ഇന്ത്യയുടെ കോഫീ ക്യാപിറ്റൽ കൂടിയായ ചിക്കമഗളൂർ അറിയേണ്ട ഒരു അനുഭവം തന്നെയാണ്. ആദ്യത്തെ കാഴ്ചകൾ നേരെ മലമുകളിലേക്കാണ്,
കാപ്പി തോട്ടങ്ങൾക് നടുവിലൂടെ ഹെയർ പിൻ വളവുകൾ താണ്ടി, സീതലായന ഗിരിയിലേക്കു പോകുന്ന യാത്ര വളരെ മനോഹരമാണ്.
അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് നാല് കിലോമീറ്ററോളം നീളമുള്ള ട്രെക്കിങ് പാതയാണ്. കോടമഞ്ഞും ആസ്വദിച്ചുള്ള നടത്തം കേറി ചെല്ലുന്നത് 6300.17 അടി ഉയരത്തിലുള്ള ക്ഷേത്രത്തിലേക്കാണ്, കോടമഞ്ഞിൽ പൊതിഞ്ഞ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ മനോഹരമായ ഒരു അനുഭവം തീർക്കും. അവിടെ നിന്നുള്ള യാത്ര ഹോന്നമനെ വെള്ളചാട്ടത്തിലേക്ക് ആണ്.
ഇവിടെയും വിനോദസഞ്ചാരികളുടെ വലിയ തിരക്ക് കാണാം. അടുത്തത് ബാബ ബുധാൻ ഗിരിയിലെ Z പോയിന്റ്-ലേക്കാണ് . കോടയും കാറ്റും മഴയും നിറഞ്ഞു നിൽക്കുന്ന കുന്നിൻ മുകളിൽ പറന്നു പോവാതിരിക്കാൻ കഠിനശ്രമം തന്നെ നടത്തേണ്ടി വരും. അവിടെ നിന്ന് കുന്നിറങ്ങിയാൽ ദത്തപീഠവും സന്ദർശിച്ച് നേരെ ചിക്കമഗളൂരിലേ കോഫിയുടെ പ്രഭവ കേന്ദ്രമായ സിരി കഫെയിലേക്ക് എത്താം. അവിടുത്തെ കോഫിയുടെ രുചി ഒരു പ്രത്യേക രുചി തന്നെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും കുടിച്ചിരിക്കേണ്ട അതിമനോഹരമായി രുചി.
അതിമനോഹരമായി നിരവധി കാഴ്ചകളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഈ മനോഹരമായ ജില്ല വിനോദസഞ്ചാരികളുടെ മനസ്സിൽ വലിയൊരു കാഴ്ചകൾ തന്നെയാണ്. അയനകര തടാകം, ഭദ്രവന്യജീവി സങ്കേതം, ഭദ്ര ഡാം തുടങ്ങിയവയൊക്കെ ഇവിടെ വിനോദസഞ്ചാരികളുടെ മനസ്സിൽ വലിയ കാഴ്ച അനുഭവം തന്നെ നിറയ്ക്കും. പൊതുവേ മിതമായതും തണുത്തതുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ചൂട് അനുഭവപ്പെടുന്നില്ല. ശൈത്യകാലത്ത് പോലും ഇവിടെ മിതമായ ഒരു കാലാവസ്ഥയാണ്. ഇവിടേക്ക് എത്താൻ ഗതാഗത മാർഗ്ഗങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്തുകയും ചെയ്യുന്നുണ്ട്. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
Story Highlights ; chickamagalur