കാളിന്ദി
ഭാഗം53
അന്ന് വൈകുന്നേരം ശ്രീക്കുട്ടി കൂടി എത്തിയതോടെ അവിടെ ആകെ സന്തോഷം നിറഞ്ഞ അന്തരീക്ഷം ആയിരുന്നു.
കല്ലുവും ഓർത്തു പോയി അമ്മയ്ക്ക് പോലും തന്നെ ഇത്ര മാത്രം സ്നേഹിക്കാൻ അറിയാമോ എന്ന്.
രാജി രണ്ട് മൂന്ന് വട്ടം അന്ന് ഫോൺ വിളിച്ചു..
ഓരോരോ ഉപദേശം ഒക്കെ അവൾക്ക് കൈമാറി.
അന്ന് രാത്രി യിൽ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കല്ലുവും ശ്രീക്കുട്ടിയും ഇത്തിരി സമയം വർത്തമാനം ഒക്കെ പറഞ്ഞു ഇരുന്നു.
കല്യാണം അടുത്ത് വരിക ആണ്..
ഈ ആഴ്ചയോടെ ശ്രീകുട്ടീടെ exam കഴിയും.അതിനു ശേഷം ഡ്രസ്സ് എടുക്കാൻ പോകാം എന്ന് ആണ് അവളുടെ തീരുമാനം.. വിവാഹ സാരീ യേ കുറിച്ചും ഓർണമെൻറ്സ് നെ പറ്റിയും ഒക്കെ കല്ലു വിനോട് ഓരോ അഭിപ്രായം പറയുന്നുണ്ട് അവള്..
കുറച്ചു സമയം സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ സുനീഷ് ന്റെ ഫോൺ വന്നു.
കല്ലുവിനെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അവൾ ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.
“എവിടെ ആയിരുന്നു ഇത്രയും സമയം ”
“ഞാൻ ശ്രീക്കുട്ടി യോട് സംസാരിക്കുക ആയിരുന്നു ഏട്ടാ ”
“വന്നു കിടക്കാൻ നോക്ക് പെണ്ണെ… നേരം ഒരുപാട് ആയി ‘
“10മണി കഴിഞത് അല്ലേ ഒള്ളൂ ”
അവൾ ക്ലോക്കിലേക്ക് നോക്കി..
എന്നിട്ട് അവന്റെ അരികിലായി വന്നു കിടന്നു.
കണ്ണൻ അവളെ നെഞ്ചോട് ചേർത്ത് കിടക്കുക ആണ്.. ഒരു കൈയാൽ അവളുടെ വയറിന്മേലും പൊതിഞ്ഞു ആണ് അവന്റ കിടപ്പ്.
“കല്ലു… നി നന്നായി ശ്രെദ്ധിച്ചോണം കേട്ടോ.. മഴ ഒക്കെ പെയ്തു കിടക്കുന്നത് ആണ്.. ഇറയത്തു കൂടെ നടക്കുമ്പോൾ സൂക്ഷിക്കണം ”
. “മ്മ്…. ശരി ഏട്ടാ ”
“ആഹാരം കഴിച്ചോണം… പിന്നെ ഏത്തപ്പഴം ഒക്കെ ഇരിപ്പുണ്ട്…”
“കഴിച്ചോളാം ഏട്ടാ…”
..
“നാളെ മുതൽ തോമാ ചേട്ടൻ പാല് ഒരു ലിറ്റർ കൊണ്ട് വന്നു തരും. ഇനി കവർ പാൽ മേടിക്കുന്നില്ല ”
. “ശോ.. എന്റെ ഏട്ടാ.. അത് ഒന്നും സാരമില്ല…”
“സാരമുണ്ട്… നിനക്ക് അല്ല.. എന്റെ മോൾക്ക്… അല്ലേടാ പൊന്നെ…”
അവൻ കല്ലുവിന്റെ വയറിൽ തലോടി…
“ങ്ങെ…. മോളോ…”
“ഹ്മ്മ്… എന്തേ ”
“അത് ഏട്ടന് എങ്ങനെ അറിയാം ”
“അതൊക്ക നി കണ്ടോ….”
“ഏട്ടൻ എന്താ അങ്ങനെ തോന്നിയത്…”
“അത് നി വിശ്വസിക്കുമോ കല്ലു ”
“ഏട്ടൻ പറയു ”
.. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു… നമ്മൾ രണ്ടാളും കൂടി ഒരു കുഞ്ഞ് വാവയെ എടുത്തു കൊണ്ട് ഈ മുറ്റത്തു കൂടി നടക്കുന്നത്… ”
“അതെയോ…. സത്യം ആണോ ഏട്ടാ “അവളുടെ മുഖം വിടർന്നു
“മ്മ്… സത്യം ”
..
“അച്ചോടാ… എനിക്കും കാണാൻ കൊതി ആകുവാ ഏട്ടാ..അതിരിക്കട്ടെ ഏട്ടാ, പെൺകുഞ് ആണെന്നു ഏട്ടന് എങ്ങനെ മനസിലായി .”
“തംബുരു കുട്ടി എന്ന് നീ വിളിച്ചത് കുഞ്ഞിനെ ”
“ആണോ… ശോ ആരുടെ മുഖഛായ ആണ് ആവോ ”
“അതിനു പത്തു മാസം കാത്തിരുന്നല്ലേ പറ്റൂ….”
..
“ഹ്മ്മ്… ഈ കാത്തിരിപ്പ് ഒരു വല്ലാത്ത കഷ്ടം ആണ് അല്ലേ ഏട്ടാ…”
“മ്മ്…… അതേ…”
“ആഹ്… എന്തായലും എല്ലാം ദൈവ നിശ്ചയം…”
..
“അതേ കല്ലു…പ്രപഞ്ചം എന്ന സത്യം എത്രയോ മഹത്വപൂർണ്ണമാണ്… ഈശ്വരൻ നമ്മൾക്ക് ഒക്കെ തന്ന ഈ ജീവിതം ഉള്ള സൗകര്യങ്ങൾ വെച്ച് സന്തോഷത്തോടെ ജീവിക്കാൻ വേണം നമ്മൾ ഒക്കെ പഠിക്കേണ്ടത്… ”
കണ്ണൻ പിന്നെ യും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരുന്നു.
അല്പം കഴിഞ്ഞു നോക്കിയതും കല്ലു ആണെങ്കിൽ നല്ല ഉറക്കത്തിൽ ആയിരുന്നു..
“ആഹ് ഉറങ്ങിയോ പെണ്ണെ നിയ്…”
അവൻ അവളെ നോക്കി അല്പ സമയം കിടന്നു..
“ഈശ്വരാ എന്റെ കല്ലുവിന് ഒരു ആപത്തും വരാതെ അവളെ നോക്കിക്കോണെ… ഡോക്ടർ ഓരോന്ന് പറഞ്ഞത് കേട്ടത് മുതൽ ആകെ ഒരു വെപ്രാളം ആണ്…. അവർ പറഞ്ഞത് പോലെ കുറച്ചുടെ ഒക്കെ കല്ലുവിന് ആരോഗ്യം വേണം…”
പല പല ചിന്തകളിൽ കൂടി ഉഴറി നടന്നു എപ്പോളോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു.
****
അടുത്ത ദിവസം കാലത്തെ കല്ലുവിനെ വിളിച്ചു ഉണർത്തിയത് അവളുടെ കൂട്ടുകാരി മരിയയുടെ ഫോൺ കാൾ ആണ്..
“ഹലോ ”
“ആഹ് കല്ലു നീ എഴുന്നേറ്റോ ”
“ഇല്ലടി…. നീ എന്താ കാലത്തെ വിളിച്ചത് ”
“ഇന്ന് മുതൽ കോളേജിൽ അപ്ലിക്കേഷൻ ഫോം കൊടുക്കാൻ തുടങ്ങും.. നീ എപ്പോളേക്കും വരും ”
അത് കേട്ടതും കല്ലുവിന്റെ മുഖം വാടി…
“ഹലോ.. എടി.. കേൾക്കുന്നില്ലേ ”
മരിയ വീണ്ടും വിളിച്ചു
“ആഹ്….”
“നീ എപ്പോ വരും ”
“അത്… ഞാൻ… ഞാൻ വരുന്നില്ല മരിയാ ”
അവളുടെ ശബ്ദം ചിലമ്പിച്ചു
“അതെന്താ… ”
കല്ലു അവളോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.
“ആഹ്ഹ.. ഗുഡ് ന്യൂസ് ഉണ്ടായിട്ട് നീ പറഞ്ഞില്ലാലോ…..”
. “ഇന്നലെ ആണ് ഹോസ്പിറ്റലിൽ പോയത്….”
“ഹ്മ്മ്… ഒക്കെ ഒക്കെ. അപ്പോൾ നീ വരുന്നില്ല അല്ലേ ”
“ഇല്ലടി…. ഡോക്ടർ പറഞ്ഞ സ്ഥിതിക്ക് ഈ വർഷം വേണ്ട എന്നാണ് എന്റെ തീരുമാനം… ”
“അതാണ് നല്ലത്…ഇല്ലെങ്കിൽ പിന്നെ റിസ്ക് എടുത്തു വരേണ്ടി വരും…”
കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ വെച്ചു.
അവരുടെ സംഭാഷണം ഒക്കെ കേട്ടു കൊണ്ട് കണ്ണൻ ഉറക്കം നടിച്ചു കിടക്കുക ആണ് അപ്പോളും.
കല്ലുവിനു പഠിക്കാൻ പോകാത്തതിന്റെ നല്ല വിഷമം ഉണ്ട് എന്ന് കണ്ണനും അറിയാം.. പക്ഷെ എന്ത് ചെയ്യാൻ…. ഇപ്പൊ പ്രധാനം കുഞ്ഞിന്റെ യും കല്ലുവിന്റെയും ആരോഗ്യം ആണ്.. അതുകൊണ്ട് അവൻ അവളോട് ഒന്നും സംസാരിക്കാൻ പോയില്ല.
കല്ലു അടുക്കളയിൽ ചെല്ലുമ്പോൾ ശോഭയും ശ്രീക്കുട്ടിയും ഓരോ ജോലികളിൽ ആണ്.
അവൾക്ക് ഒരു ഗ്ലാസ് കാപ്പി എടുത്തു ശോഭ കൊടുത്തു..
“ഞാൻ എടുത്തോളാം അമ്മേ ”
ശോഭ അപ്പോളേക്കും രണ്ട് മൂന്നു റസ്ക്ക് കൂടി എടുത്തു കൊണ്ട് വന്നു..
“അയ്യോ… ഇത് ഒന്നും വേണ്ടമ്മേ…”
. “ചുമ്മാതെ കാപ്പി കുടിക്കുമ്പോൾ ചിലപ്പോൾ ഓക്കനിക്കാൻ തോന്നും… അതുകൊണ്ട് ഇത് കൂട്ടി കഴിക്ക് മോളെ ”
. അവർ വിശദീകരിച്ചു…മറുത്തൊന്നും പറയാതെ കല്ലു അതു കഴിച്ചു.
“രാജി ചേച്ചി ക്കും അമ്മ ഇങ്ങനെ ആയിരുന്നു കല്ലു…. ചേച്ചി ആണെങ്കിൽ കഴിക്കാൻ മടി ആയിരുന്നു.. അമ്മ നല്ല വഴക്ക് പറയും…. അപ്പോൾ ഒന്നും മിണ്ടാതെ കഴിച്ചിട്ട് പോകും ”
ചിരകിയ നാളികേരം ഇത്തിരി എടുത്തു വായിലേക്ക് ഇട്ടു കൊണ്ട് വന്നു ശ്രീക്കുട്ടി അവളോട് പറഞ്ഞു.
കല്ലു വെറുതെ ചിരിച്ചു കൊണ്ട് ഇരുന്നു.
“മോളെ…”
“എന്താ അമ്മേ….”
“കണ്ണൻ എഴുന്നേറ്റില്ലേ ”
..
“ഇല്ല..”
“പാല് മേടിക്കാൻ വിടാൻ ആയിരുന്നു ”
“അത് അമ്മേ…. തോമാ ചേട്ടൻ കൊണ്ട് വന്നു തരും ”
. “ആണോ… പറഞ്ഞിട്ടുണ്ടോ ”
“ഇന്നലെ രാത്രിയിൽ എന്നോട് അങ്ങനെ പറഞ്ഞു ”
. “ഹ്മ്മ്.. അതാ നല്ലത്.. ഈ കവർ പാൽ ഒന്നും കൊള്ളില്ല ”
ശോഭ അടുക്കള പുറത്തേക്ക് ഇറങ്ങി.
ചൂൽ എടുത്തു മുറ്റം അടിച്ചു വാരനായി പോയി.
സാധാരണ കല്ലു ആയിരുന്നു ചെയ്യുന്നത്.. പക്ഷെ ശോഭ പറഞ്ഞു അവളോട് കറികൾ ക്ക് ഒക്കെ നുറുക്കി വെച്ചാൽ മതി എന്ന്…
കണ്ണൻ 6മണി ആയപ്പോൾ ഉണർന്ന് വന്നു… വേഗം തന്നെ കുളിച്ചു റെഡി ആയി ഇത്തിരി കട്ടനും കുടിച്ചിട്ട് അവൻ വണ്ടിയേൽ പോയി.
ശോഭ ആണെങ്കിൽ
ഏത്തപ്പഴവും മുട്ടയും ഈരണ്ട് വീതം പുഴുങ്ങി എടുത്തു, കല്ലുവിനും അച്ഛനും കൊടുത്തു..
അമ്മയോടും ശ്രീക്കുട്ടി യോടും കല്ലു കഴിക്കാൻ പറഞ്ഞു എങ്കിലും അവർ രണ്ടാളും സമ്മതിച്ചില്ല…
ഞങ്ങൾക്ക് ഒക്കെ അല്ല ഇപ്പൊ ഇതിന്റ ആവശ്യം….. നീ എന്തെങ്കിലും ഒക്കെ കഴിച്ചു മിടുക്കി ആയിട്ട് ഇരിക്ക്…
കല്ലുവിന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് ശ്രീക്കുട്ടി കോളേജിലേക്ക് പോയി.
ഒരു പതിനൊന്നു മണി ആയപ്പോൾ രാജിയും സുമേഷും കൂടെ നിറയെ പലഹാരം ഒക്കെ മേടിച്ചു കൊണ്ട് കല്ലുവിനെ കാണാൻ എത്തി.
വന്നപാടെ രാജി അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
..
“കല്ലു… കുഴപ്പമൊന്നും ഇല്ലാലോ അല്ലേ ”
“ഹേയ്.. ഇല്ല ചേച്ചി ”
“എന്നാലും സൂക്ഷിച്ചോണം… ”
“നി ഇന്നലെ മുതൽ തുടങ്ങിയ ഉപദേശം അല്ലേ രാജിയേ… ഇനി നിറുത്തു….”
രാജി പറയാൻ തുടങ്ങിയതും ശോഭ അവർക്ക് ഓരോ ഗ്ലാസ് നാരങ്ങ വെള്ളം എടുത്തു കൊണ്ട് വരികയായിരുന്നു…അവർ മകളെ ശാസിച്ചു..
“അതല്ലേലും നേരാണ് എന്റെ അമ്മേ… ഇവൾക്ക് ആണെങ്കിൽ ഇരിക്ക പൊറുതി ഇല്ലായിരുന്നു.
.
സുമേഷ് അമ്മയുടെ പക്ഷം ചേർന്നു.
“രാജിമോളെ… നി കുഞ്ഞിനെ കൊണ്ട് പോയി കിടത്തിക്കെ.. അവൻ നല്ല ഉറക്കത്തിൽ ആണ് ”
അച്ഛൻ പറഞ്ഞപ്പോൾ അവൾ കൈയിൽ ഇരുന്ന കുഞ്ഞിനെ ആയി റൂമിലേക്ക് നടന്നു.. പിന്നാലെ കല്ലുവും പോയി..
ഉച്ചയ്ക്ക് ഊണ് ഒക്കെ കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോയത്.
കണ്ണൻ എത്തിയപ്പോൾ മൂന്ന് മണി ആയിരുന്നു.
അവന്റ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു.
റൂമിൽ എത്തിയപ്പോൾ കല്ലു ചെറിയ മയക്കത്തിൽ ആണ്..
അമ്മയും അച്ഛനും അവരുടെ മുറിയിലും.
അവൻ വേഷം ഒക്കെ മാറി…
“ആഹ്.. ഏട്ടൻ വന്നോ ”
“മ്മ്.. എത്തിയതേ ഒള്ളൂ ”
“ഊണ് കഴിച്ചോ ”
“ഇല്ല…”
“ഞാൻ എടുത്തു വെയ്ക്കാം ”
“ഹ്മ്മ്.. നീ കഴിച്ചോ ”
“ഉവ്.. ചേച്ചിടെ ഒപ്പം…”
“ആഹ്…”
“ഇതെന്താ ഈ കവറിൽ ”
. “തുറന്നു നോക്ക്
അവൻ അവളുടെ കൈലേക്ക് അതു കൊടുത്തു.
കല്ലു നോക്കിയപ്പോൾ L.D. C യുടെ പരീക്ഷ സഹായി ആണ്.
“5മാസം ഉണ്ട് നിനക്ക് പഠിക്കാൻ.. നന്നായി ഇരുന്ന് പഠിക്കു കല്ലു…കോളേജിൽ പോകാൻ പറ്റാത്ത ത്തിന്റെ വിഷമവും മാറും….”
അവൻ പറഞ്ഞു..
“താങ്ക്സ് ഏട്ടാ…. ഞാൻ സത്യം പറഞ്ഞാൽ ഏട്ടനോട് ഒരു ടെക്സ്റ്റ് കൂടി മേടിക്കുന്ന കാര്യം പറയണം എന്ന് കരുതി ആയിരുന്നു….. പിന്നെ കോളേജിൽ പോകുന്നുണ്ടെങ്കിൽ എല്ലാത്തിനും കൂടി സമയം ഇല്ലാലോ എന്ന് ഓർത്തു”
“കുഞ്ഞാവ ഒക്കെ വന്നു കഴിഞ്ഞു നമ്മൾക്ക് കോളേജിൽ പോകാം.. ഇപ്പൊ ഇതൊക്കെ വായിച്ചു പഠിക്ക്… എന്റെ മോളും കേൾക്കട്ടെ അമ്മ പഠിക്കുന്നത് ”
അവൻ അവളുടെ നെറുകയിൽ മുത്തി കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
“ഏട്ടൻ വാ… ഞാൻ ഊണ് എടുത്തു വെയ്ക്കാം…”
“ഇത്തിരി കൂടി കഴിയട്ടെ… നീ ഇവിടെ നില്ക്കു.. ഞാൻ എന്റെ മോളോട് ഒന്ന് സംസാരിക്കട്ടെ ”
അവൻ അവളുടെ അണിവയറിലേക്ക് തന്റെ അധരം ചേർത്തു…
തുടരും