പ്രണയമഴ
ഭാഗം 52
എഴുന്നേറ്റു വാ ഹരി… നമ്മമൾക്ക് ഒരുമിച്ചു കഴിക്കാം….”ഗൗരി അവനെ പ്രതീക്ഷയോടെ വിളിച്ചു.
“എനിക്ക് വേണ്ട ഗൗരി… തനിക്ക് വേണമെങ്കിൽ പോയി കഴിച്ചിട്ട് വാ…”
അവൻ ഒരു വശത്തേയ്ക്ക് ചെരിഞ്ഞു കിടന്നു..
അല്പം കഴിഞ്ഞപ്പോൾ റൂമിലെ ലൈറ്റ് അണഞ്ഞു..
ഗൗരിയും വന്നു അവന്റെ അരികത്തായി കിടന്നു.
ഹരി തന്റെ ഒപ്പം വരും എന്ന് ആണ് അവൾ കരുതിയത്..
പക്ഷെ….
ഹരിയോട് ഒന്ന് തുറന്ന് സംസാരിക്കാൻ കൂടി പറ്റുന്നില്ല…
എന്തെങ്കിലും ഒരു പോം വഴി കണ്ടേ തീരു എന്ന് അവൾ തീർച്ചപ്പെടുത്തി.
********
ഡോൺ ആണെങ്കിൽ തന്നോട് അങ്ങനെ പറഞ്ഞതിന്റെ വേദനയിൽ ആണ് അമ്മാളു.
അവനു ഒരു ശല്യം ആകാതെ പോകാൻ… താൻ അതിനു അവനെ ശല്യം ചെയ്യാൻ പോയോ. ഹോസ്പിറ്റലിൽ അവന്റെ സുഖം വിവരം തിരക്കാൻ പോകുന്നത് ശല്യം ആണോ. അവനെ കാണാൻ ഉള്ള ആഗ്രഹത്തോടെ അല്ലെ താൻ ചെല്ലുന്നത്. അതിന് അങ്ങനെ ഒക്കെ ആണോ പറയുന്നത്. മമ്മിയും തന്നെ ഒഴിവാക്കി..
ആഹ്… പക്ഷെ ഒരു കാര്യം ഉറപ്പ് ആണ്..
ഡോൺ എന്തൊക്ക പറഞ്ഞാലും കാണിച്ചാലും താൻ തോൽക്കില്ല..
ഇനിയും പോകും..
അങ്ങനെ വിട്ടാലും പറ്റില്ലല്ലോ..
അമ്മാളു എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തി.
നാളെയും പോകണം..
മറ്റന്നാൾ സാറ്റർഡേ ആയതു കൊണ്ട് അവന്റെ റിലേറ്റീവ്സ് ആരെങ്കിലും ഒക്കെ വരും..
അപ്പോൾ പിന്നെ അത് തനിക്കൊരു ബുദ്ധിമുട്ട് ആകും.
അവൾ അതുകൊണ്ട് കാലത്തു തന്നെ പോകാൻ തീരുമാനിച്ചു കണ്ണുകൾ അടച്ചു.
********
പാതിരാവ് കഴിഞ്ഞിട്ടും ഗൗരി ഉറങ്ങാതെ കിടക്കുക ആണ്.
തല വെട്ടി പൊളിക്കുന്ന തലവേദന..
ചെറുതായി പനിക്കുന്ന പോലെ ഉണ്ട്.
അവൾ ബെഡിൽ നിന്നു എഴുനേറ്റു.
അല്പം മുൻപ് ഗുളിക എടുത്തു കഴിച്ചത് ആണ്.
പക്ഷെ കുറയുന്നില്ല..
ചിലപ്പോൾ പനി യുടെ ആരംഭം ആയതു കൊണ്ട് ആകും ഭക്ഷണം കഴിക്കാൻ വിശപ്പ് തോന്നാതെ ഇരുന്നത്.
അവൾ കുറച്ചു വെള്ളം എടുത്തു കുടിച്ചു.
ഹരിക്ക് വേണ്ടി എന്നും അമ്മ ചെറു ചൂട് വെള്ളം എടുത്തു ഫ്ലാസ്കിൽ കൊണ്ട് വന്നു വെയ്ക്കുന്നത് ആണ്.
അത് കുടിച്ചിട്ട് അവൾ വീണ്ടും ബെഡിൽ വന്നു കിടന്നു.
അവൾ നോക്കിയപ്പോൾ കണ്ടു വളരെ ശാന്തൻ ആയി കിടന്നു ഉറങ്ങുന്ന ഹരിയെ..
ചെറുതായ് ഇളകുന്ന അവന്റെ മുടിയിഴകളെ മെല്ലെ തലോടാൻ അവൾക്ക് തോന്നി….
പതിയെ അവൾ കൈ നീട്ടി അവന്റെ നെറ്റിയിലേക്ക് പറന്നു കളിക്കുന്ന മുടിയെ മാടി ഒതുക്കി.
അവന്റെ വിരൽ തുമ്പിൽ അവൾ മെല്ലെ ചുണ്ടുകൾ ചേർത്തു.
പെട്ടന്ന് അവൻ കണ്ണ് തുറന്ന്.
തന്നോട് ചേർന്ന് കിടക്കുന്ന ഗൗരിയെ കണ്ടതും അവൻ അവളെ തുറിച്ചു നോക്കി.
ഗൗരിയും പെട്ടന്ന് വല്ലാതെ ആയി.
“എന്താ “അവൻ ചോദിച്ചു.
“അത്.. അത് പിന്നെ.. തല.. തല വേദന ആണ്… പനിയും ഉണ്ട്…”അവളെ വിക്കി.
“ഹ്മ്മ്…. ടാബ്ലറ്റ് എടുത്തു കഴിക്ക്…”
“കഴിച്ചു ”
“ഹോസ്പിറ്റലിൽ പോകാം.. നേരം വെളുക്കട്ടെ…”അതും പറഞ്ഞു കൊണ്ട് അവൻ മറു സൈഡിലേക്ക് ചെരിഞ്ഞു കിടന്നു.
ഗൗരി പിന്നെയും ഉറങ്ങാതെ കിടക്കുക ആയിരുന്നു.
നേരം പുലർന്നപ്പോൾ ആണ് അവൾ ഒന്ന് കണ്ണടച്ചത്.
ഹരി എല്ലാ ദിവസവും കൃത്യം 5മണിക്ക് ഉണരും..
അന്നും അവന്റെ പതിവ് തെറ്റിയില്ല.
അവൻ ഉണരും മുൻപ് ഗൗരി എഴുനേറ്റ് കുളിക്കുന്നത് ആണ്…
ഹരി കട്ടിലിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ആണ് കാണുന്നത് അവന്റെ വയറിൽ പുണർന്നു ഇരിക്കുന്ന ഗൗരിയുടെ വെളുത്തു കൊല്ന്നനെ ഉള്ള ഗൗരിയുടെ വലം കൈ..
അവൻ നേരെ കിടന്നു..
തന്നെ പറ്റി ചേർന്ന് കിടക്കുന്നവളെ ഒന്ന് കൂടിനോക്കി..
ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം.
ഇത്രയും ദിവസം തന്നെ ഒന്ന് നോക്കുക പോലും ചെയ്യഞ്ഞവൾ ആണ്..
അവൻ കൈ എടുത്തു മാറ്റിയിട്ട് എഴുനേറ്റു പോകാൻ തുടങ്ങി….
അപ്പോൾ അവൾ കുറച്ചു കൂടെ തന്നിലേക്ക് ചേർന്ന് വന്നു.അവന്റെ തോളിൽ മുഖം പൂഴ്ത്തി കിടക്കുക ആണ്…
എന്നിട്ട് ഒന്നുടെ അവളുടെ പിടുത്തം മുറുക്കി.
അവൻ വീണ്ടും കൈ എടുത്തു മാറ്റാൻ നോക്കി..
അവളുടെ ചുട് നിശ്വാസം അവന്റെ കഴുത്തിൽ തട്ടി..
പ്രാവ് കുറുകും പോലെ കുറുകി കൊണ്ട് തന്നെ പറ്റി ചേർന്ന് കിടക്കുന്നവളെ ഹരി ഒന്നുടെ നോക്കി..
ഇവൾ ഉറക്കത്തിൽ സംസാരിക്കുമോ….. ഇതുവരെ താൻ കെട്ടിട്ടില്ലല്ലോ….
അവൻ ഓർത്തു.
പെട്ടന്ന് ആണ് ഹരിക്ക് തോന്നിയത്.. ഗൗരിയെ വല്ലാത്ത ചൂട്…. നല്ല പനി ആണല്ലോ…
അവൻ കൈ എടുത്തു നെറ്റിമേൽ വെച്ചു.
. പൊള്ളുന്ന ചൂട്..
രാത്രിയിൽ പനി ആണെന്ന് പറഞ്ഞത് അവൻ അപ്പോൾ ഓർത്തു.
ഗൗരി…. ഗൗരി…
അവൻ അവളെ തട്ടി വിളിച്ചു.
. അവൾ പക്ഷെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് വീണ്ടും ചുരുണ്ടു കൂടി.
ഗൗരി… ഗൗരി…
അവൻ കിടക്കയിൽ നിന്നു എഴുനേറ്റ്.
ഗൗരി…. എടൊ….എഴുന്നേൽക്കു…. ഹോസ്പിറ്റലിൽ പോകാം… നല്ല പനി ഉണ്ടല്ലോ… ഹരി ദൃതി കൂട്ടി.
അവൻ താഴേക്ക് വേഗം ഇറങ്ങി ചെന്നു അമ്മയെ വിളിച്ചു..
ദേവി വന്നു നോക്കിയപ്പോളും ഗൗരിയെ ചുട്ടു പൊള്ളുക ആണ്.
ഈശ്വരാ… നല്ല ചൂട് ആണല്ലോ.
ദേവിയും ഹരിയും കൂടി അവളെ താങ്ങി ഇരുത്തി..
“മോളേ… ഗൗരി… എഴുന്നേൽക്കു… നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം…”
ദേവി പറഞ്ഞു.
“വേണ്ടമ്മേ… ഗുളിക കഴിച്ചത് ആണ്.. കുറഞ്ഞോളും…”
അവൾ വിസമ്മതിച്ചു.
“അമ്മേ….. അമ്മ വേഗം റെഡി ആകു.. നമ്മൾക്ക് ഡോക്ടറേ കണ്ടിട്ട് മരുന്ന് മേടിക്കാം…”
“ഞാൻ വരുന്നില്ല ഹരി… എനിക്ക് എങ്ങും പോകണ്ട… ഇത് കുറഞ്ഞോളും ….”അവളുടെ കണ്ണുകൾ ചുവന്നു കിടക്കുക ആണ്..
നന്നായി കരഞ്ഞിരിക്കുന്നു എന്ന് അത് കാണുന്ന ആർക്കും തോന്നും.
“മോനെ…. നീ മോളെയും കൂട്ടി ചെല്ല്… പോയി മരുന്ന് മേടിക്ക്…എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. അമ്മ വരാം..”ദേവി മനഃപൂർവം ഒഴിവായതു ആണെന്ന് അവനു തോന്നി.
പിന്നീടു അവർ രണ്ടാളും കൂടി മരുന്ന് മേടിക്കുവാനായി പോകാൻ ഇറങ്ങി.
അവളെയും ചേർത്തു പിടിച്ചു അവൻ ഹോസ്പിറ്റൽ വരാന്തയിൽ കൂടി നടന്നു..
“ഗൗരി… തന്നെ വിറക്കുന്നു… എന്താ ഒട്ടും വയ്യേ….”
“ഹേയ്… കുഴപ്പമില്ല…. മാറിക്കോളും…”അവൾ പിറുപിറുത്തു…
നടക്കാൻ പറ്റുമോ….
മ്മ്.. കുഴപ്പമില്ല ഹരി…
“ബോഡി നല്ല വീക്ക് ആണല്ലോ.. എന്ത് പറ്റി…. ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ….”ഡോക്ടർ ചോദിച്ചു.
“അത്.. ഒന്ന് രണ്ടു യാത്രകൾ ഉണ്ടായിരുന്നു… അതാണ്….”
ഹരി ആണ് ഡോക്ടറോട് പറഞ്ഞത്.
“ഒക്കെ… വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി…”
“ടു വീക്സ്…”
“ഓക്കേ.. എന്തായാലും നമ്മൾക്ക് ഡ്രിപ്പ് ഇടാം.. പിന്നെ ഹാഫ് ഡേ ഇവിടെ കിടക്കട്ടെ.. എന്നിട്ട് നോക്കട്ടെ കെട്ടോ…”ഡോക്ടർ എന്തൊക്കെയോ മരുന്ന് കുറിച്ച്.
“ബിപി ഇത്തിരി ഉണ്ടല്ലോ… എന്ത് പറ്റി… ഇതിന് മാത്രം ടെൻഷൻ…”
ഡോക്ടർ ഒന്ന് പുഞ്ചിരി തൂകി.
എന്നിട്ട് ഫയൽ അടുത്ത് നിന്ന നേഴ്സ് നു കൈ മാറി..
ഹരി അമ്മയോട് വിവരങ്ങൾ ഒക്കേ വിളിച്ചു അറിയിച്ചു.
ഉച്ച ആകുമ്പോൾ എത്തില്ലേ മോനെ… ഇനി അമ്മ വരണോ…. “?
“ആഹ് കുഴപ്പമില്ല അമ്മേ.. വരണ്ട… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം “അവൻ കാൾ കട്ട് ചെയ്തു.
ദേവി മനഃപൂർവം പോകാതെ ഇരുന്നത് ആണ്.. അവർ തമ്മിൽ അടുക്കുവാൻ.. അത് ഹരിക്ക് മനസിലാക്കുകയും ചെയ്തു.
ഫ്ലൂയിട് തീർന്ന് കഴിഞ്ഞപ്പോൾ അവൾക്ക് കഴിക്കാനായി അവൻ ദോശ മേടിച്ചു കൊണ്ട് വന്നു.
ഗൗരി സാവധാനം അതിൽ ഒരെണ്ണം എടുത്തു കഴിച്ചു.
“ഹരി… ഓഫീസിൽ പോകണമെങ്കിൽ പൊയ്ക്കോ കെട്ടോ.. ഞാൻ എന്റെ അമ്മയെ വിളിച്ചു കൂട്ട് നിർത്താം…”
“ഹ്മ്മ്… സാരമില്ല… ഉച്ച ആകുമ്പോൾ പോകാം…”
അവൻ വെളിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“ഹരി.. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ “?
“അത് ഒന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല ഗൗരി…. ഹരി കുളിച്ചോ, കഴിച്ചോ എന്ന് ഒക്കെ തിരക്കാൻ ആണോ ഈ ഹോസ്പിറ്റലിൽ വന്നു കിടക്കുന്നത്…. മര്യാദക്ക് റസ്റ്റ് എടുത്തു കിടക്കു….”അവൻ ഫോണും ആയി വെളിയിലേക്ക് ഇറങ്ങി.
ഗൗരിയുടെ മുഖം താഴ്ന്നു…
കണ്ണുകൾ പിന്നെയും നിറഞ്ഞു തൂകുന്നു..
ഒരു നേഴ്സ് കയറി വന്നപ്പോൾ പെട്ടന്ന് അവൾ കണ്ണീർ തന്റെ വലം കൈ കൊണ്ട് തുടച്ചു.
ഹരി അപ്പോൾ തന്റെ ഫോണും ആയി വെറുതെ അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരിക്കുക ആണ്…..
തലേ ദിവസം അഭി അയച്ച മെസ്സേജ് അവൻ എടുത്തു നോക്കി.
ആ ഓഡിയോ ക്ലിപ്പ് അപ്പോളും തന്റെ ഫോണിൽ കിടപ്പുണ്ട്… ഗൗരി അവനോട് പറഞ്ഞ ഓരോ വാചകങ്ങളും അവൻ ഓർത്തു..
എന്തായാലും തനിക്ക് ഇപ്പോൾ മുൻപത്തെ പോലെ വിഷമം ഒന്നും ഇല്ല.. ഗൗരിയെ തന്റേത് ആക്കണം എന്ന് ആഗ്രഹവും ഇല്ല..
അവൾക്ക് വിധിച്ചത് അഭി ആണ്…
സ്നേഹിക്കുന്നവർ ആണ് ഒന്നാകേണ്ടത്. അതുകൊണ്ട് അവർ തമ്മിൽ ചേരട്ടെ..
രാവിലെ തന്നെ കെട്ടിപിടിച്ചു കിടന്ന ഗൗരിയുടെ മുഖം അവനിലേക്ക് ഓടി എത്തി.
കടുത്ത പനി ഉണ്ടായിരുന്നു അവൾക്ക്.. ഒരുപക്ഷെ ക്ഷീണം കൊണ്ട് ആവാം….
വെറുതെ ഓരോന്ന് ആലോചിച്ചു അവൻ ഇരിക്കുക ആണ്…
ഗൗരി റൂമിൽ തനിച്ചാണല്ലോ..
എന്തെങ്കിലും ആവശ്യം വന്നാലോ..
അവൻ റൂമിലേക്ക് ചെന്നു.
അവൾ കട്ടിലിൽ കിടക്കുക ആണ്.
ഡോക്ടർ പറഞ്ഞത് ശരി ആണ്… ഗൗരി നന്നായി ക്ഷീണിച്ചിരുന്നു.
കണ്ണുകൾ ഒക്കെ കുഴിഞ്ഞു,..
അവൻ കയറി വന്നപ്പോൾ അവൾ എഴുനേറ്റു.
“ടോ.. അടങ്ങി കിടക്കു…. എന്തിനാ എഴുനേൽക്കുന്നത്..”
“പോകാം ഹരി.. എനിക്ക് ഇപ്പോൾ കുഴപ്പമില്ല….”
അവൾ ഷോൾ എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് അവനോട് പറഞ്ഞു.
“ഉച്ച ആയിട്ടേ വിടുവൊള്ളൂ… പനി ഇപ്പോൾ എങ്ങനെ ഉണ്ട്…”
“കുഴപ്പമില്ലന്നെ… നമ്മൾക്ക് പോകാം…”
“മ്മ്.. പോകാം… താൻ അവിടെഇരിക്കൂ…… എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.”അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.
അപ്പോഴാണ് ഗൗരി യും ഓർത്തത് ഹരിയോട് ഒന്ന് തുറന്ന് സംസാരിക്കാൻ അവസരം നോക്കി ഇരിക്കുക ആയിരുന്ന് താനും..
ഇപ്പോൾ എല്ലാം തുറന്ന് പറയാം എന്ന് അവളും തീരുമാനിച്ചു.
“എന്താണ് ഹരി… ”
“മ്മ്… എന്താ ഇത്രയും ബിപി കൂടിയത്.. തനിക്ക് അതിന് മാത്രം ടെൻഷൻ ഉണ്ടോ…”
“ഇല്ലന്നേ… അത് ആ ഡോക്ടർ വെറുതെ….”
“ഹേയ്… ഡോക്ടർ വെറുതെ അങ്ങനെ പറഞ്ഞത് ഒന്നും അല്ല… തന്റെ മനസ്സിൽ ഒരുപാട് ടെൻഷൻ ഉണ്ട് എന്ന് എനിക്ക് അറിയാം…
എടൊ…നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ…ഞാൻ ഇത് ഒന്നും അറിഞ്ഞിരുന്നില്ല…. അതുകൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്…വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടായി..
താൻ പോലും എന്നോട് എനിക്ക് ഒരാളെ ഇഷ്ടം ആണ് എന്നും അയാളോട് ഒപ്പം പോകും എന്നും ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഒരിക്കൽ പോലും കരുതിയില്ല അത് അഭി ആണെന്ന്…
.ആഹ്…..എന്തായാലും കഴിഞ്ഞത് കഴിഞ്ഞു…. ഇനി അത് ഒന്നും ഓർത്തു വിഷമിക്കണ്ട… അഭി പാവം ആണെടോ… തനിക്ക് യോജിച്ചവൻ അവനാണ്…. അവനു കാര്യങ്ങൾ ഒക്കെ അറിയാമല്ലോ….ഇനി ഒരു വർഷം ഒന്നും താൻ കാത്തിരിക്കണ്ട… എന്തായാലും അസുഖം കുറഞ്ഞു കഴിഞ്ഞു താൻ തന്റെ വീട്ടിലേക്ക് പൊയ്ക്കോ…ഇനി അവിടെ നിൽക്കുന്നത് ശരി അല്ല മ്മ്. നാളെ ഒരിക്കൽ അഭിയുടെ വിട്ടുകാരിൽ നിന്നു തനിക്ക് ഒരു കുത്തുവാക്ക് കേൾക്കാൻ ഇട വരരുത്….അതുകൊണ്ട് പറഞ്ഞത് ആണ് കെട്ടോ…ഞാൻ എന്റെ വീട്ടിൽ എല്ലാവരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കിക്കൊള്ളാം…വെറുതെ ഗൗരി ഇനി ഓരോന്ന് ഓർത്തു വിഷമിച്ചു ബിപി കൂട്ടണ്ട കെട്ടോ..
പിന്നെ എനിക്ക് തന്നോട് കാലു പിടിച്ചു മാപ്പ് പറയണം എന്ന് ഉണ്ടെടോ.. സത്യം….
ഞാൻ കാരണം നിങ്ങൾ വെറുതെ…. എന്ത് ചെയ്യാനാ….. എന്റെ ജാതക ദോഷം ആവും… അല്ലെങ്കിൽ ജന്മം നൽകിയ അച്ഛനും അമ്മയും ഒരുമിച്ചു പോകുമോ….. ആരെങ്കിലും ഒരാളെ ദൈവം എനിക്ക് കൂട്ടായി തന്നില്ല….
ഒരു നിമിഷം അവൻ നിശബ്ദൻ ആയി…
എനിവേ…. ഗൗരി…
. ഞാൻ ഉണ്ടാവും നിങ്ങളുടെ കൂടെ… എന്നും തന്റെ നല്ല ഒരു സുഹൃത്തു ആയിട്ട്… ഓക്കേ…”
ഹരി പറയുന്നത് കേട്ട് ഗൗരി ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു..
ഗൗരി…..
ഹരി അവളെ വിളിച്ചു …
താൻ എന്താണ് ഒന്നും പറയാത്തത്… ഞാൻ വിചാരിച്ചു തന്നോട് ഇത് ഒക്കെ പറയുമ്പോൾ തനിക്ക് സന്തോഷം ആകും എന്ന് ആണ്……
ഗൗരി മെല്ലെ മുഖം ഉയർത്തി… എന്നിട്ട് ഹരിയെ നോക്കി…
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടു അവൻ ഒന്ന് പകച്ചു..
“എന്താടോ… എന്ത് പറ്റി… താൻ എന്തിനാ കരയുന്നത്…”
ഗൗരി പക്ഷെ അവനോട് ഒന്നും പറയാതെ ഇരുന്നു വിങ്ങി കരഞ്ഞു..
ഗൗരി…. എടൊ… എന്തെങ്കിലും ഒന്ന് പറയു…. തനിക്ക്… തനിക്ക് അഭിയോട് സംസാരിക്കണോ… ഞാൻ വിളിച്ചു തരാം…. അവൻ ഫോൺ പോക്കറ്റിൽ നിന്നു എടുത്തു….
തുടരും…