സോഷ്യൽ മീഡിയ ഇന്ന് പല താരങ്ങളുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്. സിനിമ താരങ്ങൾ പോലും കൂടുതലായി സോഷ്യൽ മീഡിയയിൽ ഇന്ന് സജീവമാണ്.. പലരുടെയും വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുന്നതും സോഷ്യൽ മീഡിയയിലൂടെയാണ്. ഇന്ന് വൈറലായി മാറാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് സോഷ്യൽ മീഡിയയിലെ ഇൻസ്റ്റഗ്രാമും യൂട്യൂബും ഒക്കെ. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ഈ ഒരു മേഖല പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്. സീരിയൽ മേഖലയിലുള്ള പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തിൽ സജീവമായിട്ടുള്ള താരമാണ് സീരിയൽ സിനിമാതാരമായ വീണ നായർ. നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വീണാ നായർ.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായും താരം എത്തിയിരുന്നു. അടുത്തകാലത്ത് ശ്രീവിദ്യയുടെ മേക്കോവറിലുള്ള ഒരു വീഡിയോയുമായാണ് താരം എത്തീരുന്നത്. ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതീവ സുന്ദരിയായാണ് ഈ ഒരു വീഡിയോയിൽ താരം എത്തിയിരുന്നത്. ശരിക്കും ശ്രീവിദ്യയെ പോലെയുണ്ട് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ഒരു വീഡിയോയുമായി ശ്രീവിദ്യയുടെ മേക്കോവറിൽ എത്തിയിരിക്കുകയാണ് വീണാ നായർ. ശ്രീവിദ്യ അമ്മയുടെ അഭിനയത്തിന്റെയോ സൗന്ദര്യത്തിന്റെയോ അടുത്തുകൂടെ പോവില്ല ഞാൻ. ഇതും ഒരു ശ്രമം മാത്രമാണ് തെറ്റുകൾ ഉണ്ടായെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
View this post on Instagram
നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് വീണ ചേച്ചി എന്നാണ് ഈ ഒരു ചിത്രത്തിന് സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ഇതുപോലെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിരിക്കുന്നത്. ഒരിക്കലും നമുക്ക് മറ്റൊരാൾക്ക് പകരമാകാൻ കഴിയില്ല, എങ്കിലും നമ്മളിലൂടെ മറ്റൊരു പ്രതിഭയെ കൊണ്ടുവരാൻ സാധിക്കും. അതുതന്നെയാണ് നിങ്ങൾ ചെയ്തത്, വളരെ നന്നായി തന്നെ നിങ്ങൾ അത് ചെയ്തു. ഇനിയും നിങ്ങൾക്ക് സാധിക്കട്ടെ എന്നാണ് മറ്റൊരു കമന്റ്. ഇനിയും ശ്രീവിദ്യയുടെ വ്യത്യസ്തമായ റോളുകൾ ചെയ്യുമോ എന്നാണ് പലരും കമന്റുകളിലൂടെ ഇപ്പോൾ താരത്തോട് ചോദിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights ; Veena Nair new video
















