്ത് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സീരിയൽ മേഖലയിൽ താൻ അനുഭവിച്ച ഒരു മോശമായ കാര്യത്തെക്കുറിച്ച് ആയിരുന്നു താരം സംസാരിച്ചിരുന്നത്.
” താൻ സീരിയലിൽ സജീവമായ കാലമാണ് ഒരുപാട് വർഷങ്ങൾക്കു മുൻപാണ് ഒരു രണ്ടുവർഷമായി കാണും, ആ സീരിയലിൽ നായകന്റെ അനുജത്തിയുടെ വേഷത്തിലാണ് താനെത്തുന്നത്. എല്ലാവർക്കും തന്നെ ആ കഥാപാത്രം വളരെയധികം പ്രിയപ്പെട്ടത് ആയിരുന്നു. എന്നാൽ ഒരു കാര്യവുമില്ലാതെ ഒരിക്കൽ താൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഡയറക്ടർ എല്ലാവരുടെയും മുന്നിൽ വച്ച് തന്നോട് മോശമായി സംസാരിച്ചു. അനുമോൾ എവിടെ എന്ന് ചോദിച്ചപ്പോൾ അനുമോൾ ഭക്ഷണം കഴിക്കുകയാണ് എന്ന് ആരോ പറഞ്ഞു. നീ ഇവിടെ ഭക്ഷണം കഴിക്കാൻ ആണോ വന്നത് എന്ന് പറഞ്ഞ് അയാൾ എല്ലാവരുടെയും മുന്നിൽവച്ച് ഒരു വലിയ ചീത്ത പറഞ്ഞു. ഞാൻ പെട്ടെന്ന് സ്റ്റക്കായി പോയി, ആ സമയത്ത് ആ ഭക്ഷണത്തിൽ വീണത് എന്റെ കണ്ണുനീരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെയുണ്ട് പക്ഷേ അവർക്കും ഒന്നും പറയാൻ സാധിക്കുന്ന അവസ്ഥയായിരുന്നില്ല.
പിന്നീട് എന്നോട് ഞാൻ വെറുതെ പറഞ്ഞതാണ് അപ്പോഴത്തെ ദേഷ്യത്തിലാണ് എന്നൊക്കെ പറഞ്ഞു. പക്ഷേ അങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം അത്രയും ആളുകളുടെ മുന്നിൽ വച്ച് എന്നോട് ഇത്രയും മോശമായി സംസാരിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടില്ലല്ലോ. പിന്നെ ഞാൻ ആ സീരിയലിൽ നിന്ന് തന്നെ മാറുകയും ചെയ്തു. എന്നെ പിന്നീട് ആ സീരിയലിലേക്ക് വിളിച്ചപ്പോൾ ഞാൻ പോയില്ല.. ഇപ്പോൾ ഞാൻ ഏതൊരു സീരിയലിലോ പരിപാടിയിലോ അഭിനയിക്കുമ്പോഴും ആവശ്യമില്ലാത്ത രീതിയിൽ എന്നോട് ആരെങ്കിലും ദേഷ്യപ്പെടുകയാണെങ്കിൽ ഞാൻ അവരോട് പറയാറുണ്ട് എന്തിനാ സർ അങ്ങനെ പറയുന്നത് അതിന്റെ ആവശ്യം എന്താ എന്ന്, അങ്ങനെ പറയണമെന്ന് ഞാൻ പഠിച്ചത് ഈ ഒരു കാര്യം ഉള്ളതു കൊണ്ടായിരുന്നു എന്നും” അനുമോൾ പറയുന്നുണ്ട്.
Story Highlights ; Anumol serial actress