നോർവേയിലെ നോർഡ് കാപ്പിൽ ഭൂമിയുടെ വടക്കേ അറ്റത്ത് അതിമനോഹരമായ ചരിത്രമുറങ്ങുന്ന ഒരു സ്ഥലമുണ്ട് . പതിനാറാം നൂറ്റാണ്ട് മുതൽ നാവികർക്ക് നോർഡ് കാപ്പ് ഒരു വലിയ നാഴികക്കല്ലാണ്. 1553-ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ റിച്ചാർഡ് ചാൻസലർ വടക്കു കിഴക്കൻ പാത കണ്ടെത്താനുള്ള പര്യവേഷണത്തിനിടെയാണ് ഇതിന് നോർഡ് കപ്പ് എന്ന അതേ മനോഹരമായ പേര് ലഭിക്കുന്നത്. പിന്നീട് അത് യൂറോപ്പിൻ്റെ വടക്കേ അറ്റത്തുള്ള ഒരു ടൂറിസ്റ്റ് പോയൻ്റായി ലോക ടൂറിസ്സുകളിൽ ഇത് ഇടം നേടി. ഒരു ദീപായ നോഡ് കാപ്പിലേക്ക് മെയിൻ ലാൻ്റിൽ നിന്ന് 1999 ന് ശേഷമാണ് കടലിനടിയിലൂടെ 6.87 KM നീളത്തിൽ തുരങ്കപാത നിർമ്മിച്ചിരുന്നത് . മെയ് പകുതി മുതൽ ജൂലൈ അവസാനം വരെ, നോർഡ്കാപ്പ് പാതിരാവിലും സൂര്യനെ കാണാൻ സാധിക്കും, അവിടെ സൂര്യൻ ദിവസത്തിൽ 24 മണിക്കൂറും ദൃശ്യമായി തുടരുന്നുണ്ട്, തുടർച്ചയായ പകൽ വെളിച്ചത്തിൻ്റെ മനോഹരമായ ഒരു അനുഭവം സൃഷ്ടിക്കുന്നുണ്ട്.
നേരെമറിച്ച്, നവംബർ പകുതി മുതൽ ജനുവരി അവസാനം വരെ, നോർഡ്കപ്പ് പോളാർ നൈറ്റ് കാണാൻ സാധിക്കുന്നു, അവിടെ സൂര്യൻ ചക്രവാളത്തിന് മുകളിൽ ഉദിക്കാതെ ആഴ്ചകളോളം ആ ഒരു പ്രദേശത്തെ ഇരുളിലേക്ക് മായ്ച്ചു കളയാറുണ്ട്..”ഗ്ലോബ് സ്മാരകം” നോർഡ്കാപ്പിൻ്റെ ഏറ്റവും മികച്ച ചിഹ്നങ്ങളിലൊന്നായാ ണ് അറിയപ്പെടുന്നതും, ഇത് “ലോകാവസാനം” അടയാളപ്പെടുത്തുന്നു. ഫോട്ടോകൾക്കുള്ള ഒരു അതിമനോഹരമായ ഫ്രെയിമാണ് ഇത്.
“പക്ഷിനിരീക്ഷണ സങ്കേതം ” സമീപത്തുള്ള, ഗ്ജെസ്വാർസ്റ്റപ്പൻ നേച്ചർ റിസർവ് നോർവേയിലെ ഏറ്റവും വലിയ കടൽപ്പക്ഷി കോളനികളിലൊന്നാണ്, അതിൽ പഫിനുകൾ, ഗാനെറ്റുകൾ, കടൽ കഴുകന്മാർ എന്നിവ ഉൾപ്പെടുന്നണ്ട്. തണുത്ത വേനൽക്കാലവും കഠിനവും കാറ്റുള്ളതുമായ ശൈത്യകാലവും ഇവിടുത്തെ കാലാവസ്ഥയാണ്. വടക്കൻ അക്ഷാംശം ഉണ്ടായിരുന്നിട്ടും, ഗൾഫ് സ്ട്രീം താപനിലയെ ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ട്. അതേ അക്ഷാംശത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇതിനെ മിതമായതാക്കുന്നു. പരമ്പരാഗതമായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന തദ്ദേശീയരായ ആളുകൾ, നോർഡ്കാപ്പിൻ്റെ സാംസ്കാരിക സമ്പന്നതയ്ക്ക് സംഭാവന നൽകിക്കൊണ്ട് ചുറ്റുമുള്ള പ്രദേശങ്ങളിൽ റെയിൻഡിയർ കൂട്ടത്തെ വളർത്തുന്നുണ്ട്. ഇവിടെ നിന്നാണ് ലേകത്തിൽ 50 ശതമാനം സാൽമാൻ മത്സ്യങ്ങളും ലഭിക്കുന്നത്. കിംഗ് ക്രാബ് ഇവിടുത്തെ വളരെ പ്രധാന ഭക്ഷണമാണ്.
Story Highlights ;Norve beauty