Literature

പ്രണയമഴ ഭാഗം 53/pranayamazha part 53

പ്രണയമഴ

ഭാഗം 53

 

 

ഗൗരി…..

 

 

ഹരി അവളെ വിളിച്ചു …

 

താൻ എന്താണ് ഒന്നും പറയാത്തത്… ഞാൻ വിചാരിച്ചു തന്നോട് ഇത് ഒക്കെ പറയുമ്പോൾ തനിക്ക് സന്തോഷം ആകും എന്ന് ആണ്……

 

 

ഗൗരി മെല്ലെ മുഖം ഉയർത്തി… എന്നിട്ട് ഹരിയെ നോക്കി…

 

 

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടു അവൻ ഒന്ന് പകച്ചു..

 

“എന്താടോ… എന്ത് പറ്റി… താൻ എന്തിനാ കരയുന്നത്…”

 

ഗൗരി പക്ഷെ അവനോട് ഒന്നും പറയാതെ ഇരുന്നു വിങ്ങി കരഞ്ഞു..

 

ഗൗരി…. എടൊ… എന്തെങ്കിലും ഒന്ന് പറയു…. തനിക്ക്… തനിക്ക് അഭിയോട് സംസാരിക്കണോ… ഞാൻ വിളിച്ചു തരാം…. അവൻ ഫോൺ പോക്കറ്റിൽ നിന്നു എടുത്തു….

 

 

വേണ്ട ഹരി… എനിക്ക് അഭിയേട്ടനോട് ഒന്നും സംസാരിക്കേണ്ട…

 

പിന്നെ.. പിന്നെ എന്തിനാണ് താൻ കരയുന്നത്… എന്താടോ… എന്താ തനിക്ക് ഇത്രയും വിഷമം….

 

 

ഒന്നുമില്ല ഹരി.. നമ്മൾക്ക്… നമ്മൾക്ക് പോകാമായിരുന്നു.. എനിക്ക് ഇപ്പോൾ ഓക്കേ ആയല്ലോ… ”

 

“മ്മ്.. ഞാൻ ഡോക്ടറേ കണ്ടിട്ട് വരാം… താൻ കിടന്നോളു…”

 

അവൻ റൂമിൽ നിന്നും ഇറങ്ങി പോയി..

 

 

 

 

*******

 

 

അന്നും പതിവ് പോലെ അമ്മാളു ഡോണിനെ കാണാനായി ഹോസ്പിറ്റലിൽ പോയിരുന്നു.

 

മമ്മി അവിടെ ഉണ്ടാവരുത്… ആ ഒരു പ്രാർത്ഥന മാത്രമേ അവൾക്ക് ഒള്ളൂ… അവൾ ചെന്നപ്പോൾ മമ്മി റൂമിൽ ഇല്ലായിരുന്നു.

 

“ഹായ് ഡോൺ…ഗുഡ് മോർണിംഗ്…”

 

അവൾ ഡോണിന്റെ അടുത്തേക്ക് ചിരിയോടെ ചെന്ന്.

 

 

അവൻ അവളെ മൈൻഡ് ചെയ്യാതെ കിടക്കുക ആണ്….

 

 

“ഓഹ്… എന്താണ് സാറെ ഇത്രയും ഗൗരവം….. ഒന്ന് ചിരിക്കെടാ… ഞാൻ കഷ്ടപ്പെട്ട് തന്നെ ഒന്ന് കാണാൻ വേണ്ടി ഓടി വന്നത് അല്ലെ….”

 

 

അവൾ ഒരു ചെയർ എടുത്തു അവന്റെ അടുത്തേക്ക് ഇട്ടു.

 

“മാളു…. ഞാൻ പറഞ്ഞത് അല്ലെ തന്നോട് വരരുത് എന്ന്…. എന്നിട്ട് എന്തിനാ പിന്നെയും…. മമ്മി ഇപ്പോൾ വരും.. താൻ പോകാൻ നോക്ക്…”

 

 

“ഓഹ്… മമ്മി വന്നോട്ടെ.. അതിനെന്താ…. ഞാൻ പെട്ടന്ന് പോയ്കോളാം…..”

 

അവൾ അവന്റെ കൈ എടുത്തു മെല്ലെ തലോടി..

 

അവൻ പക്ഷെ കൈ വലിച്ചു മാറ്റി.

 

 

“ഹോ… എന്താ ഇത്രയും ജാഡ….”

 

അവൾ മുഖം കൂർപ്പിച്ചു..

 

“മാളു…. താൻ പോകാൻ നോക്ക്.. മമ്മി വരും…”

 

“മമ്മി വന്നോട്ടെ… മമ്മിയെ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ…”

 

 

അവൾ രണ്ടും കല്പിച്ചു ആണ് വന്നത് എന്ന് അവനു തോന്നി.

 

“കാലിനു വേദന ഉണ്ടോ….”

 

 

“ഇല്ല….”

 

 

“എന്ന് ആണ് ഡിസ്ചാർജ് ആകുന്നത്….”

 

“രണ്ടു ദിവസത്തിന് ഉള്ളിൽ പോകും…”

 

. “അയ്യോ… അപ്പോൾ ഞാൻ എങ്ങനെ കാണും…. ഇനി എന്ന് വരും കോളേജിലേക്ക്…”

 

 

“ഞാൻ പഠനം നിർത്തി…. ഇനി ഈ നാട്ടിലേക്ക് ഇല്ല…”

 

 

“അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും…. എനിക്ക് കാണാതെ ഇരിക്കാൻ പറ്റില്ല….”

മാളു വിന്റെ ശബ്ദം ഇടറി..

 

 

“മാളു….. എടൊ… ഞാൻ തന്നോട് പറഞ്ഞില്ലേ എനിക്ക് അങ്ങനെ ഒന്നും

…”

 

“ദേ… മനുഷ്യാ… ഞാൻ കുറെ ആയി കേൾക്കാൻ തുടങ്ങിയിട്ട്….. നിങ്ങൾക്ക് എന്നോട് ഇഷ്ടം ഇല്ലന്ന് പറഞ്ഞാലും എനിക്ക് നിങ്ങളെ ഇഷ്ടം ആണ്…. നിങ്ങൾ എന്നെ എത്രത്തോളം വെറുക്കുന്നോ അത്രത്തോളം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു….. അല്ല പിന്നെ….”

 

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി കൊഞ്ഞനം കുത്തി..

 

 

അത് കണ്ടതും സത്യത്തിൽ അവനും ചിരിച്ചു പോയി…

 

 

അത്രയ്ക്ക് നിഷ്കളങ്കയായി ആണ് അവളുടെ ഓരോ മറുപടിയും…

 

 

എന്റെ മാതാവേ… ഇവളേ എങ്ങനെ ഞാൻ പിരിയും….. പാവം….. അവൻ മനസിൽ ഓർത്തു..

 

“ഡോൺ…..”

 

മാളു പിന്നെയും അവനെ വിളിച്ചു.

 

“എന്താടോ…..”

 

 

“ഡോൺ…. സത്യം പറ… എന്നെ… എന്നെ ഇയാള് സ്നേഹിച്ചിട്ടില്ലേ… ഒരിക്കൽ പോലും… ഡോൺ എന്നെ ഒഴിവാക്കാനായി പറയരുത്….. മറുപടി സത്യസന്തം ആയിരിക്കണം…. അത് മാത്രമേ ഒള്ളൂ എന്റെ അപേക്ഷ… ഞാൻ ഡോണിന്റെ കണ്മുന്നിൽ പോലും വരില്ല… സത്യം…. പക്ഷെ എന്നോട് പറയണം എന്നെ സ്നേഹിച്ചിരുന്നില്ല എന്ന്….അത് പറഞ്ഞാൽ ഞാൻ ഇവിടെ നിന്നു പോയ്കോളാം… ഒരിക്കലും ഒരു ശല്യം ആകാൻ പിന്നെ ഈ മാളവിക വരില്ല…”

 

 

ഇടറിയ ശബ്ദത്തിൽ മാളു പറഞ്ഞു.

 

 

ഡോണും ഓർത്തു അവളോട് കാര്യങൾ ഒക്കെ തുറന്നു പറയാം എന്ന്…. പാവം അല്ലെ അവൾ..

 

“മാളു…. എടൊ…. ഞാൻ പറയുന്നത് താൻ ശ്രെദ്ധിച്ചു കേൾക്കണം…എടുത്തു ചാടി പുറപ്പെടുന്നതിനു മുൻപ് എനിക്ക് പറയാൻ ഉള്ളത് മുഴുവൻ താൻ ക്ഷമയോട് കേൾക്കണം… പറ്റുമോ….”

 

 

“മ്മ്… പറ്റും… അതിനല്ലേ ഞാൻ ഓടി വന്നത്… ഡോൺ എന്നോട് പറയണം… ഡോണിനു വെറും ഒരു time pass ആയിരുന്നോ എന്ന്… അത് അറിഞ്ഞാൽ ഞാൻ പോയ്കോളാം…”

 

 

“മാളു…..ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് എല്ലാം കളവ് ആണ്….എനിക്ക്…. എനിക്ക് തന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആയിരുന്നു.. തന്നെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിച്ചതും ആണ്…. രണ്ടു ജാതി ആണെങ്കിൽ പോലും എല്ലാവരെയും കൊണ്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിക്കണം എന്ന് തന്നെ ആയിരുന്നു എന്റെ കണക്ക് കൂട്ടൽ… പക്ഷെ എടൊ… ആ ആക്‌സിഡന്റ്…. എന്റെ.. എന്റെ ഒരു കാലും പോയി… ഈ ഒറ്റക്കാലന്റെ കൂടെ ഉള്ള ജീവിതം തനിക്ക് ഒരു ഭാരം ആകും… തന്നെയുമല്ല ഇനി ഒരു കാരണവശാലും തന്റെ വീട്ടുകാർ നമ്മൾ തമ്മിൽ ഒരു റിലേഷൻ ഉണ്ടായാൽ പോലും വിവാഹത്തിന് സമ്മതിക്കില്ല….. നമ്മുട ഒക്കെ ഈ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെടോ ഇതെല്ലാം….. താൻ അതുകൊണ്ട് എല്ലാം മറക്കണം… ഞാൻ ഇനി കോളേജിൽ ഇല്ല…. എന്നെ കാണാതെ ഇരിക്കുമ്പോൾ താനും എല്ലാം മെല്ലെ മെല്ലെ മറന്നോളും…. തനിക്ക് ഇങ്ങനെ ഒരു ആശ തന്നതിന് തന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു… മാളു… ദയവ് ചെയ്തു താൻ ഇനി എന്നെ കാണാൻ വരരുത്.. എന്റെ അപേക്ഷ ആണെടോ… പ്ലീസ്…..”

 

ഡോൺ പറഞ്ഞു നിറുത്തി..

 

 

മാളുവിനെ അവൻ നോക്കി..

 

അവനെ തന്നെ തുറിച്ചു നോക്കി ഇരിക്കുക ആണ് അവൾ…

 

അവളുടെ ഭാവം എന്താണ് എന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ല..

 

 

 

“ഹയ്യട…. കഴിഞ്ഞോ കുമ്പസാരം…. അപ്പോൾ അതാണ് എന്റെ ഇച്ചായന്റെ പ്ലാൻ അല്ലെ…… വെറുതെ നടന്ന എന്നെ ഈ കുരുക്കിൽ ചാടിച്ചതും പോരാ… നൈസ് ആയിട്ട് അങ്ങ് ഒഴിവായി അല്ലെ മോനെ….. വിടില്ല ഞാൻ….. ”

 

“മാളു……”

 

“ആഹ്… മാളു തന്നെ…. നിങ്ങടെ മനസ്സിലിരിപ്പ് ഒന്ന് അറിയാൻ ആണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്..ഇതെന്റെ ഒരു ഡ്രാമ ആയിരുന്നു മോനെ…..”

 

 

“എടൊ ”

 

“. അതേടോ……അല്ലാതെ നിങ്ങളുടെ കണ്മുന്നിൽ പോലും വരില്ല എന്നൊക്കെ ഞാൻ പറഞ്ഞത് ഒക്കെ നുണ ആണ്.. ഞാൻ തന്നെയുംകൊണ്ടേ പോകൂ…….”

 

“ടോ… താൻ എന്താണ് പറഞ്ഞു വരുന്നത്….”

 

 

“ഞാൻ പറഞ്ഞു വരുന്നത് മനസിലായില്ലേ….. ദേ മനസിലാകുന്ന ഭാഷയിൽ ഞാൻ അങ്ങ് പറയാം… ഈ മാളവിക മേനോന്റെ കഴുത്തിൽ ഒരു താലി വീണെങ്കിൽ അത് ഈ ഡോണിന്റെ കൈ കൊണ്ട് ആയിരിക്കും… അത്രയും ഒള്ളൂ കെട്ടോ…..”

 

“ടോ…”

 

“എന്താണ് എന്റെ ഇച്ചായാ….വെറുതെ ടോ.. ടോ.. എന്ന് പറഞ്ഞു കളിക്കുന്നത്..”

 

“മാളു… വെറുതെ കളി പറയരുത്… താൻ പോകാൻ നോക്ക്…”

 

 

“ഞാൻ ഇന്ന് ക്ലാസിൽ പോകുന്നില്ല… മമ്മി ഇങ്ങോട്ട് വരട്ടെ… ”

 

“മാളു… താൻ പോകാൻ നോക്ക്..”

 

“ഞാൻ പോകും… പക്ഷെ വൈകിട്ട് 5മണിക്ക് പോകുവൊള്ളൂ… മമ്മിയെ കണ്ടിട്ട് കാര്യങ്ങൾ ഒക്കെ പറയട്ടെ….”

 

 

“മാളു… നീ എന്താണ് എന്നെ മനസിലാകാത്തത്…. ഞാൻ പറഞ്ഞില്ലേ എല്ലാം…”

 

 

“അയ്യോ…. പാവം… പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു… ഒറ്റകാലനെ എനിക്ക് ഭാരം ആകുമെന്നോ എന്തോ ഒക്കെ അല്ലെ….. ആയിക്കോട്ടെ… ഈ ഭാരം ഞാൻ അങ്ങ് ഏറ്റെടുത്തു കെട്ടോ…. മമ്മി വരട്ടെ… എന്റെ തീരുമാനം ഞാൻ മമ്മിയെ അറിയിക്കട്ടെ… എന്നിട്ട് പോയ്കോളാം… മമ്മി ഇപ്പോൾ വരില്ലേ…”

 

 

പെട്ടന്ന് അവന്റെ ഫോൺ ശബ്ധിച്ചു..

 

 

നോക്കിയപ്പോൾ മമ്മി കാളിങ്.

 

ദേ.. മമ്മി വിളിക്കുന്നു… അവൾ അത് എടുത്തു അവന്റെ കൈയിൽ കൊടുത്തു.

 

“മോനെ ഡോൺകുട്ടാ… മമ്മി ഇവിടെ എത്തി കെട്ടോ… ആഹ്… ഞാൻ വൈകുന്നേരം എത്തും… മോന്റെ ഫ്രണ്ട് വന്നോടാ…. നീ ബ്രേക്ക് ഫാസ്റ്റ് കഴിക്കണേ… ആ കുട്ടീടെ കയ്യിൽ കൊടുക്ക്… മമ്മി സംസാരിക്കാം…”

 

മമ്മിടെ സംസാരം കേട്ട് മാളു അവനെ നോക്കി ഇരുന്നു

 

“വേണ്ട മമ്മി.. അവനോട് ഞാൻ പറഞ്ഞോളാം.. ഓക്കേ ഓക്കേ… വെച്ചോ…”അവൻ പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു.

 

“ആഹ്ഹ…. അപ്പോൾ മമ്മി ഇവിടെ ഇല്ലേ…. കള്ളൻ എന്നിട്ട് എന്നോട് ഒന്നും ഇതുവരെ പറഞ്ഞില്ലാലോ…”അവൾ അവന്റെ കൈത്തണ്ടയിൽ മെല്ലെ നുള്ളി.

 

 

“എന്തെങ്കിലും കഴിച്ചോ…”? അവൾ ചോദിച്ചു

 

“ഇല്ല…. നോബിൻ വരും ഇപ്പോൾ..”

 

“ഓഹോ… നോബിൻ തന്നാലേ കഴിക്കൂ….”അവൾ പ്ലേറ്റ് എടുത്തു കഴുകി… എന്നിട്ട് അതിലേക്ക് രണ്ടു അപ്പം എടുത്തു മീതെ മുട്ട കറിയും അല്പം ഒഴിച്ച്.

 

 

ബെഡിന്റെ മുകൾ ഭാഗം അല്പം പൊക്കി വെച്ച്.. അവനു കഴിക്കാൻ പാകത്തിന്..

 

 

എന്നിട്ട് അപ്പം മുറിച്ചു അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.

 

“ഞാൻ കഴിച്ചോളാം… ഇങ്ങു തന്നേക്കു…”

 

 

“അത് താൻ ആണോ തീരുമാനിക്കുന്നത്…”അവൾ അവനെ നോക്കി കണ്ണുരുട്ടി

 

“വേഗം കഴിക്ക്…”

 

 

അവൾ കുറേശെ ആയി അവനു കൊടുത്തു.

 

അവന്റെ കണ്ണുകൾ നിറഞ്ഞതായി അവൾക്ക് തോന്നി… അത് കണ്ടതും അവൾക്കും വിഷമം വന്നു.. പക്ഷെ അവൾ അത് കണ്ടതായി ഭാവിച്ചില്ല..

 

 

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു അവനു അവൾ വെള്ളവും മരുന്നും കൊടുത്തു.

 

അവന്റെ മുഖം ഒരു ടവൽ എടുത്തു അവൾ തുടച്ചു വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു..

 

 

“മാളു….”അവന്റെ കണ്ണുകൾ അപ്പോളും നിറഞ്ഞു ഇരിക്കുക ആണ്…

 

 

“എന്താ ഡോൺ…”

 

 

“എടൊ…. ഞാൻ വീണ്ടും വീണ്ടും പറയുവാ…. ഞാൻ തനിക്ക് ഒരു ബാധ്യത ആകും…. അതുകൊണ്ട് താൻ എന്നോട് കുറച്ചു എങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ ഇതിൽ നിന്നു പിന്മാറണം…. ”

 

 

“ഡോൺ…. സത്യം ആയിട്ടും എന്റെ സ്നേഹം ആത്മാർത്ഥമായിട്ട് ആണ്… എനിക്ക്… എനിക്ക് ഡോൺ മതി…. വേറാരും വേണ്ട…. എന്നെ ഉപേക്ഷിക്കരുത്… ഞാൻ കാത്തിരുന്നോളാം… എത്ര നാൾ വേണേലും കാത്തിരുന്നോളാം… എല്ലാവരുടെയും അനുഗ്രഹത്തോടെ മാത്രമേ ഞാൻ എന്റെ ഡോണിന്റെ പെണ്ണ് ആകുവൊള്ളൂ…. അത് വരെ… അതുവരെ…. എന്നോട് ഇനി ഇങ്ങനെ ഒന്നും പറയരുത്.. അത് എനിക്ക് സഹിക്കാൻ പറ്റുല്ല…”

 

അവൾ അവന്റെ കൈകളിൽ കൂട്ടി പിടിച്ചു കരഞ്ഞു..

 

“മാളു… ഈ ജന്മം പോട്ടെടോ… അടുത്ത ജന്മം നമ്മൾക്ക് ഒന്നാവം… പ്ലീസ്…. താൻ എന്നെ ഒന്നു മനസിലാക്കൂ…”

 

 

“ഈ ജന്മവും അടുത്ത ജന്മവും ഇനി ഉള്ള എല്ലാ ജന്മങ്ങളിലും എനിക്ക് എന്റെ ഡോൺ മതി…. അല്ലാതെ ആരും വേണ്ട… ഡോൺ ഒന്നും ഓർത്തു വിഷമിക്കണ്ട…. ഈശ്വരൻ നമ്മൾക്ക് ഇങ്ങനെ ഒരു വിധി തന്നു… അത് നമ്മൾ സന്തോഷത്തോടെ സ്വീകരിച്ചു കഴിഞ്ഞു… അത്രയും ഒള്ളൂ…”

 

“എടൊ.. ഇതൊക്കെ ഇപ്പോൾ തോന്നും… കുറച്ചു കഴിഞ്ഞു ജീവിതം തുടങ്ങുമ്പോൾ ആണ് താൻ വിഷമിക്കുന്നത്…”

 

 

“മതി പറഞ്ഞത്… കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്…. ഡോൺ പറഞ്ഞത് സമ്മതിച്ചു… ഞാൻ തിരിച്ചു ഒരു ചോദ്യം ചോദിക്കട്ടെ… ഡോണിന്റെ സ്ഥാനത്തു എനിക്ക് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എങ്കിൽ ഡോൺ എന്നെ ഉപേക്ഷിച്ചു പോകുവായിരുന്നോ…”

 

അവൾ അവനെ നോക്കി…

 

 

അവൻ പക്ഷെ ഒന്നു മിണ്ടിയില്ല…

 

 

പറയു ഡോൺ….എന്നെ ഉപേക്ഷിച്ചു പോകുമായിരുന്നൊ.. ആഹ് ചിലപ്പോൾ പോയേനെ അല്ലെ…. ഡോൺ പറഞ്ഞപോലെ ഞാൻ ഒരു ഭാരം ആകുന്നതിലും ഭേദം മനഃപൂർവം എന്നെ അങ്ങ് ഒഴിവാക്കി പോകുന്നത് അല്ലെ നല്ലത്….”

 

“മാളു….”

 

“എന്താ ഉത്തരം ഇല്ല അല്ലെ…. ഹ്മ്മ് ശരി ശരി…. താൻ എങ്ങനെ ആയാലും ശരി, ഞാൻ എന്റെ മരണത്തിൽ നിന്നുമല്ലാതെ ഇയാളെ വിട്ടു പോകില്ല…എന്റെ ഗുരുവായൂരപ്പൻ ആണേൽ സത്യം…”

 

“മാളു…. നിന്റെ സന്തോഷം ആണ് എനിക്ക് എപ്പോളും കാണേണ്ടത്.. നിനക്കും ഇല്ലേ ഒരുപാട് ആഗ്രഹവും പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ… അതൊന്നും നിറവേറ്റാൻ എനിക്ക് കഴിയില്ല മാളു…”

 

 

“എനിക്ക് മാത്രം അല്ല ആഗ്രഹവും സ്വപ്നവും ഒക്കെ ഉള്ളത്… നമ്മൾക്ക് രണ്ടാൾക്കും കൂടി ആണ്… നമ്മുട സ്വപ്നവും പ്രതീക്ഷയും ഒക്കെ നമ്മൾ രണ്ടാളും കൂടി സാക്ഷാത്കരിക്കും… ഈ വലിയലോകത്തിലെ ചെറിയ മനുഷ്യർ ആയ നമ്മൾക്ക് എന്തൊക്ക നിറവേറ്റാൻ പറ്റുമോ അതൊക്കെ നമ്മൾ നിറവേറ്റും ഡോൺ… നമ്മുട എല്ലാ സ്വപ്നവും ഒരു ദിവസം പൂവണിയും…. ഉറപ്പ്….”അവൾ അവന്റെ ഇരു കൈകളും എടുത്തു അവളുടെ കൈകളിൽ കൂട്ടി പിടിച്ചു.

 

 

ഡോണിനു താങ്ങും തണലും ആയി ഈ മാളു എന്നും ഉണ്ടാവും…. ഇത് എന്റെ തീരുമാനം ആണ്… ഇതിന് മാറ്റം ഇല്ല…”അവൾ അവന്റെ കൈകളിൽ മുത്തം വെച്ചു..

 

 

“ഒന്നും ഓർത്തു വിഷമിക്കണ്ട… ഞാനും പപ്പയും മമ്മിയും ഒക്കെ ഉണ്ട്… കൂടെ….. പിന്നെ എല്ലാത്തിനും ഉപരി നമ്മുട മാതാവും… എല്ലാം അറിയുന്ന അമ്മ അല്ലെ…. നമ്മളെ കൈ വെടിയില്ല….

 

അവൾ പുഞ്ചിരി തൂകി…

 

 

“ഹോ… ഒന്ന് ചിരിക്കെന്റെ മാഷേ… എന്തൊരു ഗൗരവം ആണ്…”

 

 

അവൾ അവന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു.

 

അവനും മെല്ലെ ചിരിച്ചു.

 

 

“ആഹ് തത്കാലം ഇത്രയും മതി.. ബാക്കി ഒക്കെ പിന്നെ…”…

 

 

മാളു ആശ്വാസത്തോടെ കസേരയിൽ ഇരുന്നു.

 

“നോബിൻ ചേട്ടൻ എപ്പോ വരും…”

 

“9ആകുമ്പോൾ എന്നാണ് പറഞ്ഞത്…”

 

. “മ്മ്… എങ്കിൽ ഞാൻ പൊയ്ക്കോളാം.. ഉച്ചക്ക് വരാം.. ലീവ് എടുത്തു…”

 

 

“വേണ്ട വേണ്ട… താൻ പൊയ്ക്കോ…. സമയം പോകുന്നു… നോബിൻ നിന്നോളും ഇന്ന് ”

 

“ആഹ് ഓക്കേ… എന്നാൽ ഞാൻ ഇന്ന് full ഡേ ലീവ്……”

 

 

അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു..

 

******

 

 

“ഏകദേശം 11 മണി കഴിഞ്ഞു കാണും.. അപ്പോൾ ആണ് ഡോക്ടർ ഡിസ്ചാർജ് എഴുതിയത്…

 

 

ഗൗരി യെയും കൂട്ടി മെഡിസിൻ ഒക്കെ വാങ്ങിച്ചു കൊണ്ട് ഹരി നടന്നു.

 

 

ഇടയ്ക്ക് തല ചുറ്റണത് പോലെ അവൾക്ക് തോന്നി.

 

അവൾ വേഗം ഹരിയുടെ കൈയിൽ പിടിച്ചു.

 

 

“എന്താ ഗൗരി…”

 

“അത്… ഇത്രയും സമയം കിടന്നിട്ടു ആവും… തല കറങ്ങുന്നത് പോലെ…”

 

 

“ആണോ… എന്നാൽ നമ്മൾക്ക് ഇവിടെ എവിടെ എങ്കിലും ഇരിക്കാം…”

 

“വേണ്ട ഹരി… പോകാം…”

 

അവൾ പറഞ്ഞു.

 

“എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ പറയണേ…”

 

“മ്മ്…”

 

അവൻ മെല്ലെ അവളെയും കൂട്ടി നടന്നു.

 

“എടൊ… തനിക്ക് ഞാൻ ഒരു കരിക്ക് മേടിച്ചു തരാം.. അപ്പോൾ തന്റെ ക്ഷീണം പോകും..”

 

വീട്ടിലേക്ക് മടങ്ങും വഴി ഹരി പറഞ്ഞു.

 

 

“വേണ്ട ഹരി…”

 

 

“എന്ത് പറഞ്ഞാലും വേണ്ട… വേണ്ട…പറയുന്നത് അനുസരിച്ചാൽ മതി… കോലം കണ്ടില്ലേ… ആകെ ക്ഷീണിച്ചു പോയി…. ”

 

 

അവൻ ഒരു ഫ്രൂട്ട്സ് ഷോപ്പിന്റെ അടുത്ത് വണ്ടി ഒതുക്കി.

 

എന്നിട്ട് അവൾക്ക് കരിക്കു മേടിച്ചു കൊടുത്തു…

 

 

അവൻ അടുത്ത് നിൽക്കുന്നതിനാൽ അവൾ അത് മുഴുവൻ കുടിച്ചു തീർത്തു.

 

ഓറഞ്ച്, ആപ്പിൾ, മാതളം… അങ്ങനെ കുറെ ഏറെ പഴങ്ങളും അവൻ മേടിച്ചു കൂട്ടി..

 

 

“ഇതെല്ലാം കഴിച്ചോണം എടുത്തു…. വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ…”

 

 

അവൻ അതെല്ലാം എടുത്തു ബാക്ക് സീറ്റിൽ വെച്ച്.

 

ഗൗരി ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് ഇരുന്നു.

 

 

തിരികെ വീട്ടിൽ എത്തിയപ്പോൾ അവരെ കാത്തു ഒരു അഥിതി ഉണ്ടായിരുന്നു.

 

 

ഹരിയും ഗൗരിയും കാറിൽ നിന്നും ഇറങ്ങി..

 

 

ഗൗരിക്ക് ആളെ പിടി കിട്ടിയില്ല..

 

 

പക്ഷെ ആ ആളെ കണ്ടതും ഹരിയുടെ ചുണ്ടിൽ ഒരു വിഷാദം

നിറഞ്ഞ പുഞ്ചിരി വിടർന്നു..

 

തുടരും