Celebrities

‘ആ സംഭവത്തിന് ശേഷം സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞു’: നടി ലക്ഷ്മിപ്രിയ- Lakshmi Priya

അദ്ദേഹത്തിന് ഒരു ഇന്നസെന്‍സ് ഉണ്ട് എന്നാണ് എന്റെ വിശ്വാസം

മികച്ച സിനിമ അഭിനയത്തിലൂടെയും ബിഗ് ബോസ് കണ്ടെസ്റ്റന്റ് ആയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തി എന്നും ചില കാര്യങ്ങള്‍ സംസാരിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒതുക്കി നിര്‍ത്താന്‍ തുടങ്ങിയതെന്നും പറയുകയാണ് ലക്ഷ്മിപ്രിയ. എസ് എം ബോളിവുഡ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ.

‘ഞാന്‍ മാത്രമേ ഇതിനോടൊക്കെ പ്രതികരിച്ചിട്ടുള്ളൂ. സത്യത്തില്‍ എന്റെ അവസരങ്ങള്‍ അവിടം തൊട്ടിട്ടാണ് കുറയുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അതാണ് ആ ഒരു ഇഷ്യൂവിന് ശേഷം ആണ് എന്നെ ഒതുക്കിനിര്‍ത്തിയെന്നോ മാറ്റിനിര്‍ത്തിയെന്നോ ഒക്കെ പറയാവുന്ന കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത് ദിലീപേട്ടന്റെ ഇഷ്യൂ ഞാന്‍ പബ്ലിക്കായി സംസാരിച്ചത് തന്നെയാണ്.
അപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്ക് എന്റെ പഴയ ഇന്റര്‍വ്യൂസ് നോക്കിയാല്‍ മനസ്സിലാകും, ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണം എന്നാണ്.’

‘നമ്മള്‍ ആരാണ് അദ്ദേഹത്തെ വിചാരണ ചെയ്യാന്‍. പക്ഷേ നിങ്ങള്‍ ഈ സംഘടനയ്‌ക്കെതിരെ ഒന്നും എങ്ങനെ സംസാരിക്കില്ലേ എന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരിക്കലും ഞാന്‍ അദ്ദേഹത്തെ എവിടെയും ന്യായീകരിച്ച് സംസാരിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന് ഒരു ഇന്നസെന്‍സ് ഉണ്ട് എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തെപ്പോലെ ഉള്ള ഒരാള്‍ അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരില്ലേ. അതില്‍ ഒരാളാണ് ഞാന്‍. നമുക്കറിയാവുന്ന ഒരു ദിലീപേട്ടന്‍ ഉണ്ട്. ആ ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.’, ലക്ഷ്മി പ്രിയ പറഞ്ഞു.

STORY HIGHLIGHTS: ACTRESS LAKSHMI PRIYA ABOUT HER CAREER