Celebrities

‘ആട് സിനിമ പരാജയപ്പെട്ടത് ആ രണ്ട് കാരണങ്ങള്‍ കൊണ്ടാണ്’: സാന്ദ്ര തോമസ്-Sandra Thomas, AADU movie

അത് ആളുകള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയില്ല

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ ഇതാ സാന്ദ്ര തോമസിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ആട് എന്ന സിനിമ എന്തുകൊണ്ടാണ് തീയേറ്ററില്‍ വിജയിക്കാതെ പോയത് എന്നതിനുള്ള മറുപടി നല്‍കുകയാണ് താരം. ചിത്രത്തിന്റെ എഡിറ്റിംഗ് കാരണമാണ് ആ ചിത്രം പരാജയപ്പെട്ടതെന്നും ചിത്രം പരാജയപ്പെട്ടതില്‍ ഓണ്‍ലൈന്‍ മീഡിയാസിന് ഒരു വലിയ പങ്കുണ്ടെന്നും പറയുകയാണ് സാന്ദ്ര തോമസ്. എന്നാല്‍ പ്രേക്ഷകര്‍ ത്രൂ ഔട്ട് ചിരിച്ച പടമായിരുന്നു ആടെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആട് സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടതിന്റെ മെയിന്‍ കാരണം അതിന്റെ എഡിറ്റിംഗ് ആയിരുന്നു. ആട് സിനിമയുടെ ആദ്യം ഇറങ്ങിയ വേര്‍ഷന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ആയിരുന്നു. അത് ആളുകള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയില്ല. പടം കഴിഞ്ഞതിനു ശേഷം അവര്‍ക്ക് ഒന്നും മനസ്സിലായില്ല. നമ്മള്‍ റിലീസിന് മുന്‍പ് ഇത് കണ്ടിട്ട് പറഞ്ഞതാണ് ഇത് വര്‍ക്ക് ആവില്ല എന്ന്. പക്ഷേ എഡിറ്ററും ഡയറക്ടറും ആ എഡിറ്റിങ്ങില്‍ വലിയ കോണ്‍ഫിഡന്റ് ആയിരുന്നു. അവര്‍ കരുതിയിരുന്നത് ആ പടം വര്‍ക്ക് ആകും എന്നായിരുന്നു.

‘പക്ഷെ ഫസ്റ്റ് ഡേ തീയേറ്ററില്‍ പടം ഇറങ്ങി കഴിഞ്ഞപ്പോള്‍ ആളുകള്‍ ത്രൂ ഔട്ട് ചിരിക്കുന്നത് കണ്ടു. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആളുകള്‍ ഊള പടം ആണെന്നാണ് പറഞ്ഞത്. അതോടെ ഞങ്ങള്‍ എല്ലാവരും അങ്ങ് തകര്‍ന്നു പോയി. എന്ത് ചെയ്യണം എന്ന് അറിയത്തില്ല. ലിജോ ജോസ് പെല്ലിശ്ശേരി ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ ഞങ്ങള്‍ ലിജോയെ വിളിച്ചിരുത്തി ഈ നോണ്‍ലിനിയര്‍ എന്നുള്ളത് മാറ്റിയിട്ട് ലീനിയര്‍ ആക്കി എഡിറ്റ് ചെയ്യിപ്പിച്ച്, അന്ന് തന്നെ സെന്‍സര്‍ ചെയ്യിപ്പിച്ച്, തിങ്കളാഴ്ച മുതല്‍ സിനിമ മാറി വന്നു. പക്ഷേ അപ്പോഴേക്കും ഓള്‍റെഡി സ്‌പ്രെഡ് ആയി കഴിഞ്ഞു പടം മോശമാണ്, പടം പോര എന്നൊക്കെ..’

‘പിന്നെ ആ ഒരു സമയത്താണ് എനിക്ക് ഓണ്‍ലൈന്‍ മീഡിയസിന്റെ ഒരു ഇത് മനസ്സിലായത്. അന്ന് വരുന്നതല്ലേ ഉള്ളൂ.. അപ്പോള്‍ ഇവര്‍ വന്നിട്ട് എന്നോട് പൈസ ചോദിച്ച സമയത്ത് ഞാന്‍ പറഞ്ഞു ഇല്ല നടക്കില്ല നിങ്ങള്‍ നല്ലതാണെങ്കില്‍ മാത്രം നല്ലതെന്ന് പറഞ്ഞാല്‍ മതി ഇല്ലെങ്കില്‍ തിരിച്ചു പറഞ്ഞോളൂ എന്ന്. കാര്യം, അവരെല്ലാരുമായിട്ട് എനിക്ക് നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ ആരും മോശം പറയില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു എനിക്ക്. പക്ഷേ പടം ഇറങ്ങുന്നതിനു മുന്‍പേ ഇവര്‍ ഗ്രൂപ്പില്‍ തന്നെ വലിയ ഡിസ്‌കഷന്‍ നടത്തി, പോസ്റ്ററുകള്‍ വന്നു.. പടം ഫ്‌ളോപ്പ് ആണ് എന്നൊക്കെ. അപ്പോള്‍ ആ പടത്തിന്റെ പരാജയത്തില്‍ അന്നത്തെ ഓണ്‍ലൈന്‍ മീഡിയ ഒരു വലിയ ഘടകമാണ്.’, സാന്ദ്ര തോമസ് പറഞ്ഞു.

STORY HIGHLIGHTS: Sandra Thomas about AADU movie